കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരനെതിരായ അന്വേഷണം; നിയമോപദേശത്തിന് വിജിലൻസ്; വ്യക്തതയ്ക്ക് ആഭ്യന്തരവകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: കെ.സുധാകരനെതിരെ വിശദമായ അന്വേഷണം വേണമെന്നുള്ള വിജിലൻസ് ആവശ്യത്തിൽ കൂടുതൽ വ്യക്തത തേടി ആഭ്യന്തരവകുപ്പ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് സുധാകരനെതിരായ അന്വേഷണം. കേസ് വിജിലന്‍സിന് അന്വഷിക്കാനാകുമോ എന്നതിലുളള നിയമോപദേശം കൂടി ഉള്‍പ്പെടുത്തി വിശദമായ അന്വേഷണത്തിന് അനുമതി നല്‍കാനാണ് ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശം. അതേസമയം, കെ. സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ വിജിലൻസിൻ്റെ കോഴിക്കോട് യൂണിറ്റ് പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് വിശദാന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി വിജിലന്‍സ് തേടിയത്.

1

അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരൻ്റെ പേരിലുള്ള കരുണാകരന്‍ ട്രസ്റ്റ് മുഖേനയും, കണ്ണൂര്‍ ഡി.സി.സി ഓഫിസ് നിർമ്മാണത്തിലും പണപ്പിരിവും അഴിമതിയും നടത്തിയതിലൂടെ സുധാകരന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് പരാതി. സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവാണ് പരാതിക്കാരൻ. പ്രശാന്ത് ബാബു നൽകിയ പരാതിയിൽ വിജിലൻസിൻ്റെ കോഴിക്കോട് യൂണിറ്റ് പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുന്നത്.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

1

ജനപ്രതിനിധികള്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ അഴിമതി അടക്കമുള്ള കാര്യങ്ങളാണ് വിജിലൻസിന് അന്വേഷിക്കാൻ കഴിയുന്നത്. ആരോപണം വന്ന സമയത്ത് കെ.സുധാകരന്‍ എം.പിയായിരുന്നോ, കേസ് വിജിലന്‍സിനു അന്വേഷിക്കാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളിലാണ് ആഭ്യന്തരവകുപ്പ് കൂടുതൽ വ്യക്തത തേടിയിരിക്കുന്നത്.

പ്രണയക്കൊല; രണ്ടുവർഷത്തിനിടെ 180 പേർ ആത്മഹത്യ ചെയ്തുപ്രണയക്കൊല; രണ്ടുവർഷത്തിനിടെ 180 പേർ ആത്മഹത്യ ചെയ്തു

3

കേസ് വിജിലൻസിന് അന്വേഷിക്കാനാകുമോ എന്നതിലുള്ള നിയമോപദേശം കൂടി ഉൾപ്പെടുത്തി വിശദ അന്വേഷണത്തിനാണ് വിജിലൻസ് സർക്കാർ അനുമതി തേടിയിരിക്കുന്നത്. സ്വകാര്യ ട്രസ്റ്റുകളുടെ പേരിലുള്ള അഴിമതിയന്വേഷണങ്ങള്‍ വിജിലന്‍സിന്‍റെ പരിധിയില്‍ വരുമോയെന്നതിലുള്ള വ്യക്തത നിയമോപദേശത്തിലൂടെ മാത്രമേ നൽകാൻ കഴിയൂ. ഇക്കാര്യത്തിലാണ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് വിജിലൻസ് ഇത് ആവശ്യപ്പെട്ടിരിക്കുന്നത്.

4

വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്ന നിയമോപദേശത്തിൽ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കേസ് അന്വേഷിക്കാമെന്ന് പറഞ്ഞാൽ ഇതടക്കം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന് വിജിലൻസ് ഫയൽ കൈമാറും. പിന്നീട്, ആഭ്യന്തര വകുപ്പിൻ്റെ നിർദ്ദേശാനുസരണം വിജിലൻസ് തുടർനടപടികളിലേക്ക് കടക്കും. ചോദ്യംചെയ്യലും, തെളിവെടുപ്പും, വിവരശേഖരണം അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൻ്റെ ഭാഗമായി നടക്കും.

5

സാധാരണഗതിയിൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ തെളിവു കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകുകയാണ് വിജിലൻസിൻ്റെ പതിവ് രീതി. എന്നാൽ, പുതിയ ചട്ടപ്രകാരം ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ സർക്കാർ അനുമതി ആവശ്യമാണ്.

6

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: കെപിസിസി നിര്‍വാഹക സമിതിയംഗം പാര്‍ട്ടി വിട്ടു, സിപിഎമ്മിലേക്ക്കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: കെപിസിസി നിര്‍വാഹക സമിതിയംഗം പാര്‍ട്ടി വിട്ടു, സിപിഎമ്മിലേക്ക്

അതേസമയം, തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം ഏത് ഏജന്‍സിക്കും അന്വേഷിക്കാമെന്നും ഒരു പ്രശ്നവുമില്ലെന്നും കെപിസിസി അധ്യക്ഷൻ നേരത്തെ പ്രതികരിച്ചിരുന്നു.സിബിഐയല്ല ഏത് അന്വേഷണം ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ. ഒരു കറുത്ത ബുക്ക് പോലും തൻ്റെ പൊതുപ്രവർത്തനം ജീവിതത്തിൽ കണ്ടെത്താനാകില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. അന്വേഷണം നടത്തണം എന്നാണ് പറയുന്നത്. അങ്ങനെയെങ്കിലും, തനിക്ക് വ്യക്തിത്വം തെളിയിക്കാനാകുമല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Recommended Video

cmsvideo
ഈ മോൻസൺ ആള് കൊള്ളാലോ ? സുധാകരന്റെ വീട്ടിൽ കോസ്മെറ്റിക് വിദഗ്തനായ മോൻസൺ

English summary
Home Ministry seeks clarification on vigilance demand for detailed probe against Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X