ഹൈഡ്രോളിക് തകരാര്‍; ഷാര്‍ജയില്‍ നിന്ന് വന്ന വിമാനം അടിയന്തരമായി കൊച്ചിയിലിറക്കി
കൊച്ചി: യു എ ഇയിലെ ഷാര്‍ജയില്‍ നിന്ന് വന്ന എയര്‍ അറേബ്യ വിമാനത്തിന് ലാന്‍ഡിംഗിനിടെ നിലത്തിറക്കി. ഇന്ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് എയര്‍ അറേബ്യയുടെ ഹൈഡ്രോളിക് തകരാറിലായത്.

ഉടനെ തന്നെ നിലത്തിറക്കുകയായിരുന്നു. വിമാനം റണ്‍വേയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ജി 9-426 എന്ന വിമാനം ആണ് ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയത്. 222 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ഇവരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ലാന്‍ഡിംഗ് സമയത്ത് കൊച്ചി വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. വിമാനം 19:29 ന് റണ്‍വേ 09 ല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു,'' സിയാല്‍ പറഞ്ഞു. രാത്രി 8.22ന് വിമാനത്താവളത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട ജി 9 426 എന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. 212 യാത്രക്കാരുമായി വെളുപ്പിനെ 3.55ന് പുറപ്പെട്ട വിമാനമായിരുന്നു
യന്ത്ര തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നത്. ടേക്ക് ഓഫ് ചെയ്ത് പത്ത് മിനിറ്റിനുള്ളിലാണ് അന്ന് വിമാനം തിരിച്ചിറക്കിയത്.
'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത












Click it and Unblock the Notifications