ഇടുക്കി ഡാം തുറന്നു; ജാഗ്രത നിര്‍ദേശം,ആശങ്ക വേണ്ടന്ന് മന്ത്രി
ഇടുക്കി: അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്‌സ് ((50,000 ലീറ്റർ) വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവിൽ 2384.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
റൂൾ കർവ് പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. 2383.53 ആണ് റൂൾ കർവ്. ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. 26 ക്യാമ്പുകളും തുറന്നിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രത നിർദേശം നൽകി.

പ്രതീകാത്മക ചിത്രം
അതേസമയം ഇടുക്കി ഡാം തുറക്കുന്നതില്‍ ആശങ്കവേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കുറഞ്ഞ അളവിലുള്ള ജലം മാത്രമാണ് ഒഴുക്കുന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മാത്രമുള്ള ജലം ഉണ്ടാവില്ല. ഇടമലയാര്‍ ഡാം ഉടന്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.ചെറുതോണിയിൽ ഷട്ടർ തുറന്നാൽ വെള്ളം ഒരു മണിക്കൂർ 10 മിനിറ്റുകൊണ്ട് എറണാകുളം ജില്ലയിലെ കവലങ്ങാട് എത്തും.

ഫയല്‍ ചിത്രം
4 മണിക്കൂറിൽ കാലടിയിലും 9 മണിക്കൂറിൽ ആലുവയിലും 12 മണിക്കൂറിൽ വരാപ്പുഴയിലും എത്തുമെന്നാണ് കണക്കുകൂട്ടൽ. ഡാം തുറക്കേണ്ട അടിയന്തര സാഹചര്യമില്ലെങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണ് ഡാം തുറക്കുന്നതെന്നും എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കഴിഞ്ഞ വർഷം 4 തവണ അണക്കെട്ട് തുറന്നു.ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് കൂടുകയും മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറക്കുകയും ചെയ്തതോടെയാണ് ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നത്.

മുല്ലപ്പെരിയാറിലെ 10 ഷട്ടറുകള്‍ വെള്ളിയാഴ്ച ഉച്ചയോടെ തുറന്ന് 2122 ഘനയടി ജലം ഒഴുക്കിവിട്ടിരുന്നു. ജലനിരപ്പ് കൂടുതൽ ഉയർന്നതോടെ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകൾക്കു പുറമെ, 3 ഷട്ടറുകളിൽക്കൂടി അധികജലം പുറത്തേക്കൊഴുക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു.ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ മൂന്നാര്‍ കുണ്ടള പുതുക്കടി എസ്റ്റേറ്റില്‍ ഇന്ന് പുലര്‍ച്ചെയും ഉരുള്‍പൊട്ടി. രണ്ട് വീടുകള്‍ മണ്ണിനടിയിലായി. ആളപായമില്ല. എസ്റ്റേറ്റിലുള്ള എല്ലാവരെയും ഇന്നലെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ഇന്നലെ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കടകളും ഒരു ക്ഷേത്രവും പ്രദേശത്തെ വലിയ വാട്ടര്‍ ടാങ്കും ഒലിച്ചുപോയിരുന്നു.രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ട്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബങ്ങളെ പൂര്‍ണമായും അടുത്തുള്ള സ്‌കൂളുകളിലേക്കും മറ്റും മാറ്റിയിരുന്നു. വട്ടവട-മൂന്നാര്‍ റോഡില്‍ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാല്‍ റോഡ് പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. ഇതോടെ വട്ടവട പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് നീക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
സാരിയില്‍ തിളങ്ങി അനുശ്രീ..ഒപ്പം നിറ പുഞ്ചിരിയും.. കാണം ചിത്രങ്ങള്‍












Click it and Unblock the Notifications