കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പുമാരെ പിന്തുണച്ച് കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണത്തില്‍ ലേഖനം.... എല്ലാം കള്ളമെന്ന് വാദം

Google Oneindia Malayalam News

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പിനെതിരെയും ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ക്കുമെതിരെ ഉയര്‍ന്ന വിവാദത്തില്‍ വൈദികരെ ന്യായീകരിച്ച് കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണത്തില്‍ ലേഖനം. ജൂലായ് ലക്കത്തിലെ ഇന്ത്യന്‍ കറന്റസ് മാസികയിലാണ് ഇതിനെ ന്യായീകരിക്കുന്നത്. കത്തോലിക്കാ സഭയിലെ സന്ന്യാസി സമൂഹമായ കപ്പൂച്ചിയന്‍ വൈദികരുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണമാണ് ഇത്. നേരത്തെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ സഭയില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കം നടന്നിരുന്നു.

ഇതിന് സമാനമായി വൈദികരെ പിന്തുണച്ച് കൊണ്ട് തന്നെയാണ് കാത്തോലിക്കാ സഭയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വിഷയത്തില്‍ കന്യാസ്ത്രീ ഉറച്ച് തന്നെ നില്‍ക്കുകയാണ്. സഭയിലെ നിരവധി വൈദികരും ബിഷപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. രാത്രി അശ്ലീല സന്ദേശം വരെ അയക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തെ ബിഷപ്പിന്റെ നേതൃത്വത്തിലുള്ള രൂപതയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ വലിയ ദുരിതത്തിലായിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു.

വെള്ളപൂശിയുള്ള ലേഖനം

വെള്ളപൂശിയുള്ള ലേഖനം

എജെ ഫിലിപ്പിന്റെ ലൈംഗികത എങ്ങനെ പീഡനമാവും എന്ന ലേഖനത്തിലാണ് വൈദികരെ ന്യായീകരിച്ചിരിക്കുന്നത്. ആരോപണ വിധേയരായ ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികരുമായും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്്ക്കലുമായും തനിക്ക് പണ്ട് മുതലേ നല്ല ബന്ധമായിരുന്നെന്നും അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വ്യക്തമായി അറിയാമെന്നും ലേഖകന്‍ പറയുന്നു. ആരോപണം പരിശോധിക്കുമ്പോള്‍ വീട്ടില്‍ കളവ് പറഞ്ഞാണ് യുവതി കൊച്ചിയിലെ ആഢംബര്‍ ഹോട്ടലില്‍ എത്തിയതെന്നാണ് അറിയുന്നത്. കൂടാതെ ഒരു ദിവസം മുഴുവന്‍ ഹോട്ടലില്‍ കഴിയുകയും തന്റെ കാര്‍ഡ് ഉപയോഗിച്ച് തന്നെ ഹോട്ടലിലെ ബില്‍ അടയ്ക്കുകയും ചെയ്തു.

എങ്ങനെയാണ് അത് പീഡനമാവുന്നത്

എങ്ങനെയാണ് അത് പീഡനമാവുന്നത്

ഒരു ദിവസം മുഴുവന്‍ വൈദികനോടൊപ്പം ഹോട്ടലില്‍ കഴിഞ്ഞിട്ട് അതിനെ പിന്നീട് എങ്ങനെ പീഡനമായി കണക്കാക്കാന്‍ കഴിയുമെന്നാണ് ലേഖകന്റെ ചോദ്യം. സെക്‌സിനെ ഒരിക്കലും പീഡനമെന്ന് വിളിക്കാന്‍ പറ്റില്ലെന്നാണ് ഇയാളുടെ വാദം. മാത്രമല്ല യുവതി ഒരു സ്്കൂള്‍ ടീച്ചറായിരുന്നു. നിരവധി കുട്ടികളെ പഠിപ്പിക്കുന്ന ഒരാള്‍. ഇങ്ങനെ കള്ളം പറഞ്ഞ് ഹോട്ടലിലേക്ക് പോവണമെങ്കില്‍ അവര്‍ അസാമാന്യ ധൈര്യം ഉള്ളവര്‍ ആയിരിക്കും. കാര്‍ഡ് ഉപയോഗിച്ച് പണം അടച്ചതിന്റെ സന്ദേശം ഭര്‍ത്താവിന് പോയപ്പോള്‍ മാത്രമാണ് പരാതിയുമായി വരുന്നത്. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ സംഭവം തന്നെ ആരും അറിയുമായിരുന്നില്ല. ഇതിനെ പീഡനം എന്ന് വിളിക്കാമോയെന്ന് തനിക്കറിയില്ലെന്നും ലേഖനത്തില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാവാതെ പീഡനം

പ്രായപൂര്‍ത്തിയാവാതെ പീഡനം

16ാം വയസ്സില്‍ ഒരു വൈദികന്‍ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ആദ്യം അവര്‍ പറയുക അമ്മയോടായിരിക്കും. തന്റെ കാമുകനാല്‍ 16ാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ട് അയാള്‍ പിന്നീട് വൈദികനായാല്‍ അതിനെ വൈദിക പീഡനം എന്ന് വിളിക്കാന്‍ കഴിയില്ല. പീഡനത്തെ ന്യായീകരിക്കുന്നില്ല. പക്ഷേ പീഡന വിവരം അവര്‍ കുമ്പസാരത്തിലൂടെ വൈദികനോട് പറഞ്ഞൂവെന്നാണ് പറയുന്നത്. പീഡനം നടന്നാല്‍ കുമ്പസാരം ചെയ്യുകയല്ല വേണ്ടതെന്നും നിയമപരമായ പരാതിപ്പെട്ട് അര്‍ഹമായ ശിക്ഷ വാങ്ങിച്ച് കൊടുക്കുകയാണ് വേണ്ടതെന്നും ലേഖകന്‍ ചൂണ്ടാക്കാട്ടുന്നു.

പരാതിക്കാരി എവിടെയായിരുന്നു

പരാതിക്കാരി എവിടെയായിരുന്നു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ തന്നെ പീഡിപ്പിച്ചെന്നാണ് മറ്റൊരു കന്യാസ്ത്രീയുടെ പരാതി. ഇത്രകാലമായിട്ടും ഇവര്‍ എവിടെയായിരുന്നു. ഇപ്പോള്‍ പരാതിയുമായി വന്നതില്‍ എന്തോ സംഭവം ഒളിഞ്ഞ് കിടക്കുന്നുണ്ടെന്നും ലേഖകന്‍ പറഞ്ഞു. കേരളത്തിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിന് മുമ്പേ ഈ കന്യാസ്ത്രീ ജലന്ധറിലായിരുന്നു. ആ സമയത്ത് എന്തെങ്കിലും നടന്നതായി പറയുന്നില്ല. അവരുടെ പരാതിയിലൂടെ കണ്ണോടിക്കുമ്പോള്‍ 13 തവണ പീഡിപ്പിക്കപ്പെടുന്നത് വരെ ഒരു കന്യാസ്ത്രീ ഒന്നും മിണ്ടാതെ നില്‍ക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല സഹോദരന്‍ വൈദികന്‍ കൂടിയാണ്. ഇവരോട് പരാതി പറഞ്ഞിരുന്നുവെന്നാണ് അറിയുന്നത്. അവര്‍ക്കെങ്കിലും ഇതുവരെ രക്ഷിക്കാമായിരുന്നില്ലെയെന്നും ലേഖനത്തില്‍ ചോദിക്കുന്നത്.

നിരവധി പേര്‍ അതിക്രമത്തിന് ഇരയാവുന്നു

നിരവധി പേര്‍ അതിക്രമത്തിന് ഇരയാവുന്നു

ദിവസേന രാജ്യത്ത് നിരവധി പേരാണ് പീഡിപ്പിക്കപ്പെടുന്നത്. അച്ഛന്‍ മകളെപോലും പീഡിപ്പിക്കുന്ന വാര്‍ത്ത വരുന്നു. ഇവരെയൊക്കെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ശിക്ഷ വാങ്ങിച്ച് കൊടുക്കുകയും വേണം. എന്നാല്‍ ഈ വിഷയത്തില്‍ സംഭവിച്ചത് അങ്ങനെയാണോ എന്നും ലേഖകന്‍ ചോദിക്കുന്നു. കന്യാസ്ത്രീ എപ്പോഴും തന്റെ സ്ഥലം മാറ്റത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും മാനഭംഗത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നില്ല. ലൈംഗികത എന്നത് ഒരിക്കലും ഏകപക്ഷീയമായ കാര്യമല്ലെന്നും ലേഖനത്തില്‍ പറയുന്നു.

തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വിജയകരം....13 പേരെയും രക്ഷപ്പെടുത്തി.... എല്ലാവരും നിരീക്ഷണത്തില്‍തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വിജയകരം....13 പേരെയും രക്ഷപ്പെടുത്തി.... എല്ലാവരും നിരീക്ഷണത്തില്‍

പൃഥ്വിയും പാര്‍വതിയും മൈ സ്റ്റോറിയെ സഹായിച്ചു... ബാക്കിയെല്ലാം വ്യാജ പ്രചാരണമെന്ന് റോഷ്‌നിപൃഥ്വിയും പാര്‍വതിയും മൈ സ്റ്റോറിയെ സഹായിച്ചു... ബാക്കിയെല്ലാം വ്യാജ പ്രചാരണമെന്ന് റോഷ്‌നി

English summary
indian currents on church rape issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X