വയനാടിനെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് എന്നെ തടയാന്‍ ആര്‍ക്കും സാധിക്കില്ല; ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍
വയനാട്: ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. വിഷു, ഈസ്റ്റര്‍, റംസാന്‍ ആശംസകളുമായാണ് രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്. പാര്‍ലമെന്റ് അംഗം ജനങ്ങളുടെ പ്രതിനിധിയാണ്. ജനവികാരം മനസിലാക്കാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണം. നാല് വര്‍ഷം മുന്‍പ് എന്നെ നിങ്ങള്‍ പാര്‍ലമെന്റിലേക്ക് അയച്ചു. അന്ന് വയനാട്ടില്‍ നടന്നത് അങ്ങേയറ്റം വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചരണമായിരുന്നു.
വയനാട്ടുകാര്‍ തന്നെ സഹോദരനെ പോലെയും മകനെ പോലെയും സ്‌നേഹിച്ചു എന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. എന്റെ എം പി സ്ഥാനം തടയാനും വീട് തടയാനും ബി ജെ പിക്ക് സാധിക്കുമായിരിക്കും. എന്നാല്‍ വയനാടിനെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ ആര്‍ക്കും സാധിക്കില്ല എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും പൈശാചികമായ കാര്യങ്ങള്‍ എന്നോട് ചെയ്താലും ഞാന്‍ നിങ്ങളോട് കരുണ ഉള്ള ആളായിരിക്കും. കാരണം ഇവിടെ നടക്കുന്നത് ഇന്ത്യയുടെ രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാണ്. നിങ്ങള്‍ ബി ജെ പി ഒരു കാഴ്ചപ്പാടിനെയാണ് പ്രതിനിധീകരിക്കുന്നത്. ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത് മറ്റൊരു കാഴ്ചപ്പാടിനെയാണ്. നിങ്ങളുടെ ഭീഷണിക്ക് മുന്നില്‍ ഞങ്ങള്‍ പേടിച്ചോടില്ല.
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
കാരണം ഞങ്ങള്‍ ശരിയായ കാഴ്ചപ്പാടിനെയാണ് പിന്തുണക്കുന്നത്. ഞാന്‍ വയനാടിന്റെ എം പി സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും വയനാടിന് വേണ്ടി ശബ്ദിച്ച് കൊണ്ടിരിക്കും. തന്നെ ഭയപ്പെടുത്താന്‍ കഴിയില്ല എന്ന് ബി ജെ പിക്ക് ഇതുവരെ മനസിലായിട്ടില്ല. വയനാടുമായുള്ള എന്റെ ബന്ധം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. വെറും ഒന്നോ രണ്ടോ വര്‍ഷത്ത കാര്യമല്ല. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ വയനാട്ടുകാരോട് കടപ്പെട്ടിരിക്കും.
ജനങ്ങളെ തമ്മില്‍ തല്ലിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഞാന്‍ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. അദാനിയെ കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എം പി സ്ഥാനത്ത് നിന്ന് എന്നെ അയോഗ്യനാക്കി എന്ന് കരുതി വയനാട്ടിലെ ജനങ്ങളുമായുള്ള ബന്ധത്തില്‍ നിന്ന് അയോഗ്യത കല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.
കേരളത്തില്‍ നിന്നുള്ള ആളല്ലെങ്കിലും സ്‌നേഹം കൊണ്ട് തന്നെ കുടുംബാംഗമായി വയനാട്ടുകാര്‍ മാറ്റി. വയനാട്ടിലെ പ്രധാന പ്രശ്‌നങ്ങളായ ബഫര്‍ സോണ്‍, മെഡിക്കല്‍ കോളജ്, രാത്രിയാത്രാ നിരോധനം എന്നിവയെല്ലാം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെയും ഇന്ത്യയിലെ ജനങ്ങളും ആഗ്രഹിക്കുന്നത് സ്വതന്ത്രമായ രാജ്യത്ത് ജീവിക്കാനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.നാലോ അഞ്ചോ പേര്‍ രാജ്യത്തെയാകെ കയ്യടക്കുന്ന സ്ഥിതിയില്‍ ജീവിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല എന്നും രാഹുല്‍ പറഞ്ഞു.
സ്വയം പ്രതിരോധിച്ചുകൊണ്ടാണ് ഒരു സത്യസന്ധനായ ജനപ്രതിനിധി വളരുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആഗ്രഹങ്ങളെ സ്വയം ത്യജിച്ച് കൊണ്ടാവണം ഒരാള്‍ ജനപ്രതിനിധിയാവേണ്ടത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിനാല്‍ തന്നെ എം പി സ്ഥാനമോ ഔദ്യോഗിക വസതിയോ നഷ്ടപ്പെട്ടത് വലിയ കാര്യമായി താന്‍ കരുതുന്നില്ല എന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.












Click it and Unblock the Notifications