ജനാധിപത്യത്തിന് പുല്ലുവില; രാജകുടുംബത്തിന്റെ ചെയ്തികള്‍
തിരുവനന്തപുരം: കൈമാറ്റം നിരോധിച്ച കവടിയാര്‍ കൊട്ടാരത്തിന്റെ അധീനതയിലുള്ള വസ്തുവില്‍ നിന്ന് മൂന്നേക്കര്‍ പതിനൊന്ന് സെന്റ് സ്ഥലം രാജകുടുംബം വിറ്റതായി റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായ ട്രസ്റ്റിനാണ് സ്ഥലം വിറ്റത്. മാധ്യമം പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊട്ടാരവളപ്പിന് തൊട്ടടുത്തുള്ള ശാസ്തമംഗലം സബ് രജിസ്ട്രാര്‍ പരിധിയിലുള്ള വസ്തുവിന്റെ കൈമാറ്റം പോത്തന്‍കോട് സബ് രജിസ്ട്രാര്‍ ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വന്‍ അഴിമതി നടന്നെന്നാണ് മാധ്യമംപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പേരൂര്‍ക്കട വില്ലേജ് അതിര്‍ത്തിലെ ബ്ലോക്ക് നമ്പര്‍ 22ല്‍ റീസര്‍വെ 2-22ല്‍പെട്ട ഭൂമിയാണ് കൈമാറ്റം ചെയ്തത്. ഭൂമി മൂന്ന് ആധാരങ്ങളായി മാര്‍ച്ച് മൂന്നിനാണ് രജിസ്റ്റര്‍ ചെയ്തത്. 830-2016 നമ്പറായി രജിസ്റ്റര്‍ ചെയ്ത കൊട്ടാര വളപ്പിലെ ഒരേക്കര്‍ ഭൂമിയും ഉളിയാഴത്തുറ വില്ലേജിലെ ഒരു സെന്റും ബെംഗളൂരു ആസ്ഥാനമായ ട്രസ്റ്റിനു വേണ്ടി സ്റ്റെല്ല മേരി പ്രഭുദാസിന്റെ പേരില്‍ എച്ച്എച്ച് പൂരുരുട്ടാതി തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ, ഡോ സാമുവല്‍ പി ജോണ്‍ എന്നിവര്‍ 11,00,25,000 രൂപയ്ക്ക് വിലയാധാരമായി നല്‍കി.
ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഭൂമി കൈമാറ്റം ഉളിയാഴുത്തുറ വില്ലേജിലെ ഭൂമി കൂടി ഉള്‍പ്പെടുത്തിയാണ് പോത്തന്‍കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്തത്.
ഇങ്ങനെ ചെയ്യുമ്പോള്‍ സര്‍വെ വെരിഫിക്കേഷന്‍ നടത്തി ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കേറ്റ് വാങ്ങിക്കേണ്ടതുണ്ട്. കവടിയാറുള്ള പോത്തന്‍കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഉളിയാഴുത്തുറയിലെ വസ്തു ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications