'ഉമ്മൻചാണ്ടിയുടെ മനസ്സിലുളളത് താനെന്ന് പറഞ്ഞിട്ടുണ്ട്', കിട്ടേണ്ട ഇടം ഇല്ലാതാക്കിയെന്ന് ജെഎസ് അഖിൽ
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ ആണ് മനസ്സില്‍ ഉണ്ടായിരുന്നത് എന്ന് ഉമ്മന്‍ചാണ്ടി സര്‍ നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് ജെഎസ് അഖില്‍. ആ തീരുമാനം തനിക്ക് അറിയാമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ കിട്ടേണ്ടിയിരുന്ന ഒരിടം ആരൊക്കെയോ ചേര്‍ന്ന് ഇല്ലാതാക്കിയതില്‍ വിഷമം ഉണ്ടെന്നും ജെഎസ് അഖില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി എടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടിന്റെ അവസ്ഥ എന്താണെന്ന് നമുക്ക് നന്നായിട്ട് അറിയാമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉന്നമിട്ട് ജെഎസ് അഖില്‍ പറഞ്ഞു.
രോഗബാധിതനായിരിക്കെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ജെഎസ് അഖിലിനെ ആണ് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിരുന്നത് എന്നും ആ കുറിപ്പ് കീറിക്കളഞ്ഞ് ഷാഫി പറമ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. ജെഎസ് അഖിലിനെ ആണ് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിരുന്നത് എന്നത് അദ്ദേഹത്തിന്റെ ഭാര്യയായ മറിയാമ്മ ഉമ്മനും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
''അന്ന് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മനൊപ്പം മാറി നില്‍ക്കുകയാണ് ചെയ്തത്. അന്ന് പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരുന്നത് പാര്‍ട്ടിക്കും ഉമ്മന്‍ചാണ്ടിയെ സ്‌നേഹിക്കുന്നവര്‍ക്കും വേദന ഉണ്ടാകരുത് എന്ന് കരുതിയാണെന്നും'' ജെഎസ് അഖില്‍ പറഞ്ഞു. ചില ആളുകൾ തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രമേ നടക്കാവൂ എന്ന തരത്തിലേക്കുളള പോക്ക് ശരിയല്ലെന്നും അഖിൽ കൂട്ടിച്ചേർത്തു.

പല കാര്യങ്ങളിലും ഒഴിവാക്കപ്പെടുമ്പോഴും ചവിട്ടി തേക്കുമ്പോഴും സജീവമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. സാധാരണക്കാരെ കേള്‍ക്കുന്ന, നന്മയുടെ രാഷ്ട്രീയമുണ്ട്. കുതികാല്‍ വെട്ടുന്ന രാഷ്ട്രീയത്തിന് പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയം എല്ലായിടത്തും ഉണ്ട്. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിപ്പിടിച്ച ആദര്‍ശരാഷ്ട്രീയത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകാനാണ് ആഗ്രഹം.
പത്ത് വര്‍ഷം പാര്‍ട്ടി പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ നാട്ടില്‍ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് താന്‍. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകനെ പോലും വേദനിപ്പിക്കരുത് എന്നുളള തീരുമാനം എടുത്ത് നില്‍ക്കുന്ന ആളാണ് താന്‍. പാര്‍ട്ടി വിരുദ്ധമായ ഒരു പ്രസ്താവന ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല, ജെഎസ് അഖില്‍ പറഞ്ഞു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത് അദ്ദേഹത്തിന് ഉണ്ടായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ്. രാവിലെ മുതല്‍ ഇതിലൊന്നും താന്‍ പങ്കാളി അല്ലാതിരുന്നിട്ട് പോലും തന്റെ ഫോണിലേക്ക് വരെ കോളുകളും മെസ്സേജുകളും തെറിവിളികളടക്കം വരികയാണ്. ആര്‍ക്ക് വേണ്ടിയും ഈ സൈബര്‍ ആക്രമണം ശരിയല്ല. അത് നെറികേടിന്റെ രാഷ്ട്രീയം ആണെന്നും ജെഎസ് അഖില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.



Click it and Unblock the Notifications
