ഐഎന്‍എല്ലിനെ അകറ്റുന്നു; ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് പുറത്ത്, ആഘോഷ പരിപാടിയിലും ഉള്‍പ്പെടുത്തിയില്ല
കോഴിക്കോട്: തുടര്‍ച്ചയായ വിവാദങ്ങള്‍ കാരണം എല്‍ഡിഎഫില്‍ ഐഎന്‍എല്‍ ഒറ്റപ്പെടുന്നു. പാര്‍ട്ടിയെ പൂര്‍ണമായും തഴയുന്നതാണ് കാഴ്ച. പുനഃസംഘടിപ്പിച്ച ഹജ്ജ് കമ്മിറ്റിയില്‍ ഐഎന്‍എല്ലിനെ ഒഴിവാക്കി. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിലും ഐഎന്‍എല്ലിനെ മാറ്റി നിര്‍ത്തി. ഇടതുപക്ഷത്തെ എല്ലാ ചെറുപാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം നല്‍കിയിട്ടും ഐഎന്‍എല്ലിനെ ഉള്‍പ്പെടുത്താതിരുന്നത് ചര്‍ച്ചയായി. ഹജ്ജ് കമ്മിറ്റി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുനഃസംഘടിപ്പിച്ചത്. 2006 മുതല്‍ തുടര്‍ച്ചയായി ഐഎന്‍എല്ലിന് ഹജ്ജ് കമ്മിറ്റിയില്‍ അംഗമുണ്ടായിരുന്നു.
നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ അരിയഞ്ചിറയായിരുന്നു ഇക്കഴിഞ്ഞ കമ്മിറ്റിയില്‍ ഐഎന്‍എല്ലിനെ പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. മാത്രമല്ല, മറ്റൊരു അംഗത്തെ ഉള്‍പ്പെടുത്തിയതുമില്ല. ഐഎന്‍എല്‍ രണ്ടു ചേരികളായി പോരടിക്കുന്ന സാഹചര്യത്തിലാണ് സിപിഎം നിലപാട് കുടപ്പിച്ചത്. ഐക്യത്തോടെ വന്നാല്‍ മാത്രമേ പരിഗണിക്കൂ എന്ന് നേരത്തെ സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. കാസിം ഇരിക്കൂര്‍ പക്ഷവും അബ്ദുല്‍ വഹാബ് പക്ഷവും പരസ്പരം പോരടിച്ച് തെരുവില്‍ ഏറ്റുമുട്ടുന്ന സംഭവം വരെ അരങ്ങേറിയിരുന്നു. ശേഷം ഇരുവരും പരസ്പരം പുറത്താക്കുകയും കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഐഎന്‍എല്‍ ഇടതുപക്ഷത്ത് ഒറ്റപ്പെടുന്നത്.

മന്ത്രിയുള്ള ഘടകകക്ഷിയായിട്ടു പോലും ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ടത് ഇടതുപക്ഷത്ത് ഐഎന്‍എല്‍ പൂര്‍ണമായും തഴയപ്പടുന്നു എന്നതിന്റെ സൂചനയായി വിലയിരുത്തുന്നു. നിലവിലുണ്ടായിരുന്ന അംഗത്തെ ഉള്‍പ്പെടുത്താതെയാണ് ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത് എന്ന് മാത്രമല്ല, ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിലും പങ്കെടുപ്പിക്കുന്നില്ല. 17നാണ് ആഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുക. അധ്യക്ഷന്‍ തദ്ദേശ വകുപ്പ് മന്ത്രി ഗോവിന്ദന്‍ മാസ്റ്ററാണ്. ഐഎന്‍എല്ലിനെ മാറ്റി നിര്‍ത്തിയതല്ലെന്നും ഉള്‍പ്പെടുത്തുമെന്നും മന്ത്രി പ്രതികരിച്ചു.
വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
അതേസമയം, സംസ്ഥാന വഖഫ് ബോര്‍ജ് ചെയര്‍മാന്‍ ടികെ ഹംസ, പിവി അബ്ദുല്‍ വഹാബ് എംപി, പിടിഎ റഹീം എംഎല്‍എ, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, എ സഫര്‍ കായല്‍, പിടി അക്ബര്‍, പിപി മുഹമ്മദ് റാഫി, സി മുഹമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീന്‍ നദ്‌വി, അഡ്വ മൊയ്തീന്‍ കുട്ടി, കെപി സുലൈമാന്‍ ഹാജി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെഎം മുഹമ്മദ് കാസിം കോയ, ഐപി അബ്ദുല്‍ സലാം, ഡോ. പിഎ സയ്യിദ് മുഹമ്മദ് എന്നിവരാണ് അംഗങ്ങള്‍. മലപ്പുറം ജില്ലാ കളക്ടറും കമ്മിറ്റിയിലുണ്ട്. എപി വിഭാഗം സുന്നി പ്രതിനിധിയായ സി മുഹമ്മദ് ഫൈസി തന്നെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തുടരാനാണ് സാധ്യത. കമ്മിറ്റിയുടെ ആദ്യ യോഗം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും.












Click it and Unblock the Notifications