ഓണം പൊള്ളിക്കും പൂവിലകേട്ടാല്; ഒരു കിലോ മുല്ലപ്പൂവിന് 1600 രൂപ!
നെയ്യാറ്റിന്‍കര: ഓണമെത്തി പൂവിലയും കുതിച്ചു. കര്‍ക്കിടകം മാറി ചിങ്ങമെത്തിയതോടെ പൂക്കള്‍ക്ക് പത്തിരട്ടിയോളം വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ തോട്ടങ്ങളില്‍ നിന്നുള്ള പൂക്കള്‍ ചെറുതും വലുതുമായ പുഷ്പ വ്യാപാര കേന്ദ്രങ്ങളില്‍ ഇടംപിടിക്കുന്നത് ഇടനിലക്കാര്‍ വഴിയാണ്.
കര്ക്കിടമാസത്തിലേതിനേക്കാള് വലിയൊരു അളവില്‍ വിവിധയിനം പൂക്കള്‍ മലയാള നാട്ടിലെ വിപണി ലക്ഷ്യമാക്കി എത്തിയിട്ടുണ്ട്. തോട്ടം നടത്തിപ്പുകാരുമായും കൃഷിക്കാരുമായും ഏര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന പൂക്കള്‍ വാഹന മാര്‍ഗം കേരളത്തിലെ വിപണിയില്‍ എത്തും.

കര്‍ക്കിടകം കഴിഞ്ഞതോടെ മുല്ലപ്പൂവിന് കിലോയ്ക്ക് 1600 രൂപയാണ് വില. അരളിക്ക് 200 രൂപയും ജമന്തിക്ക് 100രൂപയും വാടാമുല്ലക്ക് 80 രൂപയും റോസിന് 300 രൂപയായും വില കുതിച്ചുയര്‍ന്നു. കര്‍ക്കിടകമാസത്തില്‍ പിച്ചിപ്പൂവിന് 200 മുതല്‍ 250 രൂപ വരെയായിരുന്നു വില.
ചിങ്ങം പിറന്നതോടെ പിച്ചിയുടെ വില രണ്ടായിരമായി ഉയര്‍ന്നിരിക്കുകയാണ്. ചിങ്ങമാസം വിവാഹത്തിന് അനുകൂലമായ മാസം കൂടി ആയതോടെ അതിര്‍ത്തിക്കപ്പുറത്തെ പുഷ്പ വ്യാപാരികള്‍ക്ക് ചിങ്ങം വന്‍ ലാഭം കൊയ്യാനുള്ള മാസം കൂടിയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications