എവിടുന്ന് കിട്ടി ഇപ്പൊ ഈ ധൈര്യം; ആര്‍എസ്എസിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ഗാന്ധി
ദില്ലി: ആര്‍എസ്എസിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും ആര്‍എസ്എസിനെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പരാമര്‍ശം ഇനിയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോഡ്‌സെയുടെ സഹോദരന്‍ പറഞ്ഞ കാര്യം മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും വാക്കുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും രാഹുലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

തയ്യാര്‍
ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറണെന്ന് രാഹുല്‍ഗാന്ധി കോടതിയെ അറിയിച്ചു.

പിന്‍വലിച്ചിട്ടില്ല
രാഹുല്‍ഗാന്ധി പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും വാക്കുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും രാഹുലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

സഹോദരന്റെ വാക്കുകള്‍
ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ സഹോദരന്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ഇത് വീണ്ടും ആവര്‍ത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

നേരിട്ടെത്തണം
വിചാരണയ്ക്ക് കീഴ്‌ക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സുപ്രീംകോടതി തള്ളി.

തുടക്കം
2014ലെ ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ആര്‍എസ്എസിനെതിരായ പരാമര്‍ശം നടത്തിയത്. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാരാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.












Click it and Unblock the Notifications