Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ നടപടിയെന്ന് സുധാകരന്‍; പ്രതികരിച്ച് കോടിയേരി

കോഴിക്കോട്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സിപിഎമ്മിന്റെ ക്ഷണമുള്ള പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം. സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിലക്കുണ്ട്. ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ അനുമതിയുണ്ടെങ്കില്‍ ശശി തരൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കട്ടെ. അത് അദ്ദേഹത്തിന്റെ ഇഷ്ടമാണെന്നും സുധാകരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. കെ റെയിലിന്റെ സംവിധായകന്‍ പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പരിപാടിയില്‍ ഇപ്പോള്‍ പങ്കെടുക്കുന്നത് ഉചിതമല്ല. ഈ വേളയില്‍ സിപിഎം പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്താല്‍ ജനങ്ങള്‍ക്ക് വെറുപ്പാകും. ജനവികാരം ബോധ്യപ്പെട്ടത് കൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും സുധാകരന്‍ പറഞ്ഞു.

p

അതേസമയം, സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പ്രതികരിച്ചു. സോണിയ ഗാന്ധിയോടും കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരീഖ് അന്‍വറിനോടും അഭിപ്രായം തേടിയിട്ടുണ്ട്. ഇവരുടെ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കും. പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സിപിഎമ്മിന്റെ ദേശീയ സമ്മേളനമാണ്. കേരളത്തിന് പുറത്ത് സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ് നീങ്ങുന്നത്. കത്തിലൂടെ സോണിയ ഗാന്ധിയോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്. സമാനമായ തീരുമാനമാണ് ശശി തരൂരിനുള്ളതെന്നും കെവി തോമസ് പറഞ്ഞു.

അതേസമയം, സുധാകരന്റെ പ്രതികരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ബിജെപി പങ്കെടുക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ ചേരിയുണ്ടാക്കാന്‍ ആര്‍എസ്എസിന്റെ സഹായം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്. അവര്‍ പങ്കെടുത്താല്‍ സ്വാഗതം ചെയ്യും. അല്ലെങ്കില്‍ രാഷ്ട്രീയ പാപ്പരത്തമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കെ റെയില്‍ വിരുദ്ധ സമരം കേരളത്തില്‍ ശക്തമാണ്. പല ജില്ലകളിലും കൂട്ട അറസ്റ്റിലേക്കും പോലീസ് നടപടിയിലേക്കും സമരം കാരണമായിരുന്നു. സമരം യുഡിഎഫ് ഏറ്റെടുത്തിരിക്കുകയാണ്. ചിലയിടങ്ങളില്‍ ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങളെ അടിച്ചമര്‍ത്തി കെ റെയില്‍ കൊണ്ടുവരുന്നത് കമ്മീഷന്‍ കിട്ടുമെന്ന് കണ്ടിട്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എംഎം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സര്‍വ്വെ കല്ല് പിഴുതെറിഞ്ഞ് സമരത്തില്‍ പങ്കാളിയായിട്ടുണ്ട്. കല്ല് നീക്കം ചെയ്യുന്നതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കെ റെയില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+