ഇന്ത്യാവിഷന് വീണ്ടും നിലച്ചു... പുറത്തിറങ്ങിയവരുടെ സ്ഥാപനം തുടങ്ങി
കൊച്ചി: ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് തുടര്‍ച്ചയായതോടെ മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ പ്രവര്‍ത്തനം നിലച്ചു. മാധ്യമ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഒരുപോലെ സമരത്തിലായതോടെ വാര്‍ത്താ സംപ്രേഷണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. മുമ്പ് റെക്കോര്‍ഡ് ചെയ്ത പരിപാടികളാണ് ഇപ്പോള്‍ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത്.
ശമ്പള പ്രശ്നത്തിന്റെ പേരില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഇന്ത്യാവിഷനില്‍ നിന്ന് പുറത്താക്കപ്പെട്ടവരും പുറത്ത് പോയവരും ചേര്‍ന്ന് തുടങ്ങിയ സൗത്ത് ലൈവ് ന്യൂസ് എന്ന വാര്‍ത്താ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയ ദിവസം തന്നെയാണ് ചാനല്‍ പ്രവര്‍ത്തനം നിലച്ചത് എന്നതും ശ്രദ്ധേയമാണ്.

ഡിസംബര്‍ 1 ന് വൈകീട്ട് അഞ്ച് മണിയുടെ വാര്‍ത്താ ബുള്ളറ്റിന് ശേഷം തുടര്‍ന്നുള്ള സംപ്രേഷണം മുഴുവനും റെക്കോര്‍ഡ് ചെയ്തവയായിരുന്നു. ഇന്ത്യാവിഷന്റെ വെബ്സൈറ്റിലും പുതിയതായി വാര്‍ത്തകളൊന്നും അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല.
ശമ്പളം കിട്ടാതെ ജോലി ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ജീവനക്കാര്‍. നവംബര്‍ 28 ന് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയപ്പോള്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സംപ്രേഷണം പുനരാരംഭിച്ചത്. ഡിസംബര്‍ 1 ന് ശമ്പളം നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ തിങ്കളാഴ്ചയും ശമ്പളം ലഭിക്കാതെ വന്നതോടെ ചാനലിന്റെ പ്രവര്‍ത്തനം നിലച്ചു.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications