Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്‍ പിളര്‍പ്പിലേക്ക്; ഒരു വിഭാഗം പഴയ പാര്‍ട്ടിയിലേക്ക്, സിപിഎം പ്രതീക്ഷകളും പൊലിയുന്നു

കോഴിക്കോട്: രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ഇടത് സഹകരണത്തിന് ശേഷം ഇതാദ്യമായാണ് ഐഎന്‍എല്ലിന് ഇത്തവണ മന്ത്രിസഭാ പ്രവേശനം ലഭിച്ചത്. നേരത്തെ പാര്‍ട്ടിക്ക് എംഎല്‍എ ഉണ്ടായിരുന്നെങ്കിലും മന്ത്രിയാക്കാന്‍ എല്‍ഡ‍ിഎഫ് തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തവണ കോഴിക്കോട് സൗത്തില്‍ നിന്നും വിജയിച്ച അഹമ്മദ് ദേവര്‍ കോവിലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു.

പാര്‍ട്ടി ഇടത് കക്ഷിയായതും അനുകൂലഘടമായി. മന്ത്രിസഭയില്‍ ഇടം പിടിച്ചതോടെ മലബാറില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഐഎന്‍എല്‍. ലീഗിനെ ക്ഷീണിപ്പിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ട സിപിഎമ്മും എല്ലാവിധ സഹായങ്ങളും നല്‍കി. എന്നാല്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും വിപരീതമായ കാര്യമാണ് ഇപ്പോള്‍ ഐഎന്‍എല്ലില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ

മന്ത്രിക്കെതിരെ

മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തുന്നായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ ഐഎന്‍എല്ലില്‍ ലയിച്ച പിടിഎ റഹീം വിഭാഗം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. പാര്‍ട്ടി സംവിധാനത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് പിടിഎ റഹിം വിഭാഗത്തിന്‍റെ ആരോപണം.

പിടിഎ റഹീം വിഭാഗം

2019 മാർച്ചിൽ നാഷനൽ സെക്കുലർ കോൺഫറൻസ് (എൻഎസ്‌സി) ഐഎൻഎല്ലിൽ ലയിച്ചിരുന്നു. സിപിഎം നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പിടിഎ റഹീം അന്ന് ഐഎന്‍എല്ലിന്‍റെ ഭാഗമാവാതെ സ്വതന്ത്രമായി നിന്നത്. ലയന ധാരണ അനുസരിച്ച് മൂന്നു സംസ്ഥാന ഭാരവാഹിത്വവും മൂന്ന് സെക്രട്ടേറിയറ്റ് സ്ഥാനവും പിടിഎ റഹീമിന്‍റെ പാര്‍ട്ടിയാ എൻഎസ്‌സിയിൽനിന്ന് വന്നവർക്കു നൽകുകയും ചെയ്തു.

പരാതി


എന്നാല്‍ പാര്‍ട്ടിക്ക് മന്ത്രി പദവി ഉള്‍പ്പടെ ലഭിച്ചതോടെ തങ്ങളെ തഴയുകയാണെന്നാണ് റഹീമിന്‍റെ അനുയായികള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ കോഴ ആരോപണവുമായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് രംഗത്ത് എത്തുന്നത്. പിഎസ്‍സി അംഗപദവി നല്‍കാന്‍ പാര്‍ട്ടി 40 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.

പിഎസ്‍സി അംഗത്വം

40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പാർട്ടിക്ക് അനുവദിച്ച് നൽകിയ പിഎസ്‍സി അംഗത്വം വിറ്റതെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തന്നെ ആരോപിക്കുന്നത്. പാര്‍ട്ടിയിലെ പിടിഎ റഹീം വിഭാഗത്തിന്‍റെ നേതാവ് കൂടിയാണ് ഇസി മുഹമ്മദ്. നേതൃത്വത്തെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തി പാര്‍ട്ടിയെ പിളര്‍ത്താനുള്ള നീക്കമായിട്ടാണ് ഇതിനെ ചിലര്‍ കാണുന്നത്.

ആരോപണം വ്യാജം


അതേസമയം ഇസി മുഹദിന്‍റെ ആരോപണം തള്ളി ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് എപി അബ്ദുള്‍ വഹാബ് രംഗത്ത് എത്തി. പൈസ വാങ്ങി പി എസ് സി അംഗത്വം വിറ്റുവെന്ന ആരോപണം വ്യാജമെന്നും അതിശയിപ്പിക്കുന്ന ആരോപണമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അത്തരത്തില്‍ യാതൊരു സംഭവും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പിളര്‍ന്നേക്കും

ഒരു ഭരണഘടനാ സ്ഥാപനമായ പി എസ് സിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റായ നടപടിയാണ്. ഇത് സംബന്ധിച്ചുള്ള യാതൊരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഐഎന്‍എല്‍ പിളരാനുള്ള സാധ്യത അബ്ദുള്‍ വഹാബ് തള്ളക്കളഞ്ഞില്ല.

സെക്യുലര്‍ കോണ്‍ഫറന്‍സ്


നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പുനരുജ്ജീവിപ്പിക്കാന്‍ വിമതര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്രമുള്ള പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസവും ഉണ്ടാവും. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
    ഇന്ധനം നിറച്ച് മുടിയേണ്ട..മനുഷ്യ വിസർജ്യം ഇന്ധനമാക്കിയോടുന്ന അത്ഭുത കാർ കണ്ടോ
    മന്ത്രിക്കെതിരെ

    അതേസമയം, പേഴ്സണല്‍ സ്റ്റാഫിലേക്ക് ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള വിഷയങ്ങളിലായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നതത്. പാര്‍ട്ടിയില്‍ ആലോചിക്കാതെ മന്ത്രി സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂരും പ്രസിഡണ്ടും തമ്മിൽ യോഗത്തിൽ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി.

    ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോലി-ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+