"അന്ന് നിമിഷപ്രിയക്കൊപ്പം ടോമി ഉണ്ടായിരുന്നെങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു, ചാണ്ടി ഉമ്മന്റെ ശ്രമം അതിന്"
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനുള്ള തീവ്ര ശ്രമങ്ങൾ തുടരുകയാണ്. രാഷ്ട്രീയ നേതൃത്വവും കാന്തപുരത്തെ പോലെയുള്ള വ്യക്തികളും ഇതിന് വേണ്ടി പരിശ്രമങ്ങൾ നടത്തി വന്നതിന്റെ ഫലമായി ശിക്ഷ നടപ്പാക്കുന്നത് യെമൻ സർക്കാർ നീട്ടിവച്ചിരുന്നു. ജൂലൈ 16നാണ് നേരത്തെ വധശിക്ഷ നടത്താനായി നിശ്ചയിച്ചത്, എന്നാൽ ഇത് പിന്നീട് നീട്ടുകയായിരുന്നു.
എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രണ്ട് തരത്തിലുള്ള അഭിപ്രായമാണ് പ്രധാനമായും ഉയരുന്നത്. ചിലർ നിമിഷ പ്രിയയുടെ മോചന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ മറ്റ് ചിലർ ഈ വിഷയത്തിൽ കടുത്ത എതിർപ്പാണ് ഉന്നയിക്കുന്നത്. നിമിഷ പ്രിയക്ക് വധശിക്ഷ അല്ലെങ്കിലും ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്നാണ് ചിലരുടെ ആവശ്യം. കൂടാതെ മതപരമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്നവരും കുറവല്ല.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്. അന്ന് ബിസിനസ് തുടങ്ങാനുള്ള പണവുമായി നാട്ടിൽ നിമിഷ യെമനിൽ വന്നപ്പോൾ കൂടെ ഭർത്താവ് ടോമി ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ സ്ഥിതി ഉണ്ടാവില്ലായിരുന്നു എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. ചാണ്ടി ഉമ്മാന്റെ ഇടപെടലും അദ്ദേഹം എടുത്തുപറഞ്ഞു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനായി, മനസ് നിറയെ സ്വപ്‌നങ്ങളുമായി നാടുവിട്ട് യെമനിൽ എത്തിയ പാലക്കാട്ടുകാരിയാണ് നിമിഷപ്രിയ. യെമെനിൽ ഒരു ഗവൺമെന്റ് ഹോപ്‌സ്‌പിറ്റലിൽ നഴ്‌സ് ആയിരുന്നു നിമിഷപ്രിയ. ഭർത്താവ് ടോമി ഒരു സ്വകാര്യ സ്ഥാപനത്തിൽ ആയിരുന്നു ജോലി ചെയ്‌തത്. യെമെൻ പൗരനായ തലാലിനെ പരിചയപ്പെടുന്നു. അങ്ങനെ അവർ ഒരുമിച്ച് ഒരു സ്വകാര്യ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു.
യെമനിൽ നമ്മളൊരു ബിസിനസ് ചെയ്യാൻ ആ നാട്ടിലെ പൗരൻ കൂടി വേണം. അങ്ങനെ പണത്തിനായി നിമിഷപ്രിയയും ഭർത്താവും കുട്ടിയും നാട്ടിലേക്ക് പോവുന്നു. ശേഷം പണവും സ്വരൂപിച്ച് നിമിഷപ്രിയ മാത്രം ഇവിടെക് എത്തുന്നു. ബാക്കി പണവുമായി ടോമി പിന്നാലെ എത്താനാണ് കരുതിയത്. എന്നാൽ യെമൻ സൗദി യുദ്ധവും കോവിഡും ഒക്കെ കാരണം തിരിച്ചുപോവാൻ കഴിഞ്ഞില്ല. ടോമി ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവുമായിരുന്നില്ല.
യെമനിലെ നിയമം അനുസരിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പണം നൽകി ശിക്ഷയിൽ നിന്ന് ഒഴിവാകാവുന്നതാണ്. ആ പഴുത് ഉപയോഗപ്പെടുത്താനാണ് എല്ലാ ശ്രമങ്ങളും നടത്തുന്നത്. അതുവഴിയാണ് അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമങ്ങൾ നടക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ആദ്യം ശബ്‌ദം ഉയർത്തിയത് ഉമ്മൻചാണ്ടി സാർ ആയിരുന്നു. അദ്ദേഹത്തിന്റെ ഒരു സ്വപ്‌നമായിരുന്നു നിമിഷപ്രിയയുടെ മോചനം.
കേന്ദ്രത്തിന് ഇതിൽ ഇടപെടൽ നടത്താൻ പരിമിതികളുണ്ട്. ഉമ്മൻ ചാണ്ടി സാറിന്റെ മകൻ ചാണ്ടി ഉമ്മൻ അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിക്കാൻ വേണ്ടി ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണറെ നേരിട്ട് കണ്ടിരുന്നു. കേന്ദ്ര സർക്കാർ ചെയ്‌തു കൊടുക്കാവുന്ന എല്ലാം ചെയ്‌തെന്ന് കോടതിയെ ബോധിപ്പിച്ചതാണ്. ഈ ജൂലൈയിൽ വിധി നടപ്പാക്കാൻ തീരുമാനം വന്നിരുന്നു.
എല്ലാ വഴികളും അടഞ്ഞശേഷമാണ് ചാണ്ടി ഉമ്മൻ കാന്തപുരം അബൂബക്കർ മുസ്ല്യാരെ സമീപിച്ചത്. അവിടെ സൂഫി പണ്ഡിതന്മാരുമായി ഉസ്‌താദിന് അടുത്ത ബന്ധമുണ്ടെന്ന് ചാണ്ടി ഉമ്മന് അറിയാമായിരുന്നു. അങ്ങനെ കാന്തപുരം ഉസ്‌താദ് അതിൽ ഇടപെടുകയുണ്ടായി. അതിന് കൃത്യമായ ഫലമുണ്ടായി. ഇവിടെ വിട്ടയച്ചില്ലെങ്കിലും വധശിക്ഷ നീട്ടിവച്ചിരിക്കുകയാണ്.
കാന്തപുരത്തിന് അഭിനന്ദന പ്രവാഹമാണ്. മുസ്ലിങ്ങൾക്ക് ഒപ്പമോ ക്രൈസ്‌തവർക്ക് ഒപ്പമോ ഹിന്ദുക്കൾക്ക് ഒപ്പമോ അല്ല പൊതുവിഷയങ്ങളിൽ മനുഷ്യർക്ക് ഒപ്പമാണ് എന്നാണ് കാന്തപുരം വിമർശനങ്ങൾക്ക് നൽകിയ മറുപടി. കാന്തപുരത്തിന് ഒപ്പം ചാണ്ടി ഉമ്മനും അഭിനന്ദന പ്രവാഹമാണ്. എന്നാൽ ചിലർ ഇവിടെ വിദ്വേഷ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
നിമിഷ പ്രിയ എന്ന പേർ കേട്ട് പിന്തുണ പ്രഖ്യാപിച്ചവർ അവരുടെ ജാതി കേട്ടപ്പോൾ മറുകണ്ടം. തലാലിന്റെ സഹോദരൻ മഹ്ദി പറയുന്നത് സന്ധി സംഭാഷണങ്ങൾക്ക് താൽപര്യമില്ല എന്നാണ്. വധശിക്ഷ നടപ്പാക്കാനായി കാത്തിരിക്കുന്നുവെന്നും അയാൾ പറയുന്നു. അവരൊരു വലിയ തെറ്റ് ചെയ്‌തുപോയി, അതിന്റെ പശ്ചാത്താപത്തിൽ ജീവിക്കാൻ അവർക്ക് അവസരം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications