പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് സരിത.. കാരണക്കാരന്‍ ആര്?
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ പലതവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി.സോളാര്‍ കമ്മീഷമ് മുന്നില്‍ ഹാജരായപ്പോഴാണ് സരിത ഇക്കാര്യം പറഞ്ഞത്.
എന്തായിരുന്നു സരിത ആത്മഹത്യയ്ക്ക് ശ്രമിയ്ക്കാന്‍ കാരണം? ആരായിരുന്നു കാരണക്കാര്‍? ഉത്തരം ഒരിയ്ക്കലും അപ്രതീക്ഷിതം ആയിരുന്നില്ല.
ബിജു രാധാകൃഷ്ണനാണ് എല്ലാത്തിനും കാരണക്കാരന്‍. ബിജു തന്നെ വ്യക്തിഹത്യ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.

സരിത കമ്മീഷനില്‍
കഴിഞ്ഞ തവണ മൊഴി നല്‍കാന്‍ സരിത തയ്യാറായിരുന്നില്ല. ശാരീരിക-മാനസിക അസ്വസ്ഥതകള്‍ ഉണ്ടെന്നായിരുന്നു കമ്മീഷനോട് പറഞ്ഞത്.

ഇത്തവണ
ഇത്തവണ മൊഴി നല്‍കാനെത്തിയപ്പോള്‍ സരിത എസ് നായര്‍ എല്ലാ കാര്യങ്ങളും പറഞ്ഞു. ബിജു രാധാകൃഷ്ണുമായി പരിചയപ്പെട്ടതും പിരിഞ്ഞതും അടക്കമുള്ള കാര്യങ്ങള്‍.

ആത്മഹത്യ
പലതവണ താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് സരിത സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. അതിനെല്ലാം കാരണക്കാരന്‍ ബിജു രാധാകൃഷ്ണനാണെന്നും സരിത പറയുന്നു.

വ്യക്തിഹത്യ
ബിജു തന്നെ പലതവണ വ്യക്തിഹത്യ ചെയ്തു. ഇതേ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സരിത സോളാര്‍ കമ്മീഷനോട് പറഞ്ഞത്.

ക്രോസ് വിസ്താരം
സരിതയെ ക്രോസ് വിസ്താരം നടത്താന്‍ അനുവദിയ്ക്കണം എന്ന് ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ തവണ സോളാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്മീഷന്‍ ഇക്കാര്യം നിരസിച്ചു.

ഉമ്മന്‍ ചാണ്ടി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ് നായരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് ബിജു രാധാകൃഷ്ണന്‍ കമ്മീഷന് മുന്നില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി തനിയ്ക്ക് അച്ഛനെ പോലെ ആണെന്നാണ് സരിത പ്രതികരിച്ചത്.

തെളിവില്ല
മുഖ്യമന്ത്രിയ്ക്ക് സരിതയുമാുള്ള ബന്ധം തെളിയിക്കുന്ന സിഡി തന്റെ കൈയ്യില്‍ ഉണ്ടെന്നാണ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ സിഡി ഹാജരാക്കാന്‍ ബിജുവിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications