സഞ്ചാരികളെ വരവേല്‍ക്കാന്‍ ജടായു എര്‍ത്ത്സ് സെന്റര്‍.... ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
കൊല്ലം: ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ജടായു എര്‍ത്ത്സ് സെന്റര്‍ ഒരുങ്ങി. ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. ലോകത്തെവിടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്കിങ് ഓഗസ്റ്റ് 15ന് ആരംഭിക്കും. www.jatayuearthscenter.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന് ഓഗസ്റ്റ് 17ന് ജടായു എര്‍ത്ത്സ് സെന്ററിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. സന്ദര്‍ശകര്‍ക്ക് രാവിലെ 9 മണി മുതല്‍ പ്രവേശനം അനുവദിക്കും. അതേസമയം ഈ മാസം 18 മുതല്‍ ഡിസംബര്‍ വരെയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാവും.

അതേസമയം ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജടായു എര്‍ത്ത്സ് സെന്ററിന് സമീപമുള്ള വ്യാപാരസ്ഥാപനങ്ങള്‍ വഴിയും ടിക്കറ്റ് എടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് സ്വന്തമാക്കുന്നവര്‍ക്ക് സന്ദര്‍ശന സമയമടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. ബുക്കിങ് വഴി എത്തുന്നവര്‍ക്ക് അര്എഫ്ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്‍കും. കവാടങ്ങളില്‍ പ്രവേശിക്കുന്നതിനും, കേബിള്‍ കാറില്‍ യാത്ര ചെയ്യുന്നതിനും ഈ വാച്ചുകളിലെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് അനുമതി ലഭിക്കുക. ശീതള പാനീയങ്ങള്‍, ലഘു ഭക്ഷണങ്ങള്‍ എന്നിവയ്ക്കായി ടോപ് അപ് ചെയ്യാനും ഈ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധിക്കും. പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത സേവനങ്ങളാണ് ജടായു എര്‍ത്ത്സ് സെന്ററില്‍ സജ്ജമാക്കിയിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications