കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ തിയേറ്റര്‍ കാണില്ല, ഒടിടി റിലീസില്‍ താരത്തിന് മുന്നറിയിപ്പുമായി ഫിയോക്

Google Oneindia Malayalam News

കൊച്ചി: ഫഹദ് ഫാസിലിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ഫഹദിനെ വിലക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ഫിയോകിന്റെ തന്നെ ഭാരവാഹികളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഫിയോക് തീരുമാനിച്ചിട്ടുണ്ട്. ഫഹദിന്റെ തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളാണ് ഒടിടിയില്‍ റിലീസായത്. തിയേറ്റര്‍ വിജയത്തിനുള്ള സാധ്യത ഉണ്ടായിരുന്നു ഇവയ്‌ക്കെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വന്നിരുന്നു.

1

അതേസമയം ഒടിടി ചിത്രങ്ങളില്‍ ഇനിയും അഭിനയിച്ചാല്‍ വിലക്ക് ഉറപ്പാണ് ഫിയോക് പറയുന്നു. സിയൂ സൂണ്‍, ഇരുള്‍, ജോജി എന്നീ മൂന്ന് ചിതങ്ങളാണ് ഒടിടിയായി റിലീസ് ചെയ്തത്. ഈ മൂന്ന് ചിത്രങ്ങളും മികച്ച അഭിപ്രായം നേടിയിരുന്നു. അവസാനം ഇറങ്ങിയ ജോജി വലിയ ജനപ്രീതി നേടിയിരുന്നു. ഇതെല്ലാം ഫിയോക്കിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഫിയോക്കിന്റെ പുതിയ ഭാരവാഹിയായി വിജയകുമാര്‍ ചുമതലയേറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഫഹദിന് മുന്നറിയിപ്പ് നല്‍കിയത്. ഫഹദിന്റെ ഇനി ഇറങ്ങാനിരിക്കുന്ന മാലിക് അടക്കമുള്ള ചിത്രങ്ങള്‍ വലിയ ബജറ്റില്‍ വരുന്നവയാണ്.

ഇനിയും ഒടിടി റിലീസ് ചെയ്താല്‍ ഫഹഹദിന്റെ മാലിക് ഉള്‍പ്പെടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും ഫിയോക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫഹദ് ഫാസിലുമായി നടന്‍ ദിലീപും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചെന്നാണഅ വിവരം. സംഘടനയുടെ തീരുമാനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫഹദിനോട് ഒരു നിലപാട് ഈ വിഷയത്തില്‍ എടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഒടിടി ചിത്രങ്ങള്‍ മാത്രമായി അഭിനയിക്കില്ല എന്ന് ഫഹദ് ഉറപ്പ് നല്‍കിയെന്നും സൂചനയുണ്ട്.

Recommended Video

cmsvideo
Fahadh Fazil is a communist from his college days | Oneindia Malayalam

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

നേരത്തെ തന്നെ ഒടിടി റിലീസിന്റെ പേരില്‍ പലരുമായും സംഘടന ഇടഞ്ഞിരുന്നു. ദൃശ്യം രണ്ടാം ഭാഗം ഒടിടി പോയതില്‍ വിമര്‍ശനവും നേരിട്ടിരുന്നു. എന്നാല്‍ തിയേറ്ററുകളുമായി യാതൊരു കരാറും ഉണ്ടാക്കാത്ത ചിത്രമാണ് ദൃശ്യമെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ലോക്ഡൗണ്‍ സമയത്ത് നിരവധി ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ചെയ്യാനാവാത്ത സാഹചര്യത്തില്‍ ഒടിടി റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ പ്രീസ്റ്റ് അവസാന നിമിഷം ഒടിടിക്ക് പോകുമെന്ന് കരുതിയെങ്കിലും അത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുകയായിരുന്നു.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

English summary
if any fahadh faasil movies goes to ott his films will never release in theatres says feuok
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X