മോഹൻലാലിനേയും പൃഥ്വിരാജിനേയും ബാൻ ചെയ്യുന്നത് ശരിയല്ല; തുറന്നടിച്ച് സിയാദ് കോക്കർ
കൊച്ചി; മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രം ഒ ടി ടി റിലീസിനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. എന്തൊക്കെ സംഭവിച്ചാലും ചിത്രം തീയറ്റർ റിലീസായേ എത്തുകയുള്ളൂവെന്നായിരുന്നു നേരത്തേ ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ പ്രിയദർശനും പറഞ്ഞിരുന്നത്. ഇതോടെ തീയറ്റർ തുറന്നാൽ ഉടൻ ചിത്രം പ്രദർശനത്തിനെത്തിയേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.
എന്നാൽ തീയേറ്റർ തുറക്കാൻ തിരുമാനമായെങ്കിലും നിലവിലെ സർക്കാർ നിർദ്ദേശം അനുസരിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തീയറ്ററുകളിൽ പ്രവേശിപ്പിക്കാൻ കഴിയൂ.ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ. ഇതോടെ മരയ്ക്കാർ ഒ ടി ടി റിലീസിനായി ആമസോൺ പ്രൈമുമായി ചർച്ച നടത്തി വരികയാണെന്നാണ് റിപ്പോർട്ടുകൾ.
ഇത്രയും സമ്മാനങ്ങളോ.. പിറന്നാൾ ആഘോഷം പൊടിപൊടിച്ച് അനുശ്രീ..ചിത്രങ്ങൾ വൈറൽ

ചിത്രം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്നായിരുന്നു ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആമസോൺ പ്രൈമുമായി ചർച്ച നടത്തുന്നുണ്ട്. ഒ ടി ടിയിലും തിയറ്ററിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. അതേസമയം സിനിമ ഒടിടിക്ക് നൽകാനുള്ള തിരുമാനത്തിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്തെത്തി കഴിഞ്ഞു.
ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

മോഹൻലാൽ എന്ന ബിസിനസുകാരനാണ് തിരുമാനത്തിന് പിന്നിലെന്ന രൂക്ഷവിമർശനമാണ് ഫിയോയോക് പ്രസിഡന്റ് വിജയകുമാർ നടത്തിയത്. സിനിമ തീയറ്ററുകൾക്ക് ഉള്ള ആളാണെന്ന് പറഞ്ഞ താരമാണ് മോഹൻലാൽ. മോഹന്‍ലാല്‍ എതിര്‍ക്കാത്തതിന്റെ കാരണം മോഹന്‍ലാല്‍ കലാകരാന്‍ എന്നതിനെക്കാള്‍ ഉപരിയായി ബിസിനസുകാരനായി എന്നതാണ്. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണ്.തിയേറ്റര്‍ ഉടമകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വഞ്ചിക്കപ്പെടുകയാണെന്നും വിജയകുമാർ പറഞ്ഞിരുന്നു.

അതിനിടെ സിനിമകൾ ഒ ടി ടി റിലീസ് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ നടൻ പൃഥ്വിരാജിനെതിരേയും നിർമ്മാതാവ് ആന്റമി പെരുമ്പാവൂറിനേയും വിലക്കണമെന്ന തരത്തിലുള്ള ഫിയോക്കിലെ ചർച്ചകൾകെതിരെ
രൂക്ഷ പ്രതികരണം ഉയർത്തുകയാണ് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കർ. ഒരു സിനിമ എങ്ങനെ റിലീസ് ചെയ്യണം എന്നത് നിർമ്മാതാവിന്റെ തീരുമാനമാണെന്ന് സിയാദ് കോക്കർ പറഞ്ഞു, റിപ്പോർട്ടർ ചാനലിനോടാണ് സിയാദ് കോക്കറിന്റെ പ്രതികരണം.

ഇപ്പോഴത്തെ മരക്കാർ വിഷയത്തിൽ യാതൊരു തരത്തിലുള്ള പ്രതിഷേധത്തിന്റേയും ആവശ്യം അല്ല. ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ നേരത്തേ സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കാൻ തയ്യാറാണെന്ന കാര്യം അറിയിച്ചതാണ്. 200 തിയറ്ററുകൾ മൂന്ന് ആഴ്ചത്തേക്ക് വേണമെന്ന ആവശ്യമായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്. ഈ ആവശ്യം ഫിയോക്ക് അംഗീകരിക്കുകയും തീയറ്റർ ഉടമകൾക്ക് എഗ്രിമെന്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ വെറും 86 തീയറ്ററുകൾ മാത്രമേ മറുപടി നൽകിയിരുന്നുള്ളൂവെന്ന് സിയാദ് കോക്കർ പറഞ്ഞു.
Recommended Video

ഇത്ര അധികം റിസ്ക് എടുത്തതിന് ശേഷം ചിത്രം 86 തീയറ്ററിൽ മാത്രം പ്രദർശിപ്പിച്ചാൽ മതിയോ എന്നും സിയാദോ ചോദിച്ചു. വൈകാരിക പ്രതികരണം നടത്തുന്നതിൽ കാര്യമില്ല. അഡ്വാൻസ് നൽകി എന്ന് പറയുന്നതിലും യാതൊരു കാര്യവും ഇല്ലെന്നും സിയാദ് കോക്കർ പറയുന്നു.ഒ ടി ടി റിലീസ് ചെയ്യുക എന്നത് നിർമ്മാതാവിന്റെ തീരുമാനം ആണെങ്കിൽ അതിനെ സ്വാഗതം ചെയ്യും. ഇപ്പോൾ 50 ശതമാനം മാത്രമാണ് പ്രേക്ഷകർ. ഈ അവസ്ഥയിൽ എല്ലാ നഷ്ടവും സഹിച്ച് പടം റിലീസ് ചെയ്യട്ടെ എന്ന് തീരുമാനിക്കുന്നത് ആണോ മര്യായെന്നും സിയാദ് ചോദിച്ചു.












Click it and Unblock the Notifications