കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര നയതന്ത്ര വനിതാ ദിനം: ദുബെ മുതല്‍ രുചിര വരെ, യുഎന്നില്‍ ഇന്ത്യന്‍ അഭിമാനങ്ങളെ അറിയാം

Google Oneindia Malayalam News

ജൂൺ 24 അന്താരാഷ്ട്ര നയതന്ത്ര വനിതാ ദിനമായി ആചരിക്കുന്നതിനുള്ള പ്രമേയം അംഗീകരിച്ച് ഐക്യരാഷ്ട്ര പൊതുസഭ. സുസ്ഥിര വികസനം, സമാധാനം, ജനാധിപത്യം എന്നിവയുടെ നേട്ടത്തിന് തീരുമാനങ്ങൾ എടുക്കുന്നതിന്റെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം പുരുഷന്മാരുമായി തുല്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് യു എന്‍ തീരുമാനം.

സ്ത്രീകള്‍ നയതന്ത്ര പദവികളിലുണ്ടെങ്കിലും ഐക്യരാഷ്ട്ര സഭയുടെ സ്ഥിരം പ്രതിനിധിയുടെ അഞ്ചിലൊന്ന് മാത്രമേ സ്ത്രീ പ്രാതിനിധ്യമുള്ളുവെന്നായിരുന്നു പ്രമേയം അംഗീകരിച്ചുകൊണ്ട് യുഎന്നിലെ മാലിദ്വീപ് അംബാസഡർ തിലമീസ ഹുസൈൻ അഭിപ്രായപ്പെട്ടത്.

'ഇതിനുള്ള വടയും ചായയും തരുന്നുണ്ട്': ഫ്ലക്സ് കീറിയതിന് സിപിഎം മോഷ്ടാവാക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്'ഇതിനുള്ള വടയും ചായയും തരുന്നുണ്ട്': ഫ്ലക്സ് കീറിയതിന് സിപിഎം മോഷ്ടാവാക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

നയതന്ത്ര മേഖലയില്‍ പ്രവർത്തിക്കുന്ന സ്ത്രീകൾ വിവിധ തലങ്ങളില്‍

" നയതന്ത്ര മേഖലയില്‍ പ്രവർത്തിക്കുന്ന സ്ത്രീകൾ വിവിധ തലങ്ങളില്‍ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. അതേസമയം മുതിർന്ന നയതന്ത്ര സ്ഥാനങ്ങളിൽ അവർക്ക് പ്രാതിനിധ്യം വളരെ കുറവാണ്. അവർ ഇപ്പോഴും ലൈംഗികതയുടെ ആഴത്തിൽ വേരൂന്നിയ പൈതൃകങ്ങൾ അനുഭവിക്കുന്നു, അത് അവരുടെ പ്രൊഫഷണൽ പുരോഗതിയെ തടസ്സപ്പെടുത്തുകയും അവരുടെ സംഭാവനകളും നേട്ടങ്ങളും മറയ്ക്കുകയും ചെയ്യുന്നു''- തിലമീസ ഹുസൈൻ കൂട്ടിച്ചേർത്തു.

ഇക്കാക്കയുടെ അനിയത്തിക്കുട്ടി എത്തി, സൂപ്പർ ലുക്കില്‍ തന്നെ: ഭാവനയുടെ പുതിയ ലൊക്കേഷന്‍ ചിത്രം വൈറലാവുന്നു

യുഎൻ 'നയതന്ത്രത്തിലെ സ്ത്രീകളുടെ അന്താരാഷ്ട്ര ദിനം'

അതേസമയം യുഎൻ 'നയതന്ത്രത്തിലെ സ്ത്രീകളുടെ അന്താരാഷ്ട്ര ദിനം' അടയാളപ്പെടുത്തുമ്പോൾ, മികച്ച ഇന്ത്യൻ വനിതാ നയതന്ത്രജ്ഞരുടെ പട്ടികയാണ് വണ്‍ ഇന്ത്യ മലയാളം നിങ്ങള്‍ക്കായി പങ്കുവെക്കുന്നത്.

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രഥമ സെക്രട്ടറിയായ സ്നേഹ ദുബെ 2012 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം ഉന്നയിച്ചതിന് പിന്നാലെ ദുബൈ നടത്തിയ പ്രതികരണം വലിയ തോതില്‍ ചർച്ചയായിരുന്നു. ഗോവയിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദുബെ ഉപരിപഠനത്തിനായി പൂനെ ഫെർഗൂസൺ കോളേജിലേക്കെത്തി. പിന്നീട് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) ഇന്റർനാഷണൽ സ്റ്റഡീസിൽ എംഫിൽ പൂർത്തിയാക്കി.

യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി മുതിർന്ന

യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി മുതിർന്ന നയതന്ത്രജ്ഞനായ രുചിര കാംബോജിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിയമിച്ചത്. ഐക്യരാഷ്ട്ര സഭയില്‍ ടി എസ് തിരുമൂർത്തിയുടെ പിൻഗാമിയായിട്ടാവും ഇവർ പ്രവർത്തിക്കുക. 1987 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ കംബോജ് ഭൂട്ടാനിലെ ഇന്ത്യയുടെ സ്ഥാനപതിയായി പ്രവർത്തിച്ച് വരികയായിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു രുചിര കാംബോജ്

2009 ബാച്ച് ഐ എഫ് എസ് ഓഫീസറായ ഇന്ത്യൻ നയതന്ത്രജ്ഞ

2009 ബാച്ച് ഐ എഫ് എസ് ഓഫീസറായ ഇന്ത്യൻ നയതന്ത്രജ്ഞയായ വിദിഷ മൈത്ര, 2020 നവംബറിലാണ് ജനറൽ അസംബ്ലിയുടെ ഉപഘടകമായ യുഎൻ അഡ്‌മിനിസ്‌ട്രേറ്റീവ് ആൻഡ് ബഡ്ജറ്ററി ക്വസ്റ്റന്‍സ് (എസിഎബിക്യു) ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഫോറിന്‍ സർവീസസ് പരിശീലനത്തിനിടയിലെ പ്രകടനത്തിന് 'മികച്ച പരിശീലന ഓഫീസർ' സ്വർണ്ണ മെഡൽ നേടിയ മൈത്ര, മുമ്പ് വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർസെക്രട്ടറിയായി (നയം, ആസൂത്രണം, ഗവേഷണം) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യസംഘത്തിലെ മുൻ

യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യസംഘത്തിലെ മുൻ കൗൺസിലറായ പൗലോമി ത്രിപാഠി 2007 ബാച്ച് ഐഎഫ്‌എസ് ഓഫീസറാണ്. അന്നത്തെ പാകിസ്ഥാൻ അംബാസഡർ പലസ്തീനിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ ചിത്രം അസംബ്ലിയിൽ കാണിച്ച് അത് കശ്മീരിലേതാണെന്ന് അവകാശപ്പെടുകയും ഇന്ത്യക്കെതിരെ വിമർശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ വ്യാജ പ്രചരണത്തിനെതിരെ പൗലോമി ത്രിപാഠി സഭയില്‍ നടത്തിയ പ്രതികരണം വലിയ തോതില് പ്രശംസിക്കപ്പെട്ടിരുന്നു.

എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
International Diplomatic Women's Day: From sneha Dube to Ruchira, Indian pride is known at the UN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X