'മഞ്ജു വാര്യരെ തൊട്ട് കളിച്ചാൽ കേരളത്തിലെ ജനങ്ങൾ ദിലീപിനെ വെറുതെ വിടില്ല, സമാധാനം കിട്ടില്ല'; അജിത
നടിയെ ആക്രമിച്ച കേസിലെ വിധി അത്യന്തം നിരാശാജനകം ആണെന്ന് സാമൂഹ്യ പ്രവർത്തക കെ അജിത. വൺഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. നേരത്തെ കേസിൽ ആറ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കവെയാണ് അജിത വിധിയിൽ തന്റെ നിരാശ പ്രകടമാക്കിയത്. മഞ്ജു വാര്യരെ തൊട്ടാൽ കേരളത്തിലെ ജനങ്ങൾ ദിലീപിനെ വെറുതെ വിടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
അജിതയുടെ വാക്കുകൾ ഇങ്ങനെ: വിധി തികച്ചും നിരാശാജനകമാണ്. നമ്മൾ ഈ കേസിന്റെ കാര്യം പറയുകയാണെങ്കിൽ ആറ് പ്രതികളെ ശിക്ഷിച്ചത് വെറും ചെറിയ മീനുകളെയാണ്. ഇവർക്ക് എതിരായ കുറ്റങ്ങൾ തെളിയിക്കപ്പെടുമ്പോൾ അവരുടെ മോട്ടീവ് എന്താണ് എന്ന് കൂടി അറിയേണ്ടതില്ലേ. പ്രശസ്‌ത നടിയെ ആക്രമിക്കാനുള്ള കാരണം എന്താണ്? ഇവർക്ക് ആർക്കും നടിയെ അറിയുക കൂടിയില്ല, അവൾക്കും അവരെ അറിയുകയില്ല.

അങ്ങോട്ടും ഇങ്ങോട്ടും രണ്ട് കൂട്ടർക്കും അറിയാത്ത കൊറേ ആൾക്കാർ. അപ്പോൾ അതിന്റെ പുറകിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണ്. പിന്നീട് പോലീസ് അത് കണ്ടെത്തി, ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി. അങ്ങനെ എഫ്ഐആർ ഇട്ടു, ദിലീപിനെ ജയിലിലും ഇട്ടു. ഗൂഢാലോചനയ്ക്ക് വേറെന്ത് തെളിവ് വേണം, അന്തരിച്ച സംവിധായകൻ ബാലചന്ദ്ര കുമാർ കൊടുത്തിട്ടുള്ള ശക്തമായ മൊഴികൾ. ഈ വീഡിയോ കാണുകയാണ് അയാൾ.
കോടതിയിൽ വളരെ സുരക്ഷിതമായി സൂക്ഷിക്കേണ്ട തെളിവാണ് അത്. അങ്ങനെ അത് അയാൾ കൂടെ ഇരുന്ന് കണ്ടത് കോടതിയിൽ തന്നെ പറയുകയും ചെയ്‌തു. അദ്ദേഹം മരിക്കുന്നതിന് മുൻപ് ചെയ്‌ത പുണ്യം കൃത്യമാണ് അതെന്ന് ഞാൻ പറയും. പക്ഷേ പിന്നീട് മെമ്മറി കാർഡ് കാര്യമൊക്കെ വന്നു. ഇതൊക്കെ കേരളത്തിന്റെ പൊതു മണ്ഡലത്തിൽ അങ്ങാടിപ്പാട്ടായിരുന്നു. ഗൂഢാലോചന ഈസിയായി തെളിയിക്കാൻ പറ്റുമെന്നാണ് കരുതിയത്.
തെളിവ് കിട്ടിയില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ആ തെളിവുകൾ നശിക്കാൻ കാരണം ഈ ജഡ്‌ജ് തന്നെയാണ്. ജഡ്‌ജ് അറിയാതെ എങ്ങനെയാണ്. അതിനെ കുറിച്ച് ഒരു അന്വേഷണം പോലും ഉണ്ടായില്ല. അന്വേഷണം നടത്തണമെന്ന് നടി കൊടുത്തിരുന്നു. ഇതൊക്കെ ഉണ്ടായപ്പോൾ ആ സ്ത്രീയെ ജഡ്‌ജി സ്ഥാനത്ത് നിന്ന് മാറാതിരിക്കാൻ കോടതികൾ ഒന്നിച്ച് നിന്നുവെന്നുള്ളതാണ് പ്രധാന കാര്യം. പല തരത്തിലുള്ള സ്വാധീനങ്ങൾ ഇതിൽ കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ വിധി ഇങ്ങനെയായത്.
ഈ വിധി ഇങ്ങനെ ആയതിൽ ഒരു അത്ഭുതവുമില്ല. ശക്തമായ പ്രതിഷേധം വേണം. അതിജീവിതയായ നടി പരാജയപ്പെട്ടിട്ടില്ല. പരസ്യമായി വരാൻ അവൾക്ക് മടിയില്ല. അവൾ വന്നതോട് കൂടി ജയിച്ചു കഴിഞ്ഞു. ദിലീപിന്റെ ആറോ ഏഴോ സിനിമകൾ പൊട്ടിയെങ്കിൽ അതിന് പുറകിൽ ജനങ്ങളുടെ പ്രതിഷേധം തന്നെയാണ് ഉണ്ടായിട്ടുള്ളത്.
രണ്ടാമത് ഇപ്പോൾ മഞ്ജു വാര്യർക്ക് എതിരെ ദിലീപ് പറഞ്ഞിരിക്കുകയാണ്. ഒരൊറ്റ കാര്യമാണ് എനിക്ക് ദിലീപിനോട് തന്നെ നേരിട്ട് പറയാനുള്ളത്. മഞ്ജു വാര്യരെ തൊട്ട് കളിച്ചാൽ കേരളത്തിലെ സ്ത്രീകളും ജനങ്ങളും ഒന്നും ദിലീപിനെ വിടില്ല. പിന്നെ ഒരിക്കലും ദിലീപിന് സമാധാനം കിട്ടില്ല. രണ്ടാമത്തെ കാര്യം ഇത് എവിടെയും തീർന്നിട്ടില്ല. ഹൈക്കോടതി, സുപ്രീം കോടതി ഒക്കെ കിടക്കുന്നുണ്ട്. അവിടെയും ജയിക്കുമെന്ന് ഉറപ്പിക്കുമെന്ന് കരുതേണ്ട.
അതൊക്കെ മനസിലാക്കി കളിച്ചാൽ മതി. ഇനി ഇപ്പോൾ ഫാൻസിനെ കൊണ്ടോ ഗുണ്ടകളെ കൊണ്ടോ എന്തെങ്കിലും തരത്തിലുള്ള അക്രമം കാണിക്കാമെന്ന് കരുതിയാൽ അതുറപ്പ് ആയിട്ടും തിരിച്ചടിക്കും. അത് ദിലീപിന് ഉറപ്പിച്ചോളൂ, ആ കളിക്ക് നിൽക്കേണ്ട. അതിജീവിതമാർ ഇനിയും ഇനിയും ഒരുപാട് ധൈര്യമായി തന്നെ വരും.ചരിത്രം അതാണ് കാണിക്കുന്നത്. ഡബ്ള്യുസിസി എന്താണ്, ഹേമ കമ്മിറ്റി എന്താണ്? അപ്പോൾ അതൊക്കെ നടക്കും. എത്ര പരാജയപ്പെട്ടാലും ഇരകൾ പോരാടും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications