'അപേക്ഷ പോലുമല്ല, കൈ കൂപ്പിയുള്ള യാചനയാണ്', കേരളത്തിലെ ബിജെപി നേതാക്കളോട് ടിജി മോഹൻദാസ്
തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കളോട് പരാതിയും ഉപദേശവുമായി ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസ്. ആളുകൾ പ്രശ്നങ്ങൾ പറയാൻ വിളിക്കുമ്പോൾ ബിജെപി നേതാക്കൾ ഫോണെടുക്കുന്നില്ലെന്ന് ടിജി മോഹൻദാസ് പറയുന്നു.
താൻ ബിജെപിക്ക് വേണ്ടി സംസാരിക്കുന്നത് കൊണ്ട് കേന്ദ്രത്തിൽ പിടിയുണ്ടെന്നാണ് ആളുകൾ കരുതുന്നതെന്നും അതുകൊണ്ട് അവർ തന്നോട് പരാതികൾ പറയുന്നുവെന്നും ടിജി മോഹൻദാസ് പറയുന്നു. നിരവധി പേരാണ് ടിജി മോഹൻദാസിന്റെ കുറിപ്പിനെ അനുകൂലിച്ച് പ്രതികരിക്കുന്നത്.

ടിജി മോഹൻദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' അപൂർവം ടിവിയിൽ വരികയും ബിജെപിക്ക് അനുകൂലമായി സംസാരിക്കുകയും ചെയ്യുന്നതിനാൽ ഞാനെന്തോ കേന്ദ്ര ഭരണത്തിൽ വലിയ പിടിപാടുള്ള ആളാണ് എന്ന് ഒരുപാട് പാവങ്ങൾ ധരിക്കുന്നു! അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെടുന്നു! ബിജെപി നേതാക്കൾ ഫോൺ എടുക്കുന്നില്ല എന്ന് പരാതി പറയുന്നു! അവരുടെ പ്രശ്നങ്ങൾ ഞാൻ വിചാരിച്ചാൽ തീരില്ല എന്ന് ഞാൻ പറയുമ്പോൾ അവർ ഞാനും കണ്ണിൽച്ചോര ഇല്ലാത്തവനാണ് എന്ന് പ്‌രാകുന്നു!

പ്രിയ ബിജെപി നേതാക്കളേ.. വിളിക്കുന്നത് ആരോ ആകട്ടെ - ദയവ് ചെയ്ത് ഫോൺ എടുക്കണം. അത് വലിയൊരു കാര്യമാണ്.. പലരും അത് കൊണ്ടു മാത്രം സംപ്രീതരാകും കാര്യം നടക്കാത്തതാണെങ്കിൽ അത് തുറന്നു പറഞ്ഞ് ആശ്വസിപ്പിക്കണം. നടക്കുന്നതാണെങ്കിൽ അത് ചെയ്തു കൊടുക്കണം. അതും പറ്റില്ല എന്ന സ്ഥിതിയിൽ ഊണ് കൊടുത്തില്ലെങ്കിൽ ഊട്ടുപുര എങ്കിലും കാണിച്ചു കൊടുക്കണം. പുണ്യം കിട്ടും.. വോട്ടും കിട്ടും ഇതിലധികം എങ്ങനെ യാചിക്കണം എന്ന് എനിക്കറിയില്ല''.

'ടിജി മോഹൻദാസിന്റെ പോസ്റ്റിന് ലഭിച്ച ചില കമന്റുകൾ നോക്കാം:
* 'ദാസേട്ടാ ഞാനും വർഷങ്ങൾ ബിജെപി ക്കു വേണ്ടി പ്രവർത്തിച്ചു ഇപ്പോ നിർത്തി കാരണം കേരളത്തിൽ ഇനി ഒരു അണ്ണാ മല വരട്ടെ, മറ്റൊരു കാരണം നേതാക്കൾ പാർട്ടി പ്രവത്തകരുടെ ഒരു ചെറിയ കാര്യം സാധിച്ചു കൊടുക്കാൻ ഇപ്പൊ ഇരിക്കുന്നവർക്കു പറ്റില്ല, സ്വന്തം കാര്യം സിന്ദാബാദ്, എനിക്കും വേണം പണം!!!'
* 'പാവപ്പെട്ട പ്രവർത്തകരുടെ ലാഭേഛ ഇല്ലാത്ത ആത്മാർത്ഥ പ്രയത്നം കൊണ്ട് പല കഴിവ് കെട്ടവനും നേതാവായി. സ്വന്തം കീശ വീർപ്പിക്കുന്ന സമയത്ത് പാവങ്ങളുടെ പ്രശ്നം പരിഹരിക്കാൻ എവിടെ സമയം'.

* 'കേരളത്തിലെ ബിജെപി സംസ്ഥാന ഭാരവാഹികളെ മുഴുവൻ പുറത്താക്കി ആത്മാർഥത ഉള്ളവരെ നിയമിച്ചാൽ കേരളത്തിലെ ബിജെപി നന്നാവും. അല്ലെങ്കിൽ ഇവിടെ ബിജെപി രക്ഷപ്പെടില്ല'
* 'കേരളത്തിൽ പാർട്ടി ഗതിപിടിക്കാത്തത് നേതാക്കന്മാരുടെ ആർത്തിയും തമ്മിലുള്ളപാരവെപ്പും മൂലമാണ് പിന്നെ എവിടുന്ന്നേരം പാവം അണികളുടെ പരാതി കേൾക്കാൻ...'
* 'അവന്മാർക്ക് എങ്ങനെനെയെങ്കിലും കുറച്ചു കാശുണ്ടക്കുക എന്ന് മാത്രമേ ആഗ്രഹം ഉളളൂ അല്ലാതെ ഇവിടെ ബിജെപി വളർത്താനോ വോട്ട് കൂടുതൽ നേടാനോ ഒന്നും നേരമില്ല അവരെയും കാരണഭൂതം വിലക്കെടുത്തു കഴിഞ്ഞു'

* 'കേരളത്തിലെ BJP യെ കേരള ജനതാ പാർട്ടി (KJP) എന്ന് അനുഭാവികൾ വിളിക്കുന്നത് വെറുതേയല്ല.. അണികൾക്ക് വിശ്വാസം നഷ്ട്ടപ്പെട്ടു തുടങ്ങി.. കേരളത്തിലെ പല നേതാക്കളോടും ഒട്ടുമിക്ക അണികൾക്കും മതിപ്പില്ല.. മോദി എന്ന വ്യക്തിയോടുള്ള ബഹുമാനം ഒന്നുകൊണ്ടു മാത്രമാണ് പലരും പരസ്യമായി പ്രതികരിക്കാത്തത്..'
* 'അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിലും ആന മുട്ട വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. BJP കേന്ദ്രം ഭരിക്കുന്നതിന്റെ അഹങ്കാരം മുഴുവൻ കേരളാ നേതാക്കൻമാർക്കാണ്. ചുമ്മാതാണോ പാവലങ്ങ പോലെ കീഴോട്ട് വളരുന്നത്. നല്ലൊരു ഈശ്വരീയ പ്രസ്ഥാനത്തെ നശിപ്പിച്ചു'

* 'എന്റെ നാട്ടിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച ഒരു വിഷയത്തിൽ നമ്മുടെ കുറേ ലോക്കല്‍ നേതാക്കളെ കണ്ട് ഏതു രീതിയില്‍ പോയാല്‍ ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാമെന്ന ഉപദേശം തേടാന്‍ ചെന്നപ്പോള്‍ ഓ ഇതൊന്നും നടക്കുന്ന കാര്യമല്ല എന്ന മറുപടിയാണ് ആദ്യം കിട്ടിയത്. ഏതെങ്കിലും ജില്ലാ സംസ്ഥാന നേതാക്കളെ മുട്ടിച്ചു തരാമോ ഞാൻ സംസാരിച്ചു കൊള്ളാം എന്നു പറഞ്ഞപ്പോള്‍ നോക്കട്ടെ എന്നു പറഞ്ഞു. നോക്കാന്‍ തുടങ്ങിയിട്ടിപ്പോൾ വർഷം ഏഴായി'.
എന്റമ്മോ ഈ ലുക്കില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല; നിമിഷയുടെ ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍..

'ഇപ്പോൾ ഉള്ള നേതാൾക്കൊക്കെ വാചകമടിക്കാനേ നേരമുള്ളൂ, പ്രവർത്തിക്കാൻ അറിയില്ല. ഞാൻ പഴയ ഒരു ബിജെപി / RSS കാരനാണ്. എല്ലാ അർത്ഥത്തിലും താഴെ തട്ടിൽ ഇറങ്ങി പ്രവർത്തിക്കാൻ അറിയുന്ന / കഴിയുന്ന വ്യക്തികളെ നേതൃത്വം ഏൽപ്പിച്ചാൽ മാത്രമേ ബിജെപി കേരളത്തിൽ പച്ച പിടിക്കുകയുള്ളു.... കേന്ദ്ര നേതൃത്വം ഇത് മനസ്സിലാക്കി പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു...
T. G. മോഹൻദാസ് ജി താങ്കൾക്ക് അഭിവാദ്യങ്ങൾ.....'' ഈ കമന്റിന് ടിജി മോഹൻദാസ് മറുപടിയും നൽകിയിട്ടുണ്ട്. ''ഒരു നേതാവും മാറണമെന്ന് ഞാൻ പറഞ്ഞില്ല. എൻ്റെ ഒരേയൊരു യാചന ഫോൺ എടുത്തു സംസാരിക്കണേ എന്ന് മാത്രമാണ്. അത് അപേക്ഷ പോലുമല്ല. കൈ കൂപ്പിയുള്ള യാചനയാണ്''
Recommended Video
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications