Get Updates
Get notified of breaking news, exclusive insights, and must-see stories!

കെവി തോമസ് എത്തിയാല്‍ ക്യാബിനറ്റ് റാങ്കോടെ പദവി: മറ്റൊരു കോണ്‍ഗ്രസ് പ്രമുഖനും ഇടതിലേക്ക്?

തിരുവനന്തപുരം: എ ഐ സി സി നിർദേശം ലംഘിച്ച് സി പി എം പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെവി തോമസിനോട് നടപടിക്ക് മുന്നോടിയായി എ ഐ സി സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന അച്ചടക്ക സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കെ വി തോമസിനെതിരായി ഉടന്‍ തന്നെ ശക്തമായ നടപടിയുണ്ടാവുമെന്ന് കെ പി സി സി പ്രതീക്ഷിച്ചെങ്കിലും എല്ലാം ചട്ടപ്രകാരം തന്നെ മുന്നോട്ട് പോകട്ടെയെന്നായിരുന്നു എ ഐ സി സി സമിതിയുടെ തീരുമാനം.

മുതിർന്ന നേതാവ് എകെ ആന്റണി ഇടപെട്ടാണ് നടപടി ക്ക് സാവകാശം തേടിയതെന്നും റിപ്പോർട്ടുണ്ട്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും അച്ചടക്ക സമിതിയുടെ നോട്ടീസിന് 2018 മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കുമെന്നുമാണ് കെവി തോമസ് വ്യക്തമാക്കുന്നത്.

ശക്തമായ നടപടി വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് കെ പി സി സി

കോണ്‍ഗ്രസിനൊരു പാരമ്പര്യമുണ്ട്, പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനം പാര്‍ട്ടി എന്ത് നടപടി എടുത്താലും അംഗീകരിക്കുമെന്നും കെവി തോമസ് വ്യക്തമാക്കുന്നു. കെ വി തോമസിന്റെ മറുപടി കൂടി പരിശോധിച്ചായിരിക്കും വിഷയത്തില്‍ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നല്‍കുക. എന്നാല്‍ എന്ത് വന്നാലും കെവി തോമസിനെതിരെ ശക്തമായ നടപടി വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് കെ പി സി സി.

ഈ കുപ്പിവളയ്ക്ക് എത്രയാ ചേട്ടാ.. നാട്ടിലെ ഉത്സവത്തില്‍ അടിച്ചുപൊളിച്ച് അനുശ്രീ

എ ഐ സി സി സമിതി പുറത്താക്കിയാല്‍ കെ വി തോമസ്

എ ഐ സി സി സമിതി പുറത്താക്കിയാല്‍ കെ വി തോമസ് ഇടതുപക്ഷത്തേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. സിപിഎമ്മിലേക്ക് നേരിട്ട് വരാതെ സഹയാത്രികനെന്ന രീതിയിലായിരിക്കും അദ്ദേഹത്തിന്റെ പ്രവർത്തനമെന്നാണ് സൂചന. സർക്കാറില്‍ കാബിനറ്റ് റാങ്കോടെയുള്ള പദവിയും അദ്ദേഹത്തിനെ ലഭിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

പാർലമെന്റി രംഗത്തേക്ക് ഇല്ലെന്ന് കെവി തോമസ്

പാർലമെന്റി രംഗത്തേക്ക് ഇല്ലെന്ന് കെവി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന സി പി എമ്മില്‍ നടന്നത്. ഉന്നത നേതാക്കള്‍ക്കിടിയില്‍ ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. താന്‍ വിലക്ക് ലംഘിച്ചിട്ടില്ലെന്ന മറുപടിയായിരിക്കും കെവി തോമസ് എ ഐ സി സി സമിതിക്ക് മുന്‍പാകെ നല്‍കുക.

എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ എന്നിവർ

എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ എന്നിവർ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം അറിയിച്ചതാണെന്നും കോണ്‍ഗ്രസ് നയത്തെ ഒരു തരത്തിലും സെമിനാറില്‍ വിമർശിച്ചിട്ടില്ലെന്നുമായിരിക്കും കെവി തോമസ് മറുപടി നല്‍കുകയെന്നാണ് അദ്ദേഹം ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

സി പി എമ്മിൽ ചേരാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ സുധാകരൻ

കെ സുധാകരനെതിരെ രൂക്ഷമായ വിമർശനങ്ങള്‍ കഴിഞ്ഞ ദിവസവും കെവി തോമസ് തുടരുന്നതാണ് കാണാന്‍ സാധിച്ചത്. തനിക്ക് അനധികൃത സ്വത്തുണ്ടായെന്ന് എപ്പോൾ കണ്ടു പിടിച്ചുവെന്നും നാല് അന്വേഷണത്തിൽ കണ്ടെത്താത്ത കാര്യം സുധാകരൻ എങ്ങനെ കണ്ടെത്തി. കെ വി തോമസ് പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സി പി എമ്മിൽ ചേരാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ സുധാകരൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്നുമായിരുന്നു കെവി തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും വിദേശത്ത് പോയി

അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് കനത്ത ആഘാതം നല്‍കി മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഒരു നേതാവ് ഇടത് പക്ഷത്തേക്ക് എത്തിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും വിദേശത്ത് പോയി വന്നതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയുള്ളു. ഈ നേതാവുമായുള്ള ചർച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ഉന്തല്ലേ.. തള്ളല്ലേ..; ആരാധകരുടെ സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+