ഈ പോരാട്ടം ശ്രീലങ്കയുടെ അറബ് വസന്തമോ: പുതിയൊരു ലങ്കയ്ക്കായി തെരുവിലിറങ്ങുന്ന യുവത്വം
കൊളംബോ: അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും രൂക്ഷമായ വിലക്കയറ്റവും കാരണവും ജനങ്ങളിലുണ്ടായ അസ്വാരസ്യങ്ങള്‍ ഒരു സംഘർഷമായി പൊട്ടിത്തെറിച്ചപ്പോള്‍ വീണ്ടുമൊരു ആഭ്യന്തര കലാപത്തിലേക്ക് പോവുന്ന സ്ഥിതിവിശേഷണമാണ് ശ്രീലങ്കയില്‍ കണ്ടുവരുന്നത്. രജപക്സെ സഹോദരന്മാരാടു വികലമായ സാമ്പത്തിക നയങ്ങളാണ് ശ്രീലങ്കയെ നിലവിലെ ഈ കെടുതിയിലേക്ക് തള്ളിവിട്ടിരിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിക്കായി ജനം മുറവിളി ശക്തമാക്കുന്നുണ്ടെങ്കിലും അധികാരക്കസേരിയില്‍ നിന്നിറങ്ങാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
പകരം എല്ലാ മന്ത്രിമാരേയും ബലിയാടാക്കിക്കൊണ്ടുള്ള ഒരു നീക്കമാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും പരിഹരിക്കപ്പെടുന്നതല്ല ശ്രീലങ്കയുടെ പ്രശ്നം. ഭരണതലത്തിലും നയപരമായ തലത്തിലും സമൂലമായ ഒരു വിപ്ലവം തന്നെ വേണമെന്നാണ് ശ്രീലങ്കന്‍ യുവതലമുറ ആവശ്യപ്പെടുന്നത്. അതുകൊണ്ട് കൂടിയാണ് ഇപ്പോഴത്തെ ഈ ജനമുന്നേറ്റത്തെ അവർ അറബ് വസന്തത്തോട് ഉപമിക്കുന്നതും.

ഇത് ഞങ്ങളുടെ അറബ് വസന്തത്തിന്റെ നിമിഷമായിരിക്കാമെന്ന് ആദ്യം അഭിപ്രായപ്പെട്ടത് സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ ശശി ദനാതുംഗെയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. സമൂലമായ ഒരു മാറ്റത്തിനുള്ള ആവശ്യമാണ് ഇപ്പോള്‍ ശക്തമായി ഉയർന്നുവരുന്നത്. എല്ലായിടത്തും എന്നത് പോലെ യുവതലമുറയാണ് ഇപ്പോൾ ഇതിന് നേതൃത്വം നൽകുന്നത്. പഴയ ഫ്യൂഡൽ അഴിമതി നിറഞ്ഞ രാഷ്ട്രീയ വ്യവസ്ഥിതിയിലും പാർട്ടികളിലും അവർ മടുത്തു, ഈ പോരാട്ടത്തില്‍ അവർ വിജയിച്ചാൽ, ഒരു പുതിയ ശ്രീലങ്ക ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇത് ഡാന്‍സ് മാസ്റ്റർ വിക്രം.. സോറി പ്രഭുദേവേ സ്റ്റാർ; 'സാറി'നൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ

ദേശീയ തലസ്ഥാനമായ കൊളംബോ ഉൾപ്പെടെ രാജ്യത്തുടനീളം ആയിരക്കണക്കിന് ചെറുപ്പക്കാർ തെരുവിലിറങ്ങി പോരാടുകയാണ്. ഭരണകക്ഷിയായ രജപക്‌സെ കുടുംബത്തോടും അവരുടെ പാർട്ടിയോടും രാജിവെച്ച് പുറത്ത് പോവാന്‍ അവർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദ്വീപിനെ സമ്പൂർണ്ണ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഒരു പുതിയ നയങ്ങളോടും കാഴ്ച്ചപ്പാടോടും കൂടിയ ഒരു സർക്കാറിലേക്ക് സുഗമമായി അധികാരം കൈമാറാന്‍ രജപക്സെ തയ്യാറാവണമെന്നാണ് യുവാക്കളുടെ മുദ്രാവാക്യം.

ഈ പ്രക്ഷോഭം ഭരണകൂടത്തെ ഞെട്ടിച്ചുവെന്നതില്‍ സംശയമില്ല. രാജ്യമെമ്പാടും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുമുണ്ട്. അഭ്യസ്തവിദ്യരായ സ്ത്രീകളും യുവാക്കളും ചേർന്നാണ് മാറ്റത്തിനായി മുദ്രാവാക്യം ഉയർത്തുന്നത്. അവർ യാതൊന്നിനോടും വിട്ടുവീഴ്ചയില്ലാത്തവരും ഭയപ്പെടുന്നവരും അല്ലെന്നും ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. പക്ഷേ, ഞാൻ ഇപ്പോഴും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് സർക്കാർ ചില താൽക്കാലിക ഒത്തുകളി നടത്താൻ ശ്രമിക്കുന്നുവെന്നാണ്. എന്നാല്‍ ഇത്തവണ അതുകൊണ്ടൊന്നും രക്ഷ നേടാന്‍ സാധിക്കില്ല. ഇക്കുറി ജനങ്ങളാണ് ശരിയായ നടപടി ആവശ്യപ്പെടുന്നത് അല്ലാതെ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നിർദേശപ്രകാരമല്ല. പതിവ് മണ്ടത്തരങ്ങള്‍ ഇനി ആവർത്തിക്കില്ല. പുതിയ തലമുറെ അതിന് കിട്ടില്ലെന്നും ദനാതുംഗെ അഭിപ്രായപ്പെടുന്നു.

അറബ് വസന്ത കാലത്തെ പോലെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും റാലികൾ സംഘടിപ്പിക്കാനും യുവാക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു. ഈ പ്രതിഷേധങ്ങളിൽ ദരിദ്രകുടുംബങ്ങൾ വരെയുള്ള വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവാക്കളെ കണ്ടെത്താൻ കഴിയും. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം ഒരു വ്യവസ്ഥിതി മാറ്റാൻ അവരെല്ലാം കൂടി ഒന്നിച്ച് അണിനിരക്കുന്നത്. "ഞങ്ങൾ അവിടെത്തന്നെ തുടരാൻ തീരുമാനിച്ചു. സർക്കാരിന് എല്ലാ വിശ്വാസ്യതയും ധാർമ്മിക അധികാരവും ഇതിനകം നഷ്ടപ്പെട്ടു. അവർ അധികാരം ഉപേക്ഷിക്കണം. അതുവരെ ഞങ്ങള്‍ ഇവിടെ വിട്ട് പോവില്ല. ജീർണിച്ച ദുഷിച്ച ഈ വ്യവസ്ഥിതിയെ എന്നെന്നേക്കുമായി മാറ്റാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്" സർക്കാറിന്റെ രാജിക്കായി ധർണ നടത്തുന്ന 30-കാരിയായ തൊഴിലാളി സ്ത്രീ നിമാലി അഭേയസിംഗയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

സർക്കാരിനെ പുറത്താക്കാൻ അഹിംസാത്മക ‘സത്യഗ്രഹ' മാതൃക പിന്തുടരാനാണ് യുവാക്കളുടെ തീരുമാനം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ജാതിയും മതവും വംശവും നോക്കാതെ സർക്കാറിനെതിരായി ശ്രീലങ്കന്‍ ജനതയെ ഒന്നിപ്പിക്കുന്നാണ് കാണാന്‍ സാധിക്കുന്നത്. "പണ്ടൊക്കെ എല്ലായിടത്തും റേഷന്‍ സംവിധാനം ഉണ്ടായിരുന്നു. യുവതലമുറ ഇത് ശീലമാക്കിയിട്ടില്ല. ഇന്ധനത്തിനും പാചക വാതകത്തിനും പോലും ക്യൂ നിൽക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അവർക്ക് ഇത്തരം കാര്യങ്ങളിൽ ക്ഷമ കുറവാണ്. ഞങ്ങളെപ്പോലെ സർക്കാരിന്റെ കെടുകാര്യസ്ഥത അവർ വെച്ചുപൊറുപ്പിക്കില്ല," ദനതുംഗെ കൂട്ടിച്ചേർത്തു.

രാജപക്‌സെ സഹോദരന്മാർ അധികാരത്തില്‍ പിടിച്ച് തൂങ്ങാനുള്ള എല്ലാ ശ്രമവും നടത്തുമ്പോള്‍ യുവാക്കൾ തങ്ങളുടെ സർവ്വശക്തിയുമുപയോഗിച്ച് തിരിച്ചടിക്കാനുള്ള തീരുമാനത്തിലാണ്. ഭരണകക്ഷി എംപിമാരുടേയും നേതാക്കളുടേയും വീടുകൾക്ക് പുറത്ത് നടക്കുന്ന പ്രതിഷേധം കൂടുതല്‍ ശ്രദ്ധ നേടുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വീടിന് പുറത്ത് തന്നെ പ്രതിഷേധിക്കാന്‍ യുവാക്കള്‍ക്ക് സാധിച്ചതും ശ്രദ്ധേയമായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications