കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് ചൈന!! ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആപത്ത് മാത്രം

Google Oneindia Malayalam News

അഹമ്മദാബാദ്: നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കുമെതിരെ ആഞ്ഞടിച്ച് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍ മോഹന്‍ സിംഗ്. ഇന്ത്യയിലെ നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് ചൈനയാണെന്നും ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രഹരമേല്‍പ്പിച്ചുവെന്നുമാണ് മന്‍ മോഹന്‍ സിംഗ് ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സൂറത്തിലെ വ്യാപാരികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

ഗുജറാത്തില്‍ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബിജെപിയുടെയും കോണ്‍ഗ്രസിന്‍രെ പ്രമുഖ നേതാക്കള്‍ പ്രചാരണവുമായി ഗുജറാത്തില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സൂറത്തില്‍ അരുണ്‍ ജെയ്റ്റ്ലിയും കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍ മോഹന്‍ സിംഗുമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.

 നോട്ട് നിരോധനം ലക്ഷ്യം കണ്ടില്ല

നോട്ട് നിരോധനം ലക്ഷ്യം കണ്ടില്ല

നിരോധന പ്രഖ്യാപനം നടന്ന നവംബര്‍ എട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും കറുത്ത ദിനമാണെന്ന് പ്രഖ്യാപിച്ച മന്‍മോഹന്‍ സിംഗ് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ക്യൂ നിന്ന് മരിച്ച 100പേരെക്കുറിച്ചും സിംഗ് ഓര്‍മിപ്പിക്കുന്നു.
നോട്ട് നിരോധനം കൊണ്ട് ലക്ഷ്യമിട്ടിരുന്ന നേട്ടങ്ങളില്‍ ഒന്നു പോലും പൂര്‍ത്തീകരിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സിംഗ് ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് അത് വെളുപ്പിക്കാനുള്ള അവസരങ്ങള്‍ നല്‍കിയെന്നും ഇത് പാവപ്പെട്ടവരെ മാത്രമാണ് ദുരിതത്തിലാക്കിയതെന്നും സിംഗ് പറയുന്നു. മോദിയുടെ അര്‍പ്പണ ബോധത്തെയും നോട്ട് നിരോധനം പ്രഖ്യാപിക്കാനുള്ള നീക്കത്തെയും അഭിനന്ദിക്കുന്നുവെന്നും സിംഗ് പറയുന്നു. നോട്ട്

 നേട്ടം ചൈനയ്ക്കോ!!

നേട്ടം ചൈനയ്ക്കോ!!

ഇന്ത്യയിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം കൊണ്ട് നേട്ടമുണ്ടാക്കിയത് ചൈനയാണെന്ന് സിംഗ് ആരോപിക്കുന്നു. നോട്ട് നിരോധനത്തോടെ ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയില്‍ കനത്ത കുറവാണ് സംഭവിച്ചതെന്നും മന്‍ മോഹന്‍ സിംഗ് ചൂണ്ടിക്കാണിക്കുന്നു. നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യയിലെ വ്യാപാരികള്‍ക്ക് ജിഎസ്ടി തിരിച്ചടിയായെന്നും സിംഗ് പറയുന്നു.

രാഹുലിനെതിരെ ജെയ്റ്റ്ലി

രാഹുലിനെതിരെ ജെയ്റ്റ്ലി


ഹിന്ദുത്വ അനുകൂല പാര്‍ട്ടി ഉണ്ടായിരിക്കെ ആര്‍ക്കും കോണിനെ വേണ്ടെന്ന വിമര്‍ശനവുമായി രംഗത്തെത്തിയ അരുണ്‍ ജെയ്റ്റ്ലി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ ചോദ്യമുനയില്‍ കോര്‍ത്തെടുക്കുകയായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. മോദി അധികാരത്തിലെത്തുന്നതിന് മുമ്പുള്ള പത്ത് വര്‍ഷം ഗുജറാത്ത് അഴിമതിയില്‍ മുങ്ങിയ സംസ്ഥാനമായിരുന്നുവെന്നും ജെയ്റ്റ്ലി ആരോപിക്കുന്നു.

 ബിജെപിയ്ക്ക് വിജയപ്രതീക്ഷ!!

ബിജെപിയ്ക്ക് വിജയപ്രതീക്ഷ!!

ബിജെപിയെ സംബന്ധിച്ച് പ്രധാനപ്പെട്ട പ്രദേശമാണ് ഗുജറാത്തെന്നും രണ്ട് ദശാബ്ദക്കാലമായി സംസ്ഥാനത്തെ സേവിക്കുകയും വിജയം കൈവരിക്കുകയുമാണ് ബിജെപി ചെയ്തുകൊണ്ടിരുന്നതെന്നും ജെയ്റ്റ്ലി അവകാശപ്പെടുന്നു. ബിജെപി അധികാരത്തിലെത്തിയതോടെ സംസ്ഥാനം വികസനത്തിന്‍റെ പാതയിലാണെന്നും ജെയ്റ്റ്ലി പറയുന്നു.

 നേതാക്കള്‍ ഗുജറാത്തില്‍

നേതാക്കള്‍ ഗുജറാത്തില്‍

ആദ്യഘട്ട ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിന് നടക്കാനിരിക്കെ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാനത്തെത്തിയിട്ടുണ്ട്. മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത് അഹമ്മദാബാദിലും മന്‍മോഹന്‍ സിംഗ് സൂറത്തിലുമാണ് പ്രചാരണം നടത്തുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പാര്‍ട്ടി വക്താവ് സംമ്പിത് പത്ര സൂറത്തിലുമാണുള്ളത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം ഇരുവരും ഗുജറാത്ത് വിടുകയായിരുന്നു. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ സോംനാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയാണ് മടങ്ങിയത്.

 രാഹുലും മോദിക്കെതിരെ

രാഹുലും മോദിക്കെതിരെ



ഗുജറാത്തിലെ വിദ്യാഭ്യാസ ചെലവുകള്‍ താങ്ങാനാവാത്തത് എന്തുകൊണ്ടാണ് എന്നാണ് രാഹുലിന്‍റെ ഒടുവിലത്തെ ചോദ്യം. ഗുജറാത്തില്‍ കുറഞ്ഞ പണം മാത്രമാണ് വിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കുന്നതെന്നും എന്തുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നുമായിരുന്നു രാഹുല്‍ ചോദിക്കുന്നു. ഗുജറാത്തില്‍ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദിയോട് ചോദ്യങ്ങളുന്നയിച്ച് രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഈ സിരീസിലെ നാലാമത്തെ ചോദ്യമാണ് ഗുജറാത്തിലെ വിദ്യാഭ്യാസ ചെലവിനെക്കുറിച്ചുള്ളത്. ട്വിറ്ററിലാണ് വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടാണ് ഗുജറാത്ത് 26ാം സ്ഥാനത്ത് നില്‍ക്കുന്നതെന്നും ഇതില്‍ എന്താണ് യുവാക്കളുടെ ഭാഗത്തുള്ള തെറ്റെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നു.

English summary
“I salute PM Narendra Modi’s commitment to the cause of rooting out black money but demonetisation was used to convert black money to white.” “I invoke memories of more than 100 people who lost their lives while standing in queues as a result of demonetisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X