പ്രതിപക്ഷ സംസ്ഥാനങ്ങളോട് കേന്ദ്ര വിവേചനം, കേരളത്തിലുള്ളവര്‍ ഈ രാജ്യത്തെ ജനങ്ങളല്ലേയെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിഷേധ വേദിയില്‍ കേന്ദ്രത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രതിപക്ഷ സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് വലിയ വിവേചനമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി ആരോപിച്ചു. കേരളം ഈ രാജ്യത്തെ ജനങ്ങളല്ലേയെന്നും കെജ്രിവാള്‍ ചോദിച്ചു.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണ് കേന്ദ്രം. നാളെ ചിലപ്പോള്‍ പിണറായിയും കെജ്രിവാളുമെല്ലാം ജയിലിലാവാം. കാലചക്രമുരുളുകയാണ് എന്ന് ഓര്‍മ വേണം. അഹങ്കരിക്കുന്നതെന്നും കെജ്രിവാള്‍ കേന്ദ്രത്തെ ലക്ഷ്യമിട്ട് പറഞ്ഞു.

പ്രതിപക്ഷ സര്‍ക്കാരുകള്‍ ചോദിക്കുന്നത് ഭിക്ഷയല്ല. അവരുടെ അവകാശമായ നികുതി വിഹിതമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ കേരള മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം ജന്തര്‍ മന്ദറിലേക്ക് വരേണ്ടി വന്നിരിക്കുകയാണ്. ഈ രാജ്യത്തെ 70 കോടി ജനങ്ങള്‍ ഈ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പമാണ്.
കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ പ്രതിപക്ഷ സര്‍ക്കാരുകളെയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. പിണറായി വിജയനോ, പഞ്ചാബ് മുഖ്യമന്ത്രിയോ തമിഴ്‌നാട് മുഖ്യമന്ത്രിയോ കര്‍ണാടക മുഖ്യമന്ത്രിയോ ഇവിടെ ഭിക്ഷ ചോദിക്കാനെത്തിയതല്ല. ജനങ്ങളുടെ പണം തടഞ്ഞുവെക്കാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അര്‍ഹതയാണ് ഉള്ളത്.
കേരളത്തിന്റെ കോടിക്കണക്കിന് രൂപ തടഞ്ഞുവെച്ചതായി ഞാന്‍ മനസ്സിലാക്കി. കേരളത്തിലുള്ളവര്‍ ഇന്ത്യയിലേ ജനങ്ങള്‍ അല്ലേ? ഞങ്ങളാരും ഭാരതീയരല്ലേ? ബിജെപിക്ക് കാലം തിരിച്ചടി നല്‍കും. അവരുടെ അമിത ആത്മവിശ്വാസം വിനയാകുമെന്നും കെജ്രിവാള്‍ പറഞ്ഞു.
സംസ്ഥാന വിഹിതം കിട്ടാന്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും സുപ്രീം കോടതിയില്‍ പോകേണ്ട ഗതികേടിലാണ്. നാട്ടിലെങ്ങനെയാണ് വികസനം നടക്കുക. ബ്രിട്ടീഷുകാര്‍ പോലും ഇത്രയും പണം ജനങ്ങളില്‍ നിന്നും കൊള്ളയടിച്ചിട്ടില്ല. സംസ്ഥാനം എങ്ങനെയാണ് കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത് കിട്ടാതെ പ്രവര്‍ത്തിക്കുക. ഞങ്ങള്‍ സ്വന്തം കുടുംബത്തിലേക്ക് കൊണ്ടുപോകാനല്ല ഇത് ചോദിക്കുന്നത്.
ബിജെപി ഒന്നാലോചിക്കണം, നാളെ നിങ്ങള്‍ ഇരിക്കുന്നിടത്ത് ഞങ്ങള്‍ വരും. അഹങ്കരിക്കുതെന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി. പല തരത്തിലാണ് കേന്ദ്രം പ്രതിപക്ഷ സര്‍ക്കാരുകലെ ദ്രോഹിക്കുന്നത്. ന്യായമായ ഫണ്ട് പോലും നല്‍കാതെ ബുദ്ധിമുട്ടിക്കുന്നു. ഗവര്‍ണറെ കൊണ്ട് സര്‍ക്കാര്‍ നടപടികളെ തുരങ്കം വെക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ വൈദ്യുതി സൗജന്യമായി നല്‍കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ചാര്‍ജ് ഉള്ളത് ഗുജറാത്തിലും മധ്യപ്രദേശിലുമാണ്. വൈദ്യുതി വിലകുറച്ച് വില്‍ക്കുന്നവരെ കള്ളന്മാരാക്കുന്ന സാഹചര്യമാണ് നാട്ടിലുള്ളതെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത് അടക്കം കെജ്രിവാള്‍ ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications