മോഹന്‍ലാലിനെ മാറ്റിനിര്‍ത്തേണ്ട... സൂപ്പര്‍ താരങ്ങളുടെ പിന്തുണയോടെയാണ് വളര്‍ന്നതെന്ന് ഇന്ദ്രന്‍സ്!
കോഴിക്കോട്: ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ദ്രന്‍സ്. വിവാദം ദുഖമുണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പേരില്‍ ആരും പിണങ്ങരുതെന്നും താന്‍ മികച്ച നടന്റെ അവാര്‍ഡ് വാങ്ങുന്ന ചടങ്ങില്‍ എല്ലാവരും വരണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മമ്മൂക്കയും മോഹന്‍ലാല്‍ സാറുമൊക്കെ അടങ്ങുന്ന വലിയ വിഭാഗത്തിന്റെ ചൂടും ചൂരുമേറ്റാണ് താന്‍ വളര്‍ന്നത്. അവരെയൊന്നും മാറ്റിനിര്‍ത്തി തനിക്ക് ഒരു സന്തോഷമില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മോഹന്‍ലാലിന്റെ സാന്നിധ്യം എങ്ങനെയാണ് ചടങ്ങിന് മങ്ങലേല്‍പ്പിക്കുകയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

മോഹന്‍ലാല്‍ ചടങ്ങില്‍ വരുന്നത് ആവേശമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിന് മോഹന്‍ലാലിനെ നേരിട്ട് വിളിക്കുമോ എന്ന ചോദ്യത്തിന് വിളിക്കാന്‍ തന്റെ കൈയ്യില്‍ നമ്പറില്ലെന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. അതേസമയം മോഹന്‍ലാലിനെ ഈ വിഷയത്തില്‍ പിന്തുണച്ച് ചലച്ചിത്ര സംഘടനകളും രംഗത്തെത്തി. ക്ഷണിക്കപ്പെടാത്ത ആളെയാണ് ഒഴിവാക്കണമെന്ന് പറയുന്നതെന്നും ഭീമ ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ചലച്ചിത്ര സംഘടനകള്‍ ആവശ്യപ്പെട്ടു. താരസംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും വിതരണക്കാരും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കത്ത് നല്‍കുകയും ചെയ്തു.
അതേസമയം നേരത്തെ തന്നെ ഇതുവരെ ആരും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ഇനി ക്ഷണിച്ചാല്‍ തന്നെ പോകുന്ന കാര്യം താനാണ് തീരുമാനിക്കേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. നേരത്തെ ഭീമഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജും സന്തോഷ് തുണ്ടിയിലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സംവിധായകന്‍ പ്രിയദര്‍ശന്‍, മേജര്‍ രവി, മോഹന്‍ലാലിന്റെ ആരാധകര്‍ എന്നിവരും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications