ഒരു ജനപ്രതിനിധി മുന്നിൽ നിന്ന് നടത്തിയ നിശബ്ദ വിപ്ലവമാണ്:അഭിനന്ദനങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി: മാർച്ച് 8 ലെ ഈ വനിത ദിനത്തിൽ വ്യത്യസ്തവും രേഖപ്പെടുത്തേണ്ടതുമായ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് എറണാകുളം എം പി ഹൈബി ഈഡന്റെ നേതൃത്വത്തിൽ നടത്തിയ ഒരു ലക്ഷം മെൻസ്ട്രുവൽ കപ്പ് വിതരണമാണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു ലക്ഷമെന്ന അക്കമോ അത് കൊടുത്തുവെന്നതോയല്ല ആകർഷകമായി തോന്നിയത് , ഒരു ജനപ്രതിനിധി മുന്നിൽ നിന്ന് നടത്തിയ നിശബ്ദ വിപ്ലവമാണ് ഇതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. രാഹുല്‍ മാങ്കുട്ടത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ദിനങ്ങളോരോന്നും വ്യത്യസ്തവും വൈവിധ്യമാർന്നതാണ് , ഓരോ ദിനവും കാലത്തിന്റെ വഴികളാണ്. കാലത്തോടൊപ്പം ഗതിവേഗത്തോടൊപ്പം നടക്കുന്നതാണ് മാറ്റം. മാർച്ച് 8 ലെ ഈ വനിത ദിനത്തിൽ വ്യത്യസ്തവും രേഖപ്പെടുത്തേണ്ടതുമായ പ്രധാനപ്പെട്ട ഒരു പദ്ധതിയെന്നത് എറണാകുളം എം പി ഹൈബി ഈഡന്റെ നേതൃത്വത്തിൽ നടത്തിയ ഒരു ലക്ഷം മെൻസ്ട്രുവൽ കപ്പ് വിതരണമാണ്.

ഒരു ലക്ഷമെന്ന അക്കമോ അത് കൊടുത്തുവെന്നതോയല്ല ആകർഷകമായി തോന്നിയത് , ഒരു ജനപ്രതിനിധി മുന്നിൽ നിന്ന് നടത്തിയ നിശബ്ദ വിപ്ലവമാണ്. ആർത്തവവും അതിനിടയിൽ പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന പ്രയാസങ്ങളും ഒരു കോമഡി സീനായി സിനിമാ കൊട്ടകയിലിരുന്ന് ആസ്വദിച്ച ചോക്ലേറ്റ് സിനിമയുടെ റീലുകൾ 2022 ലേക്കെത്തുമ്പോൾ നടന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും
ഏതാനും വർഷം മുമ്പ് ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന ഒരു വാർത്ത ഇതോടൊപ്പം ചേർത്ത് പറയുമ്പോഴാണ് വിപ്ലവത്തിന്റെ ആഴമളക്കാനാവൂ. ആർത്തവത്തിനിടെ ഉപയോഗിക്കുന്ന കോട്ടൺ തുണികൾ ലജ്ജയാലും ഭയത്താലും നേരിട്ടുള്ള സൂര്യപ്രകാശത്തിന്റെ അസാന്നിധ്യത്തിൽ ഉണക്കി വീണ്ടും ഉപയോഗിക്കുന്നതിനാൽ അഞ്ച് ലക്ഷത്തിലേറെ സ്ത്രീകൾക്ക് അണുബാധയേറ്റ് രോഗ ബാധിതരാവുന്നു എന്ന് പറയുമ്പോൾ ഈ മാറ്റം ചെറുതല്ലെന്നും അതിന് രാഷ്ട്രീയ മണ്ഡലത്തിൽ നിൽക്കുന്ന ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നുവെന്നതും വനിതാ ദിനത്തിൽ ആകർഷിക്കപ്പെട്ടതും പരാമർശിക്കേണ്ടതുമായ പദ്ധതിയാണ്.
പണ്ട് ആർത്തവ സമയത്ത് ക്ലാസ്സ് മുറിയിൽ നിന്ന് ലജ്ജയോടും, തെറ്റ് ചെയ്യാതെ തന്നെയുള്ള കുറ്റബോധത്തോടെയും തലതാഴ്ത്തി ഇറങ്ങിയോടിയിരുന്ന സഹപാഠികളിൽ നിന്ന്, ആർത്തവത്തെ പറ്റി തുറന്ന് സംവദിക്കുന്ന പെൺകുട്ടികളും , അത് കേൾക്കുമ്പോൾ പരിഹസിക്കാതെ അഡ്രസ് ചെയ്യുന്ന ആൺകുട്ടികളും, ഒരു കാലത്തും ഒരു ജനപ്രതിനിധിയുടെ 'വികസന കാഴ്ച്ചപാടിൽ " കലുങ്കിന്റെ സാനിദ്ധ്യം പോലുമില്ലാതിരുന്ന ഇത്തരം വിഷയങ്ങളെ ഏറ്റെടുക്കുന്ന ഹൈബി ഈഡനെ പോലെയുള്ള ജനപ്രതിനിധികളും പുതിയ കാലത്തിന്റെ വിപ്ലവം തന്നെയാണ്....












Click it and Unblock the Notifications