Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്മേരി അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു; മരിച്ചത് മുടവന്തേരി സ്വദേശികളായ അമല്‍ജിത്തും സൂരജും

വടകര: പൊന്മേരിയില്‍ ഉണ്ടായ ദാരുണ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു.നാദാപുരം മുടവന്തേരി സ്വദേശികളായ അമല്‍ജിത്തും സൂരജുമാണ്് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് ചൈന!! ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആപത്ത് മാത്രം
മീത്തലേതെരുവത്ത് ദാമോദരന്റെ മകനാണ് 23കാരനായ അഭിജിത്ത്. മുടവന്തേരി മേക്കുന്നത്ത് അപ്പു എന്ന് വിളിക്കുന്ന സൂരജ്(20) ആണ് മരിച്ച രണ്ടാമന്‍. അപക വിവരം അറിഞ്ഞ് തൂണേരിയില്‍ നിന്ന് ബന്ധുക്കളും നാട്ടുകാരും വടകരയിലേക്ക് തിരിച്ചിട്ടുണ്ട്.അമല്‍ജിത്തിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണ് അപകടത്തില്‍പെട്ടവരെ കുറിച്ച് സൂചന ലഭിച്ചത്.

amalmadavandheri

ഇന്ന വൈകീട്ട് മൂന്നരയോടെയാണ് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം ഉണ്ടായത്. തണ്ണീര്‍ പന്തലില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്ന പൂജാ മോട്ടോര്‍സ് ബസ്സാണ് ബൈക്കില്‍ ഇടിച്ചത്.

പൊന്മേരി ക്ഷേത്രത്തിന് മുന്‍വശത്തെ കയറ്റത്തിലുണ്ടായ അപകടത്തില്‍ ബൈക്ക് സഞ്ചരിച്ച രണ്ടുപേരും തല്‍സമയം മരിച്ചു. പോലീസ് വാഹനത്തിലാണ് മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+