കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമുടി മാറാൻ മലങ്കര അണക്കെട്ട്; സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം വകുപ്പ്

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നാണ് മലങ്കര അണക്കെട്ട് തൊടുപുഴനഗരത്തെ ജലസമൃതമാക്കുന്നത് എന്നും മലങ്കര അണക്കെട്ടില്‍ നിന്നൊഴുകിയെത്തുന്ന വെള്ളചാലുകളാണ്.മലങ്കര അണക്കെട്ടും വൃഷ്ടിപ്രദേശവും ഇന്ന് വിനോദ സഞ്ചാരമേഖലയുടെ അനന്ത സാധ്യതകളാണ് തുറന്നിടുന്നത്്.പ്രധാനമായും ലോറേഞ്ച് ടൂറിസത്തിന്റെ സാധ്യതകളാണ് മലങ്കര അണക്കെട്ടിലും സമീപ പ്രദേശങ്ങളിലും കൂടുതല്‍.

മലങ്കര ഡാമിന്റെ തീരത്തെ ഏറ്റവും മനോഹരമാക്കി സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്. ഹാബിറ്റാറ്റ് എന്ന കമ്പനിയാണ് മലങ്കര റിവര്‍ ബേയ്‌സ്ഡ് ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഏകദേശം രണ്ട് കോടി രൂപയാണ് നിര്‍മാണത്തിനായി ചെലവുവരിക. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് അടുത്ത മാസത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സഞ്ചാരികള്‍ക്കായി തുറുന്നുനല്‍കും. 2014 ല്‍ പദ്ധതിതുടങ്ങിതാണെങ്കിലും പിന്നീട് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച അവസ്ഥയായിരുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പ്രത്യേകമായ ഇടപെടലിലൂടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പുനരാരംഭിച്ചത്.

 malankara

മനോഹരമായ പൂന്തോട്ടം, ഓപ്പണ്‍ തിയേറ്റര്‍, ടിക്കറ്റ് കൗണ്ടര്‍, സുവനീയര്‍ ഷോപ്പ്, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവയാണ് ഇവിടെ പുതുതായി ഒരുക്കുന്നത്. ഒപ്പം സന്ദര്‍ശകര്‍ക്കായി ബോട്ടിംഗ് സൗകര്യവും, മത്സ്യബന്ധനത്തിനുള്ള അവസരവും ഈ ടൂറിസം ഡെസ്റ്റിനേഷനില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ മലനിരകളുടെ പച്ചപ്പ്് ആസ്വദിച്ച് ന ടക്കാനുള്ള മനോഹരമായ നടപ്പാതയും ഇവിടെ സജ്ജീകരിച്ചു വരികയാണ്.പരമ്പരാഗത രീതിയില്‍ പ്രകൃതിക്കു ദോഷകരമല്ലാത്ത നിര്‍മ്മാണ നടപടികളാണ് ഇവിടെ നടക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. പദ്ധതി പൂര്‍ത്തിയായി സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കുമ്പോള്‍ ജില്ലയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കുള്ള വാതിലുകളാണ് തുറക്കുക.

English summary
idukki malakanra dam inviting tourists attention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X