വയല്‍ക്കിളികള്‍ വികസനവിരുദ്ധര്‍, കീഴാറ്റൂര്‍ സമരത്തെ ഐഎന്‍ടിയുസി തള്ളി, കോണ്‍ഗ്രസ് കുരുക്കില്‍!
വയല്‍ക്കിളികളുടെ സമരം ശ്രദ്ധപിടിച്ച് പറ്റാന്‍ വേണ്ടിയുള്ളതാണെന്ന് ഐഎന്‍ടിയുസി പറഞ്ഞു
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ തള്ളി ഐഎന്‍ടിയുസി. കീഴാറ്റൂരില്‍ സമരം നടത്തുന്നത് വികസനവിരുദ്ധരാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര് ചന്ദ്രശേഖരന് പറഞ്ഞു. ദേശീയപാത ബൈപ്പാസ് നിര്‍മാണത്തിനെതിരായ വയല്‍ക്കിളികളുടെ സമരത്തിനോട് യാതൊരു താല്പര്യവുമില്ലെന്ന് ചന്ദ്രശേഖരന് പറഞ്ഞു. അതേസമയം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസിന് ചന്ദ്രശേഖരന്റെ നിലപാട് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.

വയല്‍ക്കിളികളുടെ സമരം ശ്രദ്ധപിടിച്ച് പറ്റാന്‍ വേണ്ടിയുള്ളതാണ്. അതിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഇത്തരം സമരങ്ങള്‍ ചെയ്യുന്നവര്‍ തൊഴിലാളികളല്ല. അവരെ അങ്ങനെ വിളിക്കാനും പറ്റില്ല. തൊഴില്‍ പ്രശ്നം ഉന്നയിച്ചല്ല അവര്‍ കീഴാറ്റൂരില്‍ സമരം നടത്തുന്നത്. വയല്‍ക്കിളികള്‍ സ്വന്തം താല്പര്യങ്ങളാണ് കീഴാറ്റൂരിലെ സമരത്തില്‍ കാണിക്കുന്നത്. അത്തരം താല്പര്യങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത ഐഎന്‍ടിയുസിക്ക് ഇല്ലെന്നും ചന്ദ്രശേഖരന് പറയുന്നു. അതേസമയം കീഴാറ്റൂരിലേത് സര്‍ക്കാരിന്റെ ഉചിതമായ നടപടിയാണ്. വികസനത്തിന് റോഡുകള്‍ ആവശ്യമാണെന്ന് ല്ലൊവര്ക്കുമറിയാം. അതിനായി ഭൂമി ഏറ്റെടുക്കേണ്ടിയും വരും. എന്നാല്‍ അത്തരമൊരു വികസന പ്രവൃത്തിക്കെതിരെ സമരം ചെയ്യുന്നത് യോജിക്കാനാവാത്ത കാര്യമാണ്. അത്തരം സമരങ്ങളെ ഒരു സംഘടനയ്ക്കും പിന്തുണയ്ക്കാനാവില്ലെന്നും ചന്ദ്രശേഖരന് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വയല്‍ക്കിളികളെ പിന്തുണച്ചുകൊണ്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. എന്നാല്‍ കീഴാറ്റൂരില്‍ സിപിഎം പ്രതികാര നടപടി ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. സുരേഷിന്റെ സഹോദരന് രതീഷ് ചന്ദ്രോത്തിന് തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പു പറഞ്ഞാല്‍ ജോലി നല്‍കാമെന്നാണ് സിഐടിയു പറയുന്നത്.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ












Click it and Unblock the Notifications