വ്യക്തിപരമായി അക്രമിച്ചാൽ തിരിച്ചും അങ്ങനെ തന്നെ പ്രതികരിക്കും: വെല്ലുവിളി തുടർന്ന് പിവി അന്‍വർ
മലപ്പുറം: മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണം തുടർന്ന് നിലമ്പൂർ എംഎല്‍എ പിവി അന്‍വർ. വ്യക്തിപരമായി അക്രമിച്ചാൽ തിരിച്ചും അങ്ങനെ തന്നെ പ്രതികരിക്കുമെന്നാണ് അദ്ദേഹം പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. വ്യക്തിപരമായി തന്നെ മറുപടി പറയും. കൂടെ ഒരു ക്യാമറയും കൈയ്യിൽ ഒരു കോലും ഉണ്ടെന്ന് കരുതി എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ തൊഴുത് നിൽക്കണം എന്ന് നിർബ്ബന്ധം പിടിക്കരുത്. ആ കാലമൊക്കെ കഴിഞ്ഞ് പോയെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പി.വി.അൻവറിനെ നിലയ്ക്ക് നിർത്താൻ നേതൃത്വം തയ്യാറാകണമെന്ന തരത്തില്‍ കേരള പത്രപ്രവർത്തക യൂണിയന്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ സംഘടനാപരമായി ഇങ്ങനെ ഒരു ചർച്ച നടത്തുകയോ, പ്രസ്താവന നൽകുകയോ ചെയ്തിട്ടില്ലെന്ന് ആ സംഘടനയുടെ പല ഭാരവാഹികളും അറിയിച്ചിട്ടുണ്ടെന്നും പിവി അന്‍വർ ഫേസ്ബുക്ക് കുറിപ്പിലൂടെ അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
"പി.വി.അൻവറിനെ നിലയ്ക്ക് നിർത്താൻ നേതൃത്വം തയ്യാറാകണം"-KUWJ
കെ യു ഡബ്യു ജെ സംഘടനാപരമായി ഇങ്ങനെ ഒരു ചർച്ച നടത്തുകയോ,
പ്രസ്താവന നൽകുകയോ ചെയ്തിട്ടില്ലെന്ന് ആ സംഘടനയുടെ പല ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് വ്യക്തിപരമായി എഴുതി ഇട്ട പോസ്റ്റ് വാർത്തയാക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകൾ അത് സംഘടനയുടെ ചുമലിൽ കൊണ്ട് വയ്ക്കരുത്. നിരവധി മാധ്യമപ്രവർത്തകരുമായി വ്യക്തിപരമായി അടുപ്പമുണ്ട്. അതിൽ പലരും പ്രതികൂലമായി വാർത്തകൾ കൊടുക്കാറുണ്ട്. ഇന്ന് വരെ അതിനെ ഒന്നും വിമർശ്ശിച്ചിട്ടില്ല. അവരോട് വ്യക്തിപരമായി വൈരാഗ്യം വച്ച് പുലർത്താറില്ല. അതിന്റെ കാര്യവുമില്ല.
"പി.വി.അൻവർ നിലമ്പൂരിൽ നിന്ന് മുങ്ങി" എന്ന് വാർത്ത കൊടുത്തവനെതിരെ പറഞ്ഞിട്ടുണ്ട്. ഇനിയും "അമ്മാതിരി പണി" കാണിച്ചാൽ അങ്ങനെ തന്നെ പറയും. അതിൽ ആർക്കും ഒരു സംശയവും വേണ്ട. കാലങ്ങളായി ക്യാമറയുമെടുത്ത് പിന്നാലെ നടക്കുന്ന വ്യക്തിയാണ് ഏഷ്യാനെറ്റ് ന്യൂസിലെ ഷാജഹാൻ കാളിയത്ത്. ഇന്നലെ ഒരു ദിവസം മാത്രം, രാവിലെ പതിനൊന്നരയ്ക്ക് ഉള്ളിൽ അഞ്ച് വാർത്തകളാണ് അദ്ദേഹം സൃഷ്ടിച്ച് വിട്ടത്. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്റ്റുഡിയോ ഇരിക്കുന്ന ബിൾഡിങ്ങിന്റെ ആധാരമോ, ഷാജഹാന്റെ വീടിന്റെ ആധാരമോ പണയം വച്ചല്ല പി വി അൻവർ ലോൺ എടുത്തത്.

ലോൺ തുകയേക്കാൾ ഏറെ മൂല്യമുള്ള വസ്തുവിന്റെ ഈടിന്മേലാണ് ആക്സിസ് ബാങ്ക് ലോൺ അനുവദിച്ചത്. ഭരണസ്വാധീനം ഉപയോഗിച്ച്, പൊതുമേഖലാ ബാങ്കിൽ നിന്ന് യാതൊരു ഈടുമില്ലാതെ ലോൺ തരപ്പെടുത്തി എങ്കിൽ അത് റിപ്പോർട്ട് ചെയ്യാം. പൊതുജനങ്ങൾക്കോ, സർക്കാരിനോ ഒന്നും തന്നെ ഒരു നഷ്ടവുമില്ലാത്ത ഒരു ലോൺ ഇടപാടിന്റെ പേരിൽ നാഴികയ്ക്ക് നാൽപ്പത് വട്ടം ബ്രേക്കിംഗ് ന്യൂസ് എന്ന പേരിൽ വാർത്ത കൊടുത്ത് ആളാവാൻ നോക്കിയവനെ ഒന്നല്ല, പലവട്ടം പറയും. അതിൽ ഒരു പശ്ചാത്താപവുമില്ല.
സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ
വ്യക്തിപരമായി അക്രമിച്ചാൽ തിരിച്ചും അങ്ങനെ തന്നെ പ്രതികരിക്കും. വ്യക്തിപരമായി തന്നെ മറുപടി പറയും. കൂടെ ഒരു ക്യാമറയും കൈയ്യിൽ ഒരു കോലും ഉണ്ടെന്ന് കരുതി എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ തൊഴുത് നിൽക്കണം എന്ന് നിർബ്ബന്ധം പിടിക്കരുത്. ആ കാലമൊക്കെ കഴിഞ്ഞ് പോയി.നിങ്ങളുടെ ഒരു ഔദാര്യവും വേണ്ടാത്തത് കൊണ്ട് തന്നെ, അങ്ങനെ ഓശ്ചാനിച്ച് നിൽക്കേണ്ട കാര്യമൊന്നും എനിക്കില്ല. അതിനൊട്ട് തയ്യാറുമല്ല.
തൽക്കാലം ഇവിടെ നിന്ന് ഇങ്ങനെയൊക്കെയേ വരൂ. മാറാൻ ഒരുദ്ദേശവുമില്ല. പ്രസിഡന്റ് കൂട്ടുകാരനേയും കൂട്ടി. സൈഡിലോട്ട് എങ്ങാണം മാറിയിരുന്ന് കരഞ്ഞോ.. പേജിൽ എത്തി നോക്കി,MLA സൈബർ ഗുണ്ടയാണെന്ന് തിരിച്ചറിഞ്ഞ് ഞെട്ടിത്തരിച്ച് പോസ്റ്റിടുന്ന ആളുകളുമുണ്ട്. അവരോട് ആദ്യമായും അവസാനമായും ഒന്നേ പറയാനുള്ളൂ. "സൈബർ ഗുണ്ട തന്നെയാണ്".. എന്തേ..
Recommended Video
-
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ അസിസ്റ്റന്റ് മാനേജറാകാം; നിങ്ങള്‍ യോഗ്യരാണോ? -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications