സിപിഎമ്മിനും ബിജെപിക്കും കൊലപാതകം ലഹരിയാണോ... കണ്ണൂരില്‍ സംഭവിക്കുന്നതെന്ത്...?
കുറേ വര്‍ഷങ്ങളായി ചോരമണമില്ലാത്ത ദിവസങ്ങള്‍ കേരളത്തിലുണ്ടായിട്ടില്ല. കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന ഗോത്ര നിയമം പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം പോരടിച്ച് ജീവനെടുക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ മാര്‍കസിസ്റ്റ് പാര്‍ട്ടിക്കും ബിജെപിക്കും കൊലപാതകം ഒരു ലഹരിയാണെന്ന് പറയേണ്ടിവരും.
രാഷ്ട്രീയ കൊലപാതകങ്ങളെന്ന പേരില്‍ ഇരു പാര്‍ട്ടികളും കൊന്ന് തള്ളിയത് നൂറുകണക്കിന് ജീവനുകളാണ്. കണ്ണൂരിലാണ് രാഷ്ട്രീയ കൊലപാതകങ്ങളേറെയും നടക്കുന്നത്. എന്താണ് കണ്ണൂരില്‍ സംഭവിക്കുന്നത്..? രാഷ്ട്രീയ കൊലപാതകങ്ങളുടെ രാജ്യതലസ്ഥാനമായി കണ്ണൂര്‍ മാറുന്ന തരത്തിലാണ് കൊലപാതകങ്ങള്‍ അരങ്ങേറുന്നത്.
Read More: രാഷ്ട്രീയ പക പോക്കല്‍; കണ്ണൂരില്‍ ഒറ്റ രാത്രികൊണ്ട് രണ്ട് പേരെ വെട്ടിക്കൊന്നു

പകരത്തിന് പകരം ചോദിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൊലവിളി മുഴക്കുമ്പോഴെല്ലാം ജീവന് പൊലിയുന്നു. കണ്ണൂരിലെ കൊലപാതകങ്ങളെല്ലാം പകയുടെയും പകരം വീട്ടലിന്റെയുമാണ്. ജൂലൈ 12ന് രണ്ട് പേര് കൂടി കണ്ണൂരില്‍ കൊല്ലപ്പെട്ടു. ഒരാള്‍ ബിജെപി പ്രവര്ത്തകന് ഒരാള്‍ സിപിഎം പ്രവര്ത്തകന്. ഇരുവശത്തും എണ്ണം കൃത്യമാകും വരെ കൊലപാതകം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. സാക്ഷര കേരളത്തിലെ രാഷ്ട്രീയ തിമിരം ബാധിച്ച കൊലപാതകങ്ങള്‍ പകപോക്കലിന്റെയും പകരം വീട്ടലിന്റെയും ഇരുണ്ട കാലത്തേക്കാണ് തിരിച്ച് പോകുന്നത്.
എന്താണ് കണ്ണൂരില്‍ മാത്രം രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. പ്രവര്‍ത്തകരില്‍ ഭയം ജനിപ്പിച്ച് സംഘമായി പ്രവര്‍ത്തിപ്പിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രമാണ് ഓരോ കൊലപാതകങ്ങള്‍ക്കും പിന്നിലുള്ളത്. പാര്‍ട്ടിഗ്രാമങ്ങളിലെ സുരക്ഷിതത്വം പറഞ്ഞ് അണികളെ ഭയപ്പെടുത്തി രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ് നേതാക്കള്‍. വ്യക്തികള്‍ക്കല്ല രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് കണ്ണൂരില്‍ പ്രധാന്യം. പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞ് പോകുന്ന പ്രവര്‍ത്തകരെ പിടിച്ച് നിര്‍ത്താന്‍ നിരന്തരം അക്രമവും കൊലപാതകവും കണ്ണൂരില്‍ അരങ്ങേറുന്നു. ഭയപ്പാടിന്റെ ചങ്ങലെ കെട്ടി അവരെ തളച്ചിടുന്നു.
ബോംബ് നിര്‍മ്മാണത്തിനിടെ അപകടത്തില്‍ പരിക്കേറ്റ് അംഗവൈകല്യം വരുന്നവരുടെ എണ്ണം കൂടുന്നു. ആയുധ നിര്‍മ്മാണവും സ്ഫോടകവസ്തുക്കളുടെ നിര്‍മ്മാണവും അപകടങ്ങളും വാര്‍ത്തകളില്‍ നിറയുമെങ്കിലും പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് പോലീസ് കടക്കില്ല. ജനങ്ങളെ ഭയപ്പെടുത്തി ഭരണ സംവിധാനത്തെ വെല്ലുവിളിച്ച് സമാന്തരഭരണ സംവിധാനമായാണ് കണ്ണൂരില്‍ സിപിഎമ്മും ബിജെപിയും പ്രവര്‍ത്തിക്കുന്നത്. ഏഴുവര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം ബോംബ് നിര്‍മാണവും തുടര്‍ന്നുള്ള സ്ഫോടനങ്ങളുമായും ബന്ധപ്പെട്ട് ഇരുന്നൂറിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2000 മുതല്‍ 2005 വരെയുള്ള കാലയളവില്‍ കണ്ണൂരിലെ കേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ബോംബുകള്‍ പലതും സാങ്കേതിക തികവിലും സ്ഫോടന ശേഷിയിലും മാരകമായവയായിരുന്നു. ബോംബ് നിര്‍മാണത്തിനു പ്രത്യേക പരിശീലനം നല്‍കുന്നതായും പരിശീലനം സിദ്ധിച്ചവര്‍ ജില്ലയ്ക്കകത്തും പുറത്തും നിര്‍മാണത്തിനു പോകുന്നതായും പോലീസ് കണ്ടെത്തിയതാണ്. എന്നാല്‍ ഒരാളെപോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അക്രമി സംഘങ്ങള്‍ക്കു പൂര്‍ണ പിന്തുണയും ചെല്ലും ചെലവും നല്കാന് പാര്‍ട്ടി നേതൃത്വങ്ങള്‍ തയാറാകുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിനെയാകെ പ്രതിക്കൂട്ടിലാക്കിയതാണ് ടിപി ചന്ദ്ര ശേഖരന് കൊലപാതകം. ടിപി വധം സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. സിപിഎമ്മിന് കൊലയാളിപ്പാര്‍ട്ടിയുടെ മുഖം പതിച്ച് നല്കി. എന്നാല്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറി. ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുമ്പോള്‍ നിരവധി പ്രവര്‍ത്തകരുടെ ജീവന് പൊലിഞ്ഞു.
Read More: സാക്കിര്‍ നായിക്കിനെ അത്ര പെട്ടെന്ന് കുടുക്കാനാവില്ല...എന്തുകൊണ്ട്? കാരണങ്ങള്‍ ഇതാ...
1971ല്‍ തലശ്ശേരിലിയിലുണ്ടായ കലാപത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം രൂക്ഷമായി. സിപിഎമ്മും ബിജെപിയും തമ്മിലാണ് സംഘര്‍ഷം ആരംഭിച്ചത്. 2006 മുതല്‍ 2008 വരെ നടന്ന അക്രമങ്ങളില്‍ 16 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സിപിഎമ്മില്‍ ഇതിനിരട്ടിയോളം പേരാണ് കൊല്ലപ്പെട്ടത്.

പിന്നീട് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലായി. ജില്ലയില്‍ മേധാവിത്വം തെളിയിക്കുന്നതിനായി പാര്‍ട്ടികള്‍ ബോംബുകളും വടിവാളും കത്തിയുമൊക്കെ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ കണ്ണൂരിന് അക്രമത്തിന്റെ മുഖം വന്നു. 2007ഓടെ കാര്യങ്ങള്‍ വീണ്ടും മാറി മറിഞ്ഞു. ബിജെപിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് പോരാട്ടം സിപിഎമ്മിനോടായി. 2008ല്‍ മാത്രം 14 ജിവനുകളാണ് കണ്ണൂരില്‍ പൊലിഞ്ഞത്.
കൊലപാതകങ്ങളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കണ്ണൂരിലെ കലുഷിതമായ രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ ബിജെപിയും സിപിഎമ്മും ചര്‍ച്ച നടത്താന്‍ നീക്കം നടത്തി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കേരളത്തിലെത്തിയപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചു. എന്നാല്‍ ചര്‍ച്ചകളും സമവായങ്ങളുമൊന്നും ഫലം കണ്ടില്ല. കണ്ണൂരില്‍ വീണ്ടും കൊലപാതകങ്ങള്‍ അരങ്ങേറി.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തേണ്ടത് രാഷ്ട്രീയ കേരളത്തിന്റെ ആവശ്യമാണ്. സിപിഎം ബിജെപി കോണ്‍ഗ്രസ് നേതൃത്വങ്ങളാണ് ഇതിന് മുന്‍ കയ്യെടുക്കേണ്ടത്. കണ്ണൂരില്‍ പൊട്ടുന്ന ബോംബുകളുടെ ആഘാതം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയണം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications