ഗാന്ധി കുടുംബം എന്ന് പറയുന്നത് കൃത്രിമം; കോണ്‍ഗ്രസിന് അധികകാലും നിലനില്‍പ്പില്ല: എകെ ബാലന്‍
തിരുവനന്തപുരം: ഒരു ദേശീയ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ്സ് നിലനിൽക്കാൻ തന്നെ ക്ലേശിക്കുകയാണെന്ന് സിപിഎം നേതാവ് എകെ ബാലന്‍. കഴിഞ്ഞ ദിവസം കൂടിയ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ, ആ പാർട്ടി ഇന്ന് ചെന്നുപെട്ടിട്ടുള്ള പ്രതിസന്ധി മറികടക്കാനുള്ള ഒരു പരിഹാരമാർഗവും ഉയർന്നുവന്നതായി കാണുന്നില്ലെന്നും അദ്ദേഹം വിമർശിക്കുന്നു.
കോൺഗ്രസ് ഇന്ന് നേരിടുന്നത് സാധാരണനിലയിലുള്ള ഒരു രാഷ്ട്രീയശക്തിയെ അല്ല. ബിജെപിയെ ചലിപ്പിക്കുന്ന ഒരു ഫാസിസ്റ്റു സംവിധാനമുണ്ട്. അതിന്റെ പേര് ആർ എസ് എസ് എന്നാണ്. അത് 24 മണിക്കൂറും ചലനാത്മകമാണ്. ഹിന്ദുത്വ ആശയത്തെയും ബോധത്തെയും എല്ലാ തലത്തിലും വ്യാപിപ്പിക്കുന്ന സംവിധാനം ഭരണതലത്തിലുണ്ടെന്നും കെ ബാലന്‍ വ്യക്തമാക്കുന്നു. എകെ ബാലന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒരു ദേശീയ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ്സ് നിലനിൽക്കാൻ ക്ലേശിക്കുകയാണ്. കഴിഞ്ഞ ദിവസം കൂടിയ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ, ആ പാർട്ടി ഇന്ന് ചെന്നുപെട്ടിട്ടുള്ള പ്രതിസന്ധി മറികടക്കാനുള്ള ഒരു പരിഹാരമാർഗവും ഉയർന്നുവന്നതായി കാണുന്നില്ല. ഇതിന് നിരവധി കാരണങ്ങളുണ്ട്.
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍

ഒരു രാഷ്ട്രീയ പാർട്ടിക്ക് ശക്തമായ ഒരു പ്രത്യയശാസ്ത്ര അടിത്തറ ഉണ്ടാകണം. അതനുസരിച്ചുള്ള രാഷ്ട്രീയ നിലപാടുണ്ടാകണം. ഇതിന്റെ ഭാഗമായി ഉൾപാർട്ടി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ചലിക്കുന്ന ഒരു സംഘടനാസംവിധാനം വേണം. കേഡർ പാർട്ടികൾക്കോ ഫാസിസ്റ്റു പാർട്ടികൾക്കോ മാത്രമല്ല, ചെറുതും വലുതുമായ ഏത് പാർട്ടിക്കും ഇതുണ്ടായാലേ നിലനിൽപ്പുള്ളൂ. കേഡർ പാർട്ടികൾക്കും ഫാസിസ്റ്റു പാർട്ടികൾക്കും ഈ സംവിധാനമുണ്ട്. ചെറിയ ചില പാർട്ടികൾക്കുമുണ്ട്. എന്നാൽ ഇതില്ലാത്ത ഒരു പാർട്ടിയാണ് കോൺഗ്രസ്സ്

കോൺഗ്രസ് ഇന്ന് നേരിടുന്നത് സാധാരണനിലയിലുള്ള ഒരു രാഷ്ട്രീയശക്തിയെ അല്ല. ബിജെപിയെ ചലിപ്പിക്കുന്ന ഒരു ഫാസിസ്റ്റു സംവിധാനമുണ്ട്. അതിന്റെ പേര് ആർ എസ് എസ് എന്നാണ്. അത് 24 മണിക്കൂറും ചലനാത്മകമാണ്. ഹിന്ദുത്വ ആശയത്തെയും ബോധത്തെയും എല്ലാ തലത്തിലും വ്യാപിപ്പിക്കുന്ന സംവിധാനം ഭരണതലത്തിലുണ്ട്. ഇതിനെ നേരിടാൻ സാധാരണനിലയിലുള്ള ഇന്നത്തെ കോൺഗ്രസ്സിന് സാധിക്കില്ല. കോൺഗ്രസ്സ് അത് തിരിച്ചറിയാത്തതു കൊണ്ടാണ് ഇത്രയും വലിയ വില കൊടുക്കേണ്ടിവന്നത്.

തെരഞ്ഞെടുപ്പ് പരാജയം താൽകാലികമായുണ്ടാകാം. തിരിച്ചുവരികയും ചെയ്യാം. അത് കോൺഗ്രസ്സിൽ മുമ്പ് സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇത് അതല്ല. കോൺഗ്രസ്സ് ഇപ്പോൾ തുടച്ചുമാറ്റപ്പെടുന്നു. മാത്രമല്ല, കോൺഗ്രസ്സിന്റെ നേതാക്കളും അണികളും ദൈനംദിനം വലിയ രൂപത്തിൽ ബി ജെപിയിലേക്കും ചെറിയ രൂപത്തിൽ മറ്റു പാർട്ടികളിലേക്കും പൊയ്ക്കൊണ്ടിരുന്നു. കോൺഗ്രസ്സ് തകരണമെന്ന് ആഗ്രഹിക്കുന്ന ഒരു പാർട്ടിയല്ല സി പി ഐ എം. കോൺഗ്രസ്സ് വിമുക്തഭാരതം എന്ന നിലപാട് സിപിഐ എമ്മിനില്ല. പക്ഷെ കോൺഗ്രസ്സിന്റെ നിലപാട് അതല്ല. എവിടെയെങ്കിലും ഇടതുപക്ഷമോ സിപിഐ എമ്മോ ഉണ്ടെങ്കിൽ അതിനെ ഇല്ലാതാക്കാനോ നശിപ്പിക്കാനോ ഏതറ്റം വരെയും പോകും. ബിജെപിയുമായി പരോക്ഷമായി മുന്നണിയുണ്ടാക്കിയും പൊതു സ്ഥാനാർത്ഥികളെ നിർത്തിയും ഇടതുപക്ഷത്തേയും സിപിഐ എമ്മിനെയും തോൽപിക്കാൻ നോക്കും. രാജ്യം പ്രതിസന്ധി നേരിടുന്ന കാലത്തും കോൺഗ്രസ്സിനെ നശിപ്പിച്ചുകൊണ്ട് രാജ്യം നശിക്കട്ടെയെന്ന നിലപാട് ഒരിക്കലും സിപിഐ എം സ്വീകരിച്ചിട്ടില്ല. അതിന് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുമുണ്ട്. നിർഭാഗ്യവശാൽ കോൺഗ്രസ്സിന് ഇത് മനസ്സിലാക്കാൻ കഴിയുന്നില്ല.

ഭരണമില്ലാതെ അവർക്ക് ജീവിക്കാൻ കഴിയില്ല. കോൺഗ്രസ്സിന്റെ തകർച്ചക്ക് ആക്കം കൂട്ടുന്നതാണ് അവരുടെ നയമില്ലായ്മ, രാഷ്ട്രീയമില്ലായ്മ, സംഘടനാപരമായ ദൗർബല്യം എന്നിവ. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ മാത്രം ഒരു കഥകളി വേഷം കെട്ടി ആടിയതുകൊണ്ട് കാര്യമില്ല. അത് ജനങ്ങൾ ഉൾക്കൊള്ളില്ല. ഇതിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗമായി അവർ കണ്ടെത്തിയത് തീവ്ര ഹിന്ദുത്വത്തെ അതിജീവിക്കാൻ മൃദു ഹിന്ദുത്വം കൊണ്ട് കഴിയുമെന്നതാണ്. അതുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെയാകെ സ്വാധീനിക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടി. അത് പരിപൂർണ പരാജയമാണെന്ന് യു പി തെളിയിച്ചു. 97 ശതമാനം മണ്ഡലങ്ങളിലും കോൺഗ്രസ്സിന് കെട്ടിവെച്ച കാശ് പോയത് അങ്ങനെയാണ്. കോൺഗ്രസ്സിന്റെ മൃദു ഹിന്ദുത്വ സമീപനത്തിന്റെ ഫലമായാണ് ഹിന്ദു തന്നെ രാജ്യം ഭരിക്കണമെന്ന ആശയത്തിലേക്ക് അവർ എത്തിയത്. ഒരു ഭാഗത്ത് സഹോദരൻ ഇത് ചെയ്യുമ്പോൾ സഹോദരി എല്ലാ അമ്പലങ്ങളിലും കയറിയിറങ്ങുകയാണ്. ഇത് കപട വിശ്വാസമാണെന്ന് ജനങ്ങൾക്കറിയാം. ബിജെപിയെ തോൽപിക്കാൻ വേണ്ടിയുള്ള തുറുപ്പുശീട്ടായി കോൺഗ്രസ്സ് ഇതുപയോഗിക്കുകയാണെന്ന് അവർക്കറിയാം.

ബിജെപിയുടെ കടുത്ത ഹിന്ദുത്വവാദത്തെ എതിർക്കാൻ ഈ മൃദുഹിന്ദുത്വവാദം കൊണ്ട് കഴിയില്ല. സാമ്പത്തിക രംഗത്താണെങ്കിൽ മൻമോഹൻസിംഗ് ആണ് ഉദാരവൽകരണ നയങ്ങൾ തീവ്രമായി നടപ്പാക്കാൻ തുടങ്ങിയത് എന്നതുകൊണ്ട് ശക്തമായ ബദൽ ഉയർത്തി മുന്നോട്ടുപോകാനും കോൺഗ്രസ്സിന് കഴിയുന്നില്ല. സംഘടനാരംഗത്താണെങ്കിൽ ജനാധിപത്യം തീരെയില്ലാത്ത, ഒരു കുടുംബാധിപത്യമായി ഇത് മാറിയിരിക്കുന്നുവെന്ന തോന്നലും ശക്തിപ്പെടുന്നു. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ്സിനുള്ളിലെ പൊട്ടിത്തെറി. കോൺഗ്രസ്സിന്റെ ഉന്നത സമിതികൾ ഇക്കാര്യത്തിൽ ഗൗരവമായ പുനർചിന്തനം നടത്തുന്നില്ലെങ്കിൽ ആര് വിചാരിച്ചാലും അവരെ രക്ഷിക്കാനാവില്ല. ഒരു കാര്യം കോൺഗ്രസ്സ് മനസ്സിലാക്കണം. തികഞ്ഞ ഭൗതികവാദിയായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവും സനാതന ഹിന്ദുവായ ഗാന്ധിജിയും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുകയും സ്വാതന്ത്ര്യസമരത്തിന്റെ തേരാളിയായി കോൺഗ്രസ്സിനെ വളർത്തിയെടുക്കുകയും ചെയ്തു. മതനിരപേക്ഷബോധത്തിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും ധാരകളെ ഉപയോഗപ്പെടുത്തിയാണ് കോൺഗ്രസ്സ് മുൻകാലങ്ങളിൽ പ്രവർത്തിച്ചത്. ഇപ്പോൾ അത് രണ്ടുമില്ല.

ഗാന്ധി പാരമ്പര്യം അവകാശപ്പെടുന്ന ഇന്നത്തെ നേതാക്കൾക്ക് ഗാന്ധിജിയുടെ കുടുംബവുമായി ഒരു ബന്ധവുമില്ല. എന്നാലും ഗാന്ധി കുടുംബം എന്നാണ് പറയുന്നത്. ഇത് കൃത്രിമമാണ്. ഫിറോസ് ഗാന്ധിയുമായുള്ള ബന്ധമാണത്. നെഹ്രുവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കാനും കഴിയുന്നില്ല. ഒരു ഘട്ടത്തിൽ ഗാന്ധി, നെഹ്‌റു പാരമ്പര്യങ്ങളെ കോൺഗ്രസ്സ് നന്നായി ഉപയോഗപ്പടുത്തിയതാണ്. അംബേദ്‌കർ കോൺഗ്രസ്സിൽ നിന്ന് വിട്ടുപോയെങ്കിലും അംബേദ്കറുടെ ആശയവും ദർശനവും ഒരു കാലത്ത് കോൺഗ്രസ്സ് കുറെയൊക്കെ സ്വീകരിച്ചിരുന്നു. അതുകൊണ്ട് ദളിത്-പിന്നോക്ക വിഭാഗങ്ങളും ആകർഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ ദലിത്-പിന്നോക്ക പാരമ്പര്യങ്ങളെ കുറിച്ച് കോൺഗ്രസ് പറയില്ല. ചുരുക്കത്തിൽ ശക്തമായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ നിലപാടില്ല. കോൺഗ്രസ്സിന് ഒരു സംഘടനയുമില്ല. ഏതു പാർട്ടിക്കായാലും ഈ അവസ്ഥയുണ്ടായാൽ ആ സംഘടന പിന്നെ അധികകാലം നിലനിൽക്കില്ല.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications