കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പരസ്യവിചാരണയും ഷോയും കൊണ്ട് കയ്യടി കിട്ടും': ആരോഗ്യ മന്ത്രിക്കെതിരെ ജിനേഷ് പിഎസ്

Google Oneindia Malayalam News

കൊച്ചി: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നടത്തിയ പരസ്യവിചാരണയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്‍ഫോ ക്ലിനിക്ക് സഹ സ്ഥാപകന്‍ ജിനേഷ് പി എസ് രംഗത്ത്. പരസ്യ വിചാരണയും ഷോയും കൊണ്ട് കയ്യടി കിട്ടുമായിരിക്കും. എന്നാല്‍ ശാശ്വതമായ പ്രശ്‌ന പരിഹാരമാകില്ലെന്ന് ജിനേഷ് പി എസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ദില്‍ഷയോട് ഇപ്പോഴും പ്രണയമുണ്ടോ? ആത്മാര്‍ത്ഥമായിരുന്നോ; ബ്ലസ്ലീ തുറന്ന് പറയുന്നുദില്‍ഷയോട് ഇപ്പോഴും പ്രണയമുണ്ടോ? ആത്മാര്‍ത്ഥമായിരുന്നോ; ബ്ലസ്ലീ തുറന്ന് പറയുന്നു

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രി വീണ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആശുപത്രിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ട മന്ത്രി ആശുപത്രി സൂപ്രണ്ടിനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ജിനേഷ് പി എസിന്റെ വിമര്‍ശനം. ജിനേഷ് പി എസിന്റെ വാക്കുകളിലേക്ക്...

ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല

1

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ തിരുവല്ല താലൂക്ക് ആശുപത്രിയിലെ പരസ്യവിചാരണ കാണുകയായിരുന്നു. നിരവധി പേര്‍ മരുന്ന് ഇല്ലാത്തതിനെ കുറിച്ച് മന്ത്രിയോട് പരാതി പറയുന്നുണ്ട്. മരുന്നുകള്‍ കാരുണ്യ ഫാര്‍മസിയില്‍ നിന്നും ആശുപത്രി വാങ്ങി നല്‍കണമെന്നാണ് മന്ത്രി സൂപ്രണ്ടിനോട് പറയുന്നത്. കാരുണ്യ ഫാര്‍മസിയില്‍ പല മരുന്നുകളും ഇല്ല എന്നും സപ്ലൈ ഔട്ടാണ് എന്നും സൂപ്രണ്ട് പറയുന്നുണ്ട്.

2

അതൊന്നും മന്ത്രി ശ്രദ്ധിക്കുന്നില്ല. ഹെയ്ച്ച് എം സി ഫണ്ടില്‍ നിന്ന് വാങ്ങിക്കൊടുക്കാനാണ് മന്ത്രി പറയുന്നത്. ഇത് പ്രായോഗികമാണോ? ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് എല്ലാം എച്ച് എം സി ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങി നല്‍കേണ്ട അവസ്ഥ വന്നാല്‍ മറ്റ് അത്യാവശ്യങ്ങള്‍ വരുമ്പോള്‍ പ്രയാസമാവില്ലേ?

3

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം ഉണ്ട് എന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു ഈ വിവരം അറിയുകയും ചെയ്യാം. അത് പരിഹരിക്കാതെ ഇതിനൊക്കെ ഡോക്ടര്‍മാരെ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോ?

4

എപ്പോഴും പറയാറുള്ള ഒരു കാര്യം തന്നെ ചേര്‍ക്കുന്നു. ഒരു വിഷയം പരിഹരിക്കാന്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം അങ്ങനെ ഒരു പ്രശ്‌നമുണ്ട് എന്ന് അംഗീകരിക്കുകയാണ്. പ്രശ്‌നമുണ്ട് എന്ന് അംഗീകരിച്ചാല്‍ പോംവഴികള്‍ തിരക്കാന്‍ സാധിക്കും. അതേസമയം മരുന്ന് ക്ഷാമം ഇല്ല എന്നാണ് മന്ത്രി കരുതുന്നതെങ്കില്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടില്ല.

5

ഓരോ വിഷയവും കൃത്യമായി എസ്‌കലേറ്റ് ചെയ്ത് പരിഹാരം കാണുകയാണ് അഭികാമ്യം. പരസ്യ വിചാരണയും ഷോയും കൊണ്ട് കയ്യടി കിട്ടുമായിരിക്കാം. പക്ഷേ ശാശ്വതമായ പ്രശ്‌ന പരിഹാരത്തിന് അതൊന്നും പോര. പിന്നെ ഡോക്ടര്‍മാരോടും ഫാര്‍മസിസ്റ്റുമാരോടും എനിക്ക് ഒന്നേ പറയാനുള്ളൂ. മരുന്ന് ഇല്ലാതെ വന്നാല്‍ എച്ച് എം സി ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ചു കൊടുക്കുക. ചിലപ്പോള്‍ സിസ്റ്റം തകരാറിലാകുമായിരിക്കാം. പക്ഷേ, തെറിവിളി കേള്‍ക്കാതിരിക്കാന്‍ അത് സഹായിക്കും. പരസ്യവിചാരണങ്ങള്‍ക്ക് കൈയ്യടിക്കുന്ന ജനങ്ങള്‍ ഉള്ള നാട്ടില്‍ അതാണ് സേഫ്- ജിനേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

6

അതേസമയം, മന്ത്രിയുടെ നടപടിക്കെതിരെ കെ ജി എം ഒ എ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ എല്ലാവരും ഡ്യൂട്ടിയലുണ്ടായിരുന്നു എന്നാണ് കെ ജി എം ഒ എ വാദിക്കുന്നത്. രൂക്ഷമായ പരാമര്‍ശങ്ങളാണ് മന്ത്രിക്കെതിരെ കെ ജി എം ഒ എ ഉയര്‍ത്തിയത്. രാജഭരണ കാലത്തല്ല. ജനാധിപത്യകാലത്താണ് ഇപ്പോള്‍ ജീവിക്കുന്നത് എന്ന് മന്ത്രി ഓര്‍ക്കണം എന്ന് കെജിഎംഒഎ പറഞ്ഞു. മന്ത്രിക്ക് ജനാധിപത്യ ബോധമില്ല. സൂപ്രണ്ടിനെ പൊതുനിരത്തില്‍ വച്ച് വിചാരണ ചെയ്തു. ഇതിനെതിരെ പ്രതികരിക്കും. വേണ്ടിവന്നാല്‍ മന്ത്രിക്കെതിരെ കോടതിയെ സമീപിക്കും. മന്ത്രിയെ വേണ്ടിവന്നാല്‍ രാജിവെപ്പിക്കുമെന്നും ഐ എം എ പ്രതികരിച്ചു.

'മീശ'ക്കാരന്‍ ഇനി പുറംലോകം കാണില്ല; കൂട്ടപ്പരാതികള്‍, യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി'മീശ'ക്കാരന്‍ ഇനി പുറംലോകം കാണില്ല; കൂട്ടപ്പരാതികള്‍, യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി

English summary
Infoclinic co-founder jinesh PS criticizes health minister's publicity trial at Tiruvalla hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X