കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചിദംബരത്തിന്റെ അഭിപ്രായം ബാധകമാക്കിയാൽ ഗവർണറോടൊപ്പം സുധാകരനും സതീശനും രാജിവെക്കണം'

Google Oneindia Malayalam News

തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളില്‍ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഹൈക്കമാൻഡിന്റെയും തമിഴ്നാട് കോൺഗ്രസ്സിന്റെയും നിലപാടുകൾ തള്ളുകയാണ് കേരളത്തിലെ കോൺഗ്രസെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കേരളത്തിൽ കോൺഗ്രസ്സിലെ ഒരു വിഭാഗം ഇപ്പോഴും കേരള ഗവർണറോടൊപ്പമാണ്. അവർക്ക് എ ഐ സി സി പ്രസിഡന്റിന്റെ അഭിപ്രായവും തമിഴ്നാട് കോൺഗ്രസ്സിന്റെ നിലപാടുമല്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

ഡി എം കെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക്

തമിഴ്നാട് ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സംയുക്ത നിവേദനം ഡി എം കെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് നൽകുമ്പോൾ തമിഴ്നാട്ടിലെ കോൺഗ്രസ് അതിൽ ഒപ്പിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ഗവർണർമാർ നടത്തുന്ന നീക്കങ്ങൾക്കെതിരാണെന്നും എംവി ജയരാജന്‍ പറയുന്നു.

മഞ്ജു വാര്യറില്ലാതെ ആദ്യ സാക്ഷിപ്പട്ടിക: തടസ്സം നീക്കാന്‍ പ്രോസിക്യൂഷന്‍, വിചാരണ 10 ന് തുടങ്ങുംമഞ്ജു വാര്യറില്ലാതെ ആദ്യ സാക്ഷിപ്പട്ടിക: തടസ്സം നീക്കാന്‍ പ്രോസിക്യൂഷന്‍, വിചാരണ 10 ന് തുടങ്ങും

കേരളത്തിൽ കെ പി സി സി പ്രസിഡന്റും

എന്നാൽ കേരളത്തിൽ കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഗവർണറുടെ കേരളവിരുദ്ധ നീക്കത്തിനൊപ്പം പാറപോലെ ഉറച്ചുനിൽക്കുകയാണ്. ജനങ്ങളുടെ പ്രീതി നഷ്ടപ്പെട്ട ഗവർണർ രാജിവെച്ച് വീട്ടിലേക്ക് പോകുന്നതാണ് നല്ലതെന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ അഭിപ്രായം കേരളത്തിൽ ബാധകമാക്കിയാൽ ഗവർണറോടൊപ്പം തൽസ്ഥാനങ്ങൾ രാജിവെക്കേണ്ടവരാണ് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും. ഇവരുടെയൊക്കെ നിലപാടുകൾ കാണുമ്പോൾ മോഹൻഭാഗവതിന്റെ കളരിയിലാണോ ഇക്കൂട്ടരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

'സൗദിയെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു': ഇറാന് വേണ്ടത് അക്കാര്യം, ഒന്നും പേടിക്കേണ്ടെന്ന് യുഎസ്'സൗദിയെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു': ഇറാന് വേണ്ടത് അക്കാര്യം, ഒന്നും പേടിക്കേണ്ടെന്ന് യുഎസ്

1986മുതൽ ആർ എസ് എസ്‌കാരനായതിൽ

ഗവർണറാകുംമുമ്പ് 1986മുതൽ ആർ എസ് എസ്‌കാരനായതിൽ അഭിമാനം കൊള്ളുന്ന ആരിഫ് മുഹമ്മദ് ഖാൻ, ഇപ്പോൾ ബി ജെ പിയുടെ റബ്ബർ സ്റ്റാമ്പായി മാറിയിരിക്കുന്നു. ഒരു വിധത്തിലും സർക്കാരുകളെ വിലയ്ക്കുവാങ്ങാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ ഭരണം അസ്ഥിരപ്പെടുത്താൻ ഗവർണർമാരെ ഉപയോഗിക്കുകയാണ്. ബി ജെ പിയുടെ ഉന്നതതല കോർ കമ്മിറ്റി തന്നെ ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.

vastu tips: നിങ്ങളുടെ വീട് വടക്കോട്ട് ദർശനമുള്ളതാണോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക

കേരളത്തിലെ എൽ ഡി എഫ് സർക്കാറിനെ അട്ടിമറിക്കാനും

കേരളത്തിലെ എൽ ഡി എഫ് സർക്കാറിനെ അട്ടിമറിക്കാനും വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനും വേണ്ടി ഗവർണർ നടത്തുന്ന നീക്കം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഭരണഘടനയനുസരിച്ച് സുപ്രീംകോടതിക്ക് മുകളിൽ ജുഡീഷ്യൽ സ്ഥാപനമില്ല. ഭരണഘടനയെ തൃണവൽഗണിക്കുന്ന ഗവർണർ ഇപ്പോൾ ഭരണഘടനാ ബാഹ്യമായ ഹൈപവർ സംഘപരിവാർ ജഡ്ജിയായിട്ടാണ് പ്രവർത്തിക്കുന്നത്.

നിയമസഭ പാസ്സാക്കിയ ബില്ലുകൾ

നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഒപ്പിടാതെയും ഓർഡിനൻസുകൾ ലാപ്‌സാക്കിയും സെനറ്റ് അംഗങ്ങളെ പുറത്താക്കിയും വി.സി.മാരെയും മന്ത്രിയെയും പുറത്താക്കാൻ ശ്രമിച്ചും വി.സി.മാരുടെ ശമ്പളം തിരിച്ചുപിടിക്കാൻ തീട്ടൂരമിറക്കിയും ഉന്നതവിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുമെല്ലാം സംഘപരിവാർ ഭരണഘടനയനുസരിച്ചുള്ള തീരുമാനങ്ങളാണ്.

ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാൻ നാം

ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാൻ നാം തുടങ്ങിയ പോരാട്ടം ഭരണഘടനയെയും നിയമവ്യവസ്ഥയെയും അതുവഴി മലയാളികളുടെ മാതൃഭൂമിയെയും സംരക്ഷിക്കാനുള്ള പോരാട്ടമായി ഇപ്പോൾ മാറിയിരിക്കുകയാണ്. നവംബർ 4ന് വൈകുന്നേരം 4 മണിക്ക് കണ്ണൂരിൽ നടക്കുന്ന ഉന്നതവിദ്യാഭ്യാസ സംരക്ഷണ സദസ്സും 59 ക്യാമ്പസ്സുകളിൽ നവംബർ 9-10 തീയതികളിൽ നടക്കുന്ന ഉന്നതവിദ്യാഭ്യാസ സംരക്ഷണ ശൃംഖലയും നവംബർ 15ന് കണ്ണൂരിൽ നടക്കുന്ന ബഹുജന കൂട്ടായ്മയും വിജയിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

English summary
If Chidambaram's comment is implemented, Sudhakaran and Satheesan resign with governor: MV Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X