എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം പ്രവചിച്ച് സര്‍വെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് സര്‍വെ. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐമെഗ് (ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മോണിറ്ററിങ് ഇക്കണോമിക് ഗ്രോത്ത്) സെഫോളജിയാണ് അഭിപ്രായസര്‍വെ നടത്തിയത്. സര്‍വെയില്‍ 83മുതല്‍ 90വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന് പറയുന്നു.
ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തുന്ന സര്‍വെ യു.ഡി.എഫിന് 50 മുതല്‍ 57 വരെ സീറ്റ് മാത്രമേ ലഭിക്കൂവെന്ന് പറയുന്നു. ഐമെഗ് ഡയറക്ടര്‍ ജനറല്‍ എ. മീരാസാഹിബ് ആണ് സര്‍വെ വിവരങ്ങള്‍ പുറത്തുവിട്ടത്. വടക്കന്‍ കേരളവും തെക്കന്‍ കേരളവും എല്‍.ഡി.എഫിന് മുന്‍തൂക്കം നല്‍കുമ്പോള്‍ മധ്യകേരളത്തില്‍ യു.ഡി.എഫാണ് മുന്നില്‍.

നേരത്തെ ആറുതവണ ഐമെഗ് നടത്തിയ സര്‍വെയില്‍ പറഞ്ഞതുപോലെയായിരുന്നു തെരഞ്ഞെടുപ്പുഫലമെന്നത് സര്‍വെയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിക്ക് നേട്ടം കൊയ്യാന്‍ കഴിയില്ലെന്നു മാത്രമല്ല ബിജെപി വോട്ടുകള്‍ വിഘടിക്കാന്‍ ബിജെഡിഎസ് കാരണമായേക്കുമെന്നും വിലയിരുത്തുന്നു.
വടക്കന്‍ കേരളത്തിലെ വിമതനീക്കം യുഡിഎഫിനെ സാരമായി ബാധിക്കും. ബാര്‍ കോഴ, സോളാര്‍ തട്ടിപ്പുകള്‍ യുഡിഎഫിനെ ബാധിക്കും. ബാര്‍ പൂട്ടിയതിനെ തുടര്‍ന്ന് മദ്യപാനം നിര്‍ത്തിയതായി അറിയില്ലെന്നായിരുന്നു 90 ശതമാനത്തിന്റെയും അഭിപ്രായം. വിജിലന്‍സ് കേസുകളിലെ ആരോപിതമായ ഇടപെടല്‍, സര്‍ക്കാരിന്റെ അവസാന നാളുകളിലെ ഭൂമികൈമാറ്റം, ബാര്‍ അനുവദിക്കല്‍ തീരുമാനങ്ങള്‍ തെറ്റായിരുന്നെന്ന് വോട്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications