കേരളത്തെ വീണ്ടും തീവ്രവാദത്തിന്റെ കേന്ദ്രമാക്കാന്‍ ഐസിസ്; യുവാക്കളെ പിടിക്കാന്‍ വാട്‌സ് ആപ്പ്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കാസര്‍കോട്: കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് പോയവരില്‍ പലരും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ അന്‍സാര്‍ ഉള്‍ ഖലീഫ എന്ന പേരില്‍ ഐസിസ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തിച്ചവരെ ഒരു സുപ്രഭാതത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read Also: 'കടപ്പുറം സുധാമണിക്ക് പട്ടാളക്കാര്‍ കാവല്‍നില്‍ക്കുമ്പോഴോ ബാലാ'... വീണ്ടും രശ്മി നായര്‍, പിന്നെ ബ്രാ

Read More: വേദനയറിയാതെ നില്‍ക്കാന്‍ ഒരു ഗുളിക മതി!!! ഐസിസിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി... 483 കോടി

ഇത്രയൊക്കെ ആയിട്ടും കേരളത്തില്‍ നിന്ന് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമമാണ് ഐസിസ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് നേതൃത്വം കൊടുക്കുന്നത് കാസര്‍കോട് നിന്ന് അപ്രത്യക്ഷമായ സംഘത്തിന്റെ നേതാവ് അബ്ദുള്‍ റാഷിദ് ആണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് യുവാക്കളെ ഐസിസിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി 'മെസേജ് ടു കേരള' എന്ന പേരില്‍ ആളുകളെ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ നിന്ന് ഐസിസിലേക്ക്

കേരളത്തില്‍ നിന്ന് എത്ര പേര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ട് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈവശം ഇല്ല. അടുത്തിടെ അപ്രത്യക്ഷരായ 23 പേരുടെ വിവരങ്ങളും നേരത്തെ ഐസിസില്‍ ചേര്‍ന്നു എന്ന് കരുതുന്ന മറ്റ് ചിലരുടെ വിവരങ്ങളും മാത്രമാണ് ഉള്ളത്.

സോഷ്യല്‍ മീഡിയ വഴി

സോഷ്യല്‍ മീഡിയ വഴിയാണ് കേരളത്തില്‍ നിന്നും ഐസിസിലേക്കുള്ള റിക്രൂട്ട്‌മെന്റ് കൂടുതലായി നടക്കുന്നത്. ടെലഗ്രാം പോലുള്ള ആപ്പുകള്‍ രഹസ്യ കൂട്ടായ്മകള്‍ ഉപയോഗിച്ച് വന്നിരുന്നു. ഫേസ്ബുക്കും വാട്‌സ് ആപ്പും എല്ലാം ഇതിനായി ഉപയോഗിച്ചിരുന്നു.

മെസേജ് ടു കേരള

ഇപ്പോള്‍ മെസേജ് ടു കേരള എന്ന പേരിലാണ് പുതിയ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ആളുകളെ അവരുടെ അനുവാദമില്ലാതെ ചേര്‍ക്കുന്നു എന്നാണ് ആരോപണം.

അഫ്ഗാനിസ്ഥാനിലെ അഡ്മിന്‍

അഫ്ഗാനിസ്ഥാനിലെ ഒരു ഫോണ്‍ നമ്പറാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്റേത്. ഇയാളുടെ പേര് അബു ഈസ എന്നാണത്രെ. പാലക്കാട് നിന്ന് അപ്രത്യക്ഷനായ ഈസ തന്നെ ആണോ ഇത് എന്നും സംശയിക്കുന്നുണ്ട്.

പോലീസില്‍ പരാതി

തന്റെ സമ്മതം ഇല്ലാത്തെ ഇത്തരം ഒരു ഗ്രൂപ്പില്‍ ചേര്‍ത്തത് സംബന്ധിച്ച് കാസര്‍കോട് സ്വദേശി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജിഹാദുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഗ്രൂപ്പില്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അബ്ദുള്‍ റാഷിദ്

കാസര്‍കോട് നിന്ന് കാണാതായ അബ്ദുള്‍ റാഷിദ് ആണ് കേരളത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഐസിസ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഐഎയും സംശയിക്കുന്നത് റാഷിദിനെ തന്നെ ആണ്.

ഇന്റര്‍പോളിന്റെ സഹായം

അബ്ദുള്‍ റാഷിദിനെ പിടികൂടാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. റാഷിദ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുണ്ട് എന്നാണ് കരുതപ്പെടുന്നത്.

റാഷിദിന്റെ മറുപടികള്‍

മെസേജ് ടു കേരള എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അബ്ദുള്‍ റാഷിദിന്റേതെന്ന രീതിയിലുള്ള ചില ശബ്ദ സന്ദേശങ്ങള്‍ ലഭിച്ചതായും പറയപ്പെടുന്നുണ്ട്.

അന്‍സാര്‍ ഉള്‍ ഖലീഫ

കോഴിക്കോട് കനകമലയില്‍ യോഗം ചേര്‍ന്ന അന്‍സാര്‍ ഉള്‍ ഖലീഫ പ്രവര്‍ത്തകരെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിട്ട് അധിക കാലം ആയിട്ടില്ല. ഐസിസിനെതിരെ മതനേതാക്കളും വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്.

ഇപ്പോഴും ഭയക്കണം

കേരളത്തിന് പുറത്ത് പോയി ഐസിസില്‍ ചേര്‍ന്നവരേക്കാള്‍ ഭയക്കേണ്ടത് കേരളത്തിന് അകത്ത് നിന്ന് കൊണ്ട് ഐസിസില്‍ പ്രവര്‍ത്തിക്കുന്നവരെയാണ്. പുറത്ത് നിന്ന് ആക്രമണങ്ങള്‍ നടത്തുന്നതിനേക്കാള്‍ എളുപ്പമാണ് അകത്ത് നിന്ന് ആക്രമിക്കുന്നത്.

English summary
ISIS trying to spread their ideas in Kerala Youth by using Social Media.
Please Wait while comments are loading...