കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് വാര്‍ത്താസമ്മേളനം വിളിച്ച് ദിലീപ് സിനിമയുടെ സെറ്റില്‍ വെച്ച്... ആഞ്ഞടിച്ച് ജഗദീഷ്

Google Oneindia Malayalam News

കൊച്ചി: അമ്മയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി നടന്‍ ജഗദീഷ്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങളാണ് ജഗദീഷ് ഉന്നയിച്ചിരിക്കുന്നത്. സിദ്ദിഖ് പറഞ്ഞത് അമ്മയുടെ നിലപാടല്ലെന്നും, ദിലീപിന്റെ സിനിമയുടെ സെറ്റില്‍ നിന്നു കൊണ്ടാണ് സിദ്ദിഖ് വാര്‍ത്താസമ്മേളനം വിളിച്ചതെന്നുമാണ് ആരോപണം. ഇതോടെ കൂടുതല്‍ പ്രതിസന്ധികളാണ് ഉയര്‍ന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് ജഗദീഷ്.

അതേസമയം ദിലീപിനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് സിദ്ദിഖ് മാധ്യമങ്ങളെ കണ്ടതെന്ന വാദമാണ് ജഗദീഷ് ഉയര്‍ത്തുന്നത്. കുറ്റാരോപിതന്റെ ചിത്രത്തില്‍ സെറ്റില്‍ വെച്ച് പത്രസമ്മേളനം വിളിച്ചുച്ചേര്‍ത്തതിലെ ഉദ്ദേശശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപ്പറയാന്‍ സാധിക്കില്ലെന്നും ജഗദീഷ് തുറന്നടിച്ചു. അമ്മയില്‍ ദിലീപ് വിഭാഗം ഇതോടെ ഒറ്റപ്പെടുകയാണെന്നാണ് സൂചന. ജഗദീഷിന്റെ പ്രസ്താവനകള്‍ സിദ്ദിഖിന്റെ വാദങ്ങള്‍ മുഴുവന്‍ പൊളിച്ചടുക്കുന്നതാണ്.

ദിലീപിന്റെ സെറ്റില്‍ വെച്ച്....

ദിലീപിന്റെ സെറ്റില്‍ വെച്ച്....

സിദ്ദിഖിന്റെ എല്ലാ വാദങ്ങളെയും തള്ളുന്നതായിരുന്നു ജഗദീഷിന്റെ പ്രസ്താവന. കുറ്റാരോപിതനായി നടന്‍ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പത്രസമ്മേളനം വിളിച്ചുചേര്‍ത്തതിലെ ഉദ്ദേശശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപ്പറയാന്‍ സാധിക്കില്ലെന്നും ജഗദീഷ് പറയുന്നു. കുറ്റാരോപിതന്റെ സെറ്റില്‍ വെച്ച് തന്നെ വാര്‍ത്താസമ്മേളനം വിളിച്ചത് തന്നെ സ്‌ട്രെയിഞ്ചാണ്. ദിലീപിനെ കുറിച്ച് പറയുമ്പോള്‍ അയാളുടെ സെറ്റില്‍ വെച്ച് തന്നെ വാര്‍ത്താസമ്മേളനം വിളിക്കുന്നതിന്റെ യുക്തിയെന്താണെന്നും ജഗദീഷ് ചോദിക്കുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്യാനൊന്നും പറയുന്നില്ല

ദിലീപിനെ അറസ്റ്റ് ചെയ്യാനൊന്നും പറയുന്നില്ല

ദിലീപിന്റെ സെറ്റില്‍ വെച്ച് തന്നെയാകുമ്പോള്‍ അയാളെ പിന്തുണച്ചല്ലേ സംസാരിക്കാന്‍ പറ്റൂ. അമ്മയുടെ പ്രസ് റിലീസില്‍ ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നൊന്നും പറയുന്നില്ല. ധാര്‍മികതയിലൂന്നി തീരുമാനം എടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. കാരണം സമൂഹം അത് ആവശ്യപ്പെടുന്നുണ്ട്. ആ ധാര്‍മികത എന്തെന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണ്. ഒരു വ്യക്തിയല്ലെന്നും ജഗദീഷ് പറഞ്ഞു.

 കടുത്ത അച്ചടക്ക ലംഘനം

കടുത്ത അച്ചടക്ക ലംഘനം

സിദ്ദിഖ് അമ്മയോട് ആലോചിക്കാതെ നടത്തിയ വാര്‍ത്താസമ്മേളനം കടുത്ത അച്ചടക്ക ലംഘനമാണ്. ജനറല്‍ ബോഡി ഉടന്‍ വിളിക്കണം എന്നൊന്നും സിദ്ദിഖിന് തീരുമാനിക്കാന്‍ സാധിക്കില്ല. അക്കാര്യം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ജനറല്‍ ബോഡി എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പിന്നെ ലളി ചേച്ചി വാര്‍ത്താസമ്മേളം വിളിച്ചുകൂട്ടിയത് ആരുടെ അറിവോടെയും സമ്മതത്തോടെയും കൂടിയാണ്. ലളിത ചേച്ചി സംഗീത അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയിരിക്കും. എന്നുവെച്ച് ഇക്കാര്യത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ അവരെ അമ്മ സംസാരിക്കാന്‍ ചുമതലപ്പെടുത്തണം.

 സിദ്ദിഖ് പറഞ്ഞത് തീര്‍ത്തും വിരുദ്ധമായ കാര്യങ്ങള്‍

സിദ്ദിഖ് പറഞ്ഞത് തീര്‍ത്തും വിരുദ്ധമായ കാര്യങ്ങള്‍

ഞാന്‍ പറഞ്ഞത് ജനറല്‍ ബോഡി കൂടും എന്നാണ്. എന്നാല്‍ ഉടന്‍ തന്നെ ജനറല്‍ ബോഡി കൂടില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. ഇക്കാര്യം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. സംഘടനയില്‍ നിന്ന് രാജിവെച്ച് പോയ അംഗങ്ങളെ തിരിച്ചുവിളിക്കുന്നതില്‍ പ്രസിഡന്റായ മോഹന്‍ലാലിന് സന്തോഷമേയുള്ളൂ. അത് അദ്ദേഹം എന്നോട് പറഞ്ഞതാണ്. പക്ഷേ അത് സിദ്ദിഖിന്റെ വേര്‍ഷനായപ്പോള്‍ അവരെ മാപ്പ് പറഞ്ഞിട്ടേ കയറ്റാവൂ എന്നായി. അവരെ അപമാനിക്കുന്നതിന് തുല്യമാണ്.

 ആക്രമിക്കപ്പെട്ട നടി.....

ആക്രമിക്കപ്പെട്ട നടി.....

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മ നില്‍ക്കുന്നത്. പക്ഷേ അവരെക്കൊണ്ട് മാപ്പുപറയിക്കണം എന്നാണ് സിദ്ദിഖ് പറയുന്നത്. എന്തിന് വേണ്ടിയാണ് അവര്‍ മാപ്പുപറയേണ്ടത്. ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്നുപോയിട്ട്, നമ്മള്‍ അവരോട് പറയുന്നു നിങ്ങള്‍ മാപ്പു പറയണമെന്ന്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് അവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് പരാതി നല്‍കിയതാണ്. അന്നൊന്നും പ്രതികരിക്കാത്ത സിദ്ദിഖ് ഇപ്പോള്‍ പറയുകയാണ് ആരുടെയൊക്കെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി എന്നതിന്റെ ലിസ്റ്റ് കൊടുക്കാന്‍. എന്താണിതെന്നും ജഗദീഷ് ചോദിക്കുന്നു.

മോഹന്‍ലാലിനോട് ചോദിച്ചിരുന്നു...

മോഹന്‍ലാലിനോട് ചോദിച്ചിരുന്നു...

താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരോട് ചോദിച്ചാണ് താന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിലെ അംഗങ്ങളും ആ പ്രസ് റിലീസിനെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. മാത്രമല്ല ഓരോ കാര്യങ്ങളും മോഹന്‍ലാലുമായി ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹവും നല്ല അഭിപ്രായമാണ് പറഞ്ഞത്. പിന്നീട് പെട്ടെന്നായിരുന്നു സിദ്ദിഖും ലളിത ചേച്ചിയും വാര്‍ത്താസമ്മേളനം വിളിച്ചതെന്നും ജഗദീഷ് പറഞ്ഞു.

 ഡബ്ല്യുസിസിയുടെ പരാതി

ഡബ്ല്യുസിസിയുടെ പരാതി

ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡബ്ല്യുസിസി അമ്മയ്ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഡബ്ല്യുസിസിയുടെ പരാതിയില്‍ നടപടി വൈകിയത് പ്രളയം കാരണമാണെന്നും അധികം വൈകാതെ ജനറല്‍ ബോഡി യോഗം വിളിച്ച് കൂട്ടാമെന്ന് കരുതുന്നതെന്നായിരുന്നു ജഗദീഷ് പറഞ്ഞത്. എന്നാല്‍ ജഗദീഷ് ഔദ്യോഗിക വക്താവല്ലെന്നും താന്‍ പറയുന്നതാണ് സംഘടനയുടെ തീരുമാനമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

സിദ്ദിഖിനെതിരെ അമ്മയിലെ അംഗങ്ങള്‍.... വ്യക്തി താല്‍പര്യങ്ങള്‍ക്കായി സംഘടനയെ ദുരുപയോഗം ചെയ്തുസിദ്ദിഖിനെതിരെ അമ്മയിലെ അംഗങ്ങള്‍.... വ്യക്തി താല്‍പര്യങ്ങള്‍ക്കായി സംഘടനയെ ദുരുപയോഗം ചെയ്തു

ഗോവയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുപണി; ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്!! രണ്ട് എംഎല്‍എക്ക് ഒരു മന്ത്രിഗോവയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുപണി; ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്!! രണ്ട് എംഎല്‍എക്ക് ഒരു മന്ത്രി

English summary
jagadeesh revelations against siddique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X