യാക്കോബായ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ കാലം ചെയ്തു
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. കൊച്ചിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകീട്ടായിരുന്നു അന്ത്യം. പ്രതിസന്ധി ഘട്ടത്തില്‍ യാക്കോബായ സഭയെ ഒരുമിപ്പിച്ച് ചേര്‍ത്തുപിടിച്ച അധ്യക്ഷനായിരുന്നു കാതോലിക്കാ ബാവ.
1929 ജൂലായ് 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. ദാരിദ്ര്യവും രോഗവും അദ്ദേഹത്തിന്റെ പഠനം നാലാം ക്ലാസില്‍ മുടക്കി. അമ്മയ്‌ക്കൊപ്പം പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായില്‍ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സിവി തോമസിനെ വൈദിക വൃത്തിയിലേക്ക് ആകര്‍ഷിച്ചത്.

IMAGE CREDIT: St. Johns Jacobite Syrian Orthodox Church Murampathy FB PAGE
1958 ഒക്ടോബര്‍ 21നാണ് വൈദികപട്ടം സ്വീകരിക്കുന്നത്. 1974ല്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998ല്‍ സുന്നഹദോസ് പ്രസിഡന്റായി. 2000ത്തില്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കായി തിരഞ്ഞെടുക്കപ്പെട്ടു. 2002ല്‍ ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായി.
സഭയുടെ അവകാശപ്പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയ വളര്‍ച്ചയുണ്ടാക്കി കൊടുത്തിരുന്നു.
പതിമൂന്ന് മെത്രാപ്പോലീത്തന്‍മാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തു. ആഴത്തിലുള്ള സൗഹൃദയം എല്ലാ വിഭാഗത്തിലുമുള്ളവരുമായി ശ്രേഷ്ഠ ബാവയ്ക്കുണ്ടായിരുന്നു. രാഷ്ട്രീയ രംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications