വിവാഹം കഴിഞ്ഞ് 18 വര്‍ഷത്തിന് ശേഷം കുഞ്ഞ് ജനിച്ചു!സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെയും മകളെയും കുത്തി
കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അജിതയും മകളും കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
കൊച്ചി: സംശയത്തിന്റെ പേരില്‍ ഭാര്യയെയും മകളെയും കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കാവ് സ്വദേശി ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇയാള്‍ മാരകായുധം ഉപയോഗിച്ച് ഭാര്യ അജിതയെയും ഒരു വയസുള്ള കുഞ്ഞിനെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.
കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അജിതയും മകളും കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇരുവരും അപകടനില തരണം ചെയ്തെങ്കിലും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവുമുണ്ടായത്. ലോറി ഡ്രൈവറായ ബിനുവിനും അജിതയ്ക്കും വിവാഹം കഴിഞ്ഞ് 18 വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ജനിച്ചത്. ഇതിന് ശേഷമാണ് വീട്ടില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പെരുമ്പാവൂര്‍ ഇരിങ്ങോള്‍കാവില്‍ താമസം...
ലോറി ഡ്രൈവറായ ബിനുവും കുടുംബവും പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കാവിലാണ് താമസിക്കുന്നത്. 19 വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

ഭര്‍ത്താവിന് സംശയം...
വിവാഹം കഴിഞ്ഞ് 18 വര്‍ഷത്തിന് ശേഷമാണ് ഇവര്‍ക്ക് കുഞ്ഞുണ്ടായത്. കഴിഞ്ഞ വര്‍ഷമാണ് അജിത പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. എന്നാല്‍ ഇതിനുശേഷം ബിനു കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. ഭാര്യയെ സംശയത്തോടെ കണ്ടിരുന്ന ബിനു മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

ഭാര്യയെയും കുഞ്ഞിനെയും കുത്തി...
കഴിഞ്ഞ ദിവസവും കുഞ്ഞിന്റെ പേരില്‍ ഇരുവരും വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിനു കുഞ്ഞിനെ കുത്തിയത്. മകളെയുമെടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിയോടുന്നതിനിടെ ഭാര്യയുടെ പുറത്തും ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചു.

രക്ഷപ്പെടുത്തിയത് നാട്ടുകാര്‍...
വീട്ടില്‍ നിന്നും മകളെയുമെടുത്ത് ഓടിയ ഭാര്യയുടെ പുറത്താണ് കുത്തിയത്. ശരീരത്തില്‍ തുളഞ്ഞുകയറിയ കത്തി മുന്ഭാഗത്തെത്തിയിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഭാര്യയുടെയും മകളുടെയും നിലവിളി കേട്ടെത്തിയ സമീപവാസികളാണ് ഇരുവരെയും ജീവന് രക്ഷിച്ചത്.

ഭാര്യയും മകളും ചികിത്സയില്‍...
സംഭവത്തിന് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരുന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അജിതയും മകളും ചികിത്സയില്‍ തുടരുകയാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications