സഹകരണ മേഖലയിലെ പ്രശ്‌നം പൊതുപ്രശ്‌നമെന്ന് കെപിഎ മജീദ്; സുധീരന്റെ വാക്കുകള്‍ ലീഗ് തള്ളി
ഒറ്റയ്ക്ക് സമരം നടത്തുക ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആകാം. പക്ഷെ, ഈ ഘട്ടത്തില്‍ സംയുക്തമായാണ് സമരം വേണ്ടത്. കേരളത്തെ ബാധിക്കുന്ന പ്രശ്‌നത്തില്‍ ഒരുമിക്കണം.
മലപ്പുറം: കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ വാക്കുകള്‍ തള്ളി മുസ്ലീം ലീഗ്. സഹകരണ ബാങ്കുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരോപിച്ച് ഇടത് മുന്നണിയും യുഡിഎഫും സംയുക്തമായി നടത്താനിരുന്ന സമരത്തിനില്ലെന്ന കെപിസിസി അധ്യക്ഷന്റെ വാക്കുകള്‍ ശരിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
കേരളത്തിന്റെ പൊതു പ്രശ്‌നമാണിത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇതില്‍ സിപിഎം എന്നോ കോണ്‍ഗ്രസ് എന്നോ ഇല്ലെന്നും ഒന്നിച്ച് പ്രതിഷേധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

സമരം
സഹകരണ പ്രതിസന്ധിയില്‍ സമാന രീതിയിലുള്ള സമരവുമായി മുന്നോട്ടുപോകുമെന്നാണല്ലോ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കിയത് എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഒറ്റയ്ക്ക് സമരം നടത്തുകയല്ല വേണ്ടതെന്ന് മജീദ് പറഞ്ഞു.

ധനമന്ത്രിയെ കണ്ടത് സംയുക്തമായി
ഒറ്റയ്ക്ക് സമരം നടത്തുക ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആകാം. പക്ഷെ, ഈ ഘട്ടത്തില്‍ സംയുക്തമായാണ് സമരം വേണ്ടത്. കേരളത്തെ ബാധിക്കുന്ന പ്രശ്‌നത്തില്‍ ഒരുമിക്കണം. അങ്ങനെയാണല്ലോ ഡല്‍ഹിയില്‍ എല്ലാ പാര്‍ട്ടിയുടെയും എംപിമാര്‍ സംയുക്തമായി ധനമന്ത്രിയെ കണ്ടതെന്നും മജീദ് പറഞ്ഞു.

ഒറ്റക്കെട്ടായി നേരിടും
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്കെതിരായി ബിജെപി നടത്തുന്ന പ്രചാരണങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഡിഎഫ് നേതാക്കള്‍
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട യുഡിഎഫ് നേതാക്കള്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications