ഇർഷാദ് കൊണ്ടുവന്ന 60 ലക്ഷത്തിന്റെ സ്വർണ്ണം തട്ടിയെടുത്തത് സുഹൃത്തുക്കളോ? വന്‍ ചതിയെന്ന് കുടുംബം
പേരാമ്പ്ര: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മരണം സംബന്ധിച്ച ദുരൂഹതകളുടെ കുരുക്ക് അഴിക്കാനാവാതെ പൊലീസ്. ദുബൈയില്‍ നിന്നും ഇർഷാദ് കൊണ്ടുവന്ന 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം മറ്റൊരു സംഘത്തിന് മറിച്ച് വിറ്റതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ സംഘത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് സംഘം ഇർഷാദിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ഇർഷാദ് കൊണ്ടുവന്ന സ്വർണ്ണം സുഹൃത്തുക്കളായ മൂന്നുപേരുടെ കൈവശമുണ്ടെന്നാണ് ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നത്. ഇവർ നിരീക്ഷണത്തിലുണ്ടെങ്കിലും അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ വിവരങ്ങള്‍ ഇതുവരേയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ഇർഷാദിന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കല്‍പ്പറ്റ കോടതിയിലും ഏതാനും പ്രതികള്‍ കീഴടങ്ങിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്താല്‍ ഇർഷാദ് സ്വർണ്ണം കൈമാറിയവരിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇർഷാദിന്റെ സുഹൃത്തുക്കളായ നിജാസും ഷമീറും കബീറും സ്വർണം ഇർഷാദിൽനിന്ന് തന്ത്രപൂർവ്വം കൈക്കലാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

മെയ് മാസം 13 ന് രാത്രിയാണ് ദുബൈയില്‍ നിന്നും സ്വർണ്ണവുമായി ഇർഷാദ് കരിപ്പീർ വിമാനത്താവളത്തില്‍ എത്തുന്നത്. സുഹൃത്തായ നിജാസായിരുന്നു ഇർഷാദിനെ കൂട്ടിക്കൊണ്ടുവരാന്‍ വാഹനവുമായി പോയത്. കെമിക്കൽ രൂപത്തിലാക്കി കൊണ്ടുവന്ന ഈ സ്വർണം വേർതിരിച്ചെടുത്തത് നാദാപുരം പാറക്കടവിലെ സ്വർണ്ണപ്പണിക്കാരനാണെന്നും ഇത് ഇവർ പാനൂരിലെ സ്വർണക്കടയിൽ നൽകി പണം വാങ്ങിയെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്.

കൈതപ്പൊയില്‍ സ്വദേശിയായ നാസർ എന്ന സുഹൈല്‍ നല്‍കിയ സ്വർണ്ണമാണ് ഇർഷാദ് നാട്ടിലേക്ക് എത്തിച്ചത്. മറിച്ച വിറ്റ സ്വർണ്ണം തേടി സുഹൈലിന്റെ സംഘം എത്താതിരിക്കാനാണ് ഷമീർ വൈത്തിരിയുള്ള ലോഡ്ജിൽ ഇർഷാദിനെ താമസിപ്പിച്ചത്. ഇർഷാദിന്റ ചിലവിനായി ഷമീറും നിജാസും ഗൂഗ്ൾ പേ മുഖേന പണം 5000, 2000 വെച്ച് അയച്ചുകൊടുത്തതിന്റെ തെളിവുകളുണ്ടെന്നും ഇർഷാദിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്.

സ്വർണ്ണം സുഹൃത്തുക്കള്‍ വേർതിരിച്ചെടുത്ത് വിറ്റെങ്കിലും ഇതില്‍ നിന്നും ഒരു പൈസയും ഇർഷാദിന് ലഭിച്ചില്ല. ഇർഷാദ് ഇല്ലാതായാൽ സ്വർണം കൈക്കലാക്കിയവർ സുരക്ഷിതരാവുകയും ഇർഷാദിന് പങ്ക് കൊടുക്കുകയും വേണ്ടെന്ന ധാരണയില്‍ സുഹൃത്തുക്കള്‍ ചതിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഒളിവിൽ താമസിപ്പിച്ചവർ തന്നെ ഇർഷാദിനെ സ്വാലിഹിന്റെ ക്വട്ടേഷൻ സംഘത്തിന് കാണിച്ച് കൊടുക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.

ദുബൈയില്‍ ജോലി ചെയ്യുന്നതിനിടെ ഇർഷാദിന്റെ സുഹൃത്തായ നിജാസ് പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശി ജസീൽ ജലീലാണ് സ്വർണ്ണക്കടത്ത് സംഘവുമായി പരിചയപ്പെട്ടുത്തുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ജസീൽ കൊടുത്ത ഉറപ്പിലാണ് സ്വാലിഹ് സ്വർണം കൊടുത്തയക്കുന്നത്. ജസീല്‍ ഇർഷാദിന്റെ സഹോദരനാണെന്നും പറഞ്ഞിരുന്നു.

മേയ് 13ന് ദുബൈയിൽനിന്ന് ഇർഷാദ് നാട്ടിലെത്തിയിരുന്നെങ്കിലും പന്തിരിക്കയിലെ വീട്ടിലേക്ക് വന്നിരുന്നില്ല. സ്വർണ്ണം പറഞ്ഞുറപ്പിച്ച ആളിലേക്ക് എത്തിക്കാതിരുന്നതോടെ സഹോദരൻ ഫർസാദിനെ തേടി സ്വാലിഹ് എത്തിയപ്പോഴാണ് ഇർഷാദ് സ്വർണവുമായി പോയെന്ന വിവരം അറിയുന്നത്. ഇതിനെട പത്തനംതിട്ട സ്വദേശിയായ ഒരു യുവതിയും ഇർഷാദിനെ തേടി കോഴിക്കോട് എത്തിയിരുന്നു. തുടർന്ന് ഇർഷാദിന്റെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications