അലി അക്ബറിന്റെ സിനിമ പ്രദർശിപ്പിച്ചില്ലെങ്കിൽ ആഷിക്ക് അബുവിന്റെ ചിത്രം തീയേറ്റർ കാണില്ല; സന്ദീപ് വാര്യർ
കോഴിക്കോട്: മലബാര്‍ കലാപത്തെ ആസ്പദമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പൂജ, സ്വച്ച് ഓണ്‍ ചടങ്ങുകള്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞിരിക്കുകയാണ്. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദ പുരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അലി അക്ബറിന്റെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.

പ്രദര്‍ശനം വിലക്കിയാല്‍
അലി അക്ബറിന്റെ സിനിമയുടെ പ്രദര്‍ശനം വിലക്കിയാല്‍ സംവിധായകന് ആഷിക്ക് അബുവിന്റെ സിനിമയും തീയേറ്റര്‍ കാണില്ലെന്ന് ഭീഷണിയുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സന്ദീപ് വാര്യറിന്റെ പരാമര്‍ശം.

യഥാര്‍ത്ഥ ചരിത്രം
അഷിക്ക് അബവും സംഘവും വാരിയം കുന്നത്ത് ഹാജിയെ മഹത്വവത്കരിച്ച് സിനിമ എടുക്കതുമെന്ന പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ച് അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചത് യഥാര്‍ത്ഥ ചരിത്രത്തെ കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ യുവാക്കള്‍ക്ക് പ്രേരണയാകുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെറുത്തുനില്‍പ്പിന്റെ ചരിത്രം
മലബാര്‍ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല. മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെ ചെറുത്തുനില്‍പ്പിന്റെയും ചരിത്രമാണെന്നും സന്ദീപ് വാര്യര്‍ പരിപാടിയില്‍ പറഞ്ഞു.

പ്രതിരോധം തീര്‍ക്കുന്നു
സിനിമ എന്ന മാധ്യമം ഉപയോഗിച്ച് അസത്യപ്രചരണങ്ങള്‍ നടക്കുമ്പോള്‍ അതേ മാധ്യമം ഉപയോഗിച്ച് പ്രതിരോധം ഉണ്ടാക്കുമെന്ന് പൂജ ഉദ്ഘാടനം ചെയ്ത് സ്വാമി ചിദാനന്ദപുരി പറഞ്ഞത്. അതേസമയം, അലി അക്ബറിന്റെ സിനിമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാരിയംകുന്നത്ത് ഹാജിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

ചരിത്രത്തെ വളച്ചൊടിക്കാത്ത സിനിമ
ഇടത് അനുകൂല കലാകാരന്മാര് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വേണ്ടി ചരിത്രം വളച്ചൊടിച്ച് സിനിമ എടുക്കുമ്പോള്‍ ചരിത്രത്തെ വളച്ചൊടിക്കാത്ത സിനിമ എടുക്കാനാണ് താന്‍ സിനിമയെടുക്കുന്നതെന്ന് അലി അക്ബര്‍ പറഞ്ഞു.

കുടുംബത്തിന് പറയാനുള്ളത്
അലി അക്ബറിന്റെ സിനിമക്കെതിരെ രംഗത്തെത്തിയ കുടംബം വലിയ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. യാഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കമെന്നും കുടുംബം പറയുന്നു. മലബാര്‍ കലാപം ഹിന്ദു വംശഹത്യയാണെന്നാണ് ബിജെപിയും ഹിന്ദുത്വവാദികളും ആരോപിക്കുന്നത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications