സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്
കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സാഹിത്യകാരന് ടി പദ്മനാഭന്. സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും എന്ന് ടി പദ്മനാഭന് പറഞ്ഞു. എ സി ഗോവിന്ദന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പ്രകാശനം ചെയ്ത് കോഴിക്കോട് സംസാരിക്കവേയാണ് ടി പദ്മനാഭന്റെ വിവാദ പരാമര്‍ശം.
മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണ് എന്നും സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ വില്‍പ്പന കൂടും എന്നും ടി പദ്മനാഭന് പറഞ്ഞു. ഉത്തമ സാഹിത്യ കൃതികള്‍ വാങ്ങാന്‍ ആളുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയില്‍ വീഴും എന്നും ടി പദ്മനാഭന് കൂട്ടിച്ചേര്‍ത്തു.

ശ്രീനാരായണ ഗുരു സെന്റിനറി ഹാളില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. നേരത്തേയും പദ്മനാഭന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാഹിത്യകാരന് രൂപേഷ് പോളിനെയും ഭാര്യ ഇന്ദു മേനോനെയും പദ്മനാഭന് വിമര്‍ശിച്ചതും വിവാദത്തിലായിരുന്നു.
മുമ്പ് ഒരു യുവ കവി പ്രകാശനം ചെയ്ത കവിതയുടെ മുഖചിത്രവും അവതാരികയും അശ്ലീലമായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പശുക്കളുടെ സ്വവര്‍ഗ ബന്ധത്തെക്കുറിച്ച് എഴുതിയ ഇദ്ദേഹത്തിന്റെ ഭാര്യയും സാഹിത്യകാരിയാണ് എന്നും പിന്നീട് സിനിമയിലെത്തിയ ഈ ദമ്പതികളെ വാര്‍ണര്‍ ബ്രദേഴ്സ് അമേരിക്കയിലേക്ക് കൊണ്ടുപോയി എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍
ഇവരുടെ സാഹിത്യ ശല്യം ഇല്ലാതാക്കിയ വാര്‍ണര്‍ ബ്രദേഴ്സ് നീണാള്‍ വാഴട്ടെ എന്നായിരുന്നു പേരെടുത്ത് പറയാതെയുള്ള ടി പദ്മനാഭന്റെ വിമര്‍ശനം. ഇത്തരം കാര്യങ്ങള്‍ ഏറ്റുപറയുന്നവരെ പുതിയ സാഹിത്യകാരന്മാര് കല്ലെറിയുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒ എന്‍ വി, അക്കിത്തം, സുഗതകുമാരി, വിഷ്ണു നാരായണന് നമ്പൂതിരി എന്നിവരുടെ എല്ലാം ഇന്നിങ്സ് കഴിഞ്ഞു എന്ന ടി പദ്മനാഭന്റെ പരാമര്‍ശവും വിവാദമായിരുന്നു.
ഇപ്പോഴത്തെ എഴുത്തുകാര്‍ അല്പ വിഭവക്കാരാണെന്നും പെണ്ണെഴുത്തിന്റെ നിയോജക മണ്ഡലമുണ്ടാക്കി അതില്‍ കയറി ബഹളം സൃഷ്ടിച്ച് നിയമസഭയില്‍ പ്രവേശനം കാംക്ഷിക്കുന്നവരാണ് ഇപ്പോഴത്തെ പല വനിതാ എഴുത്തുകാരെന്നും 2009 ല്‍ ഒരു പരിപാടിക്കിടെ ടി പദ്മനാഭന് പറഞ്ഞതും വലിയ വിവാദമായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications