കടകള്‍ തുറക്കണം, ഇല്ലെങ്കില്‍ വ്യാഴാഴ്ച്ച മുതല്‍ സമരമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി
കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയുടെ മുന്നറിയിപ്പ്. പെരുന്നാള്‍ പ്രമാണിച്ച് കടകളെല്ലാം തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ലെങ്കില്‍ വ്യാഴാഴ്ച്ച മുതല്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നസറുദ്ദീന്‍ വ്യക്തമാക്കി.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
അതേസമയം കടകള്‍ തുറക്കാനായി ഇന്ന് വ്യാപാരികള്‍ കോഴിക്കോട്ട് നടത്തിയ പ്രതിഷേധത്തെ നസറുദ്ദീന്‍ തള്ളി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിന്റെ അറിവോടെയല്ല സമരം നടന്നതെന്ന് നസറുദ്ദീന്‍ പറഞ്ഞു. സംഘടനയ്ക്ക് മുന്നിലുള്ള സര്‍ക്കാരുമായുള്ള ചര്‍ച്ചയാണെന്ന് നസറുദ്ദീന്‍ പറഞ്ഞു. മന്ത്രി എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്നാണ് മന്ത്രി അറിയിച്ചത്. ആ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്നും നസറുദ്ദീന്‍ പറഞ്ഞു.
കോഴിക്കോട് ഇന്ന് നടന്ന സമരത്തില്‍ അശാസ്ത്രീയ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കിസ്ഡണ്‍ കോര്‍ണറില്‍ ആരംഭിച്ച പ്രതിഷേധ പ്രകടനം ഒടുവില്‍ പോലീസ് എത്തിയാണ് അവസാനിപ്പിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിങ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. കട അടയ്ക്കാന്‍ അഞ്ച് മിനുട്ട് വൈകിയാല്‍ പോലും പോലീസ് പിഴ ഈടാക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു.
സി കാറ്റഗറി നിയന്ത്രണത്തിലാണ് ഇപ്പോള്‍ കോഴിക്കോട് നഗരമുള്ളത്. കടകള്‍ തുറക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം ലംഘിച്ച് കടകള്‍ തുറക്കാനായിരുന്നു വ്യാപാരികളുടെ തീരുമാനം. നിലവില്‍ അവശ്യ വസ്തുക്കള്‍ മാത്രം വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. വ്യാപാരികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചിട്ടുണ്ട്. അതേസമയം സമരത്തെ കൃത്യമായ ഇടപെടലിലൂടെയാണ് പോലീസ് അവസാനിച്ചത്. മിഠായി തെരുവിലേക്ക് പ്രകോപനവുമായിട്ടായിരുന്നു വ്യാപാരികളുടെ വരവ്. ചെറു സംഘങ്ങളായും ഇവര്‍ പ്രതിഷേധിച്ചു.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications