കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"സ്ത്രീകള്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്".. വിചിത്ര പ്രസംഗത്തെ തേച്ചൊട്ടിച്ച് ആഷിഖ് അബു

  • By Aami Madhu
Google Oneindia Malayalam News

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും മീ ടു മൂവ്മെന്‍റിനെ കുറിച്ചുമെല്ലാം വിവാദ വാദങ്ങള്‍ ഉയര്‍ത്തുന്ന പ്രസംഗവുമായി മാഅത്ത ഇസ്ലാമി കേരളയുടെ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി റുക്സാന. റുക്സാനയുടെ വിചിത്ര വാദങ്ങളുമായുള്ള പ്രസംഗം ഇതിനോടകം വൈറലായി കഴിഞ്ഞു. മീ ടു വിവാദങ്ങള്‍ ഉയര്‍ന്ന് വന്നത് സിനിമാ മേഖലയില്‍ നിന്നാണെന്നും ലിബറൽ ഇടങ്ങൾ എന്ന് നമ്മൾ വിളിച്ചു കൊണ്ടിരിക്കുന്ന മാധ്യമ, സിനിമ മേഖലയിൽ നിന്നാണ് ഇത്തരം ആരോപണങ്ങൾ വന്നു കൊണ്ടിരിക്കുന്നത്. പുറമെ അവർ കാണിച്ചിരുന്ന സ്വാതന്ത്ര്യം എല്ലാം പൊയ്മുഖം ആയിരുന്നുവോ എന്ന് സംശയം ഉയരുന്നു എന്നിങ്ങനെ പോകുന്നു പ്രസംഗം. പ്രസംഗത്തിനെ രൂക്ഷമായ ഭാഷയിലാണ് സംവിധായകന്‍ ആഷിഖ് അബു വിമര്‍ശിച്ചത്. റുക്സാനയുടെ പ്രസംഗം ഇങ്ങനെ

 മീ ടു വിവാദം

മീ ടു വിവാദം

2017 ഒക്ടോബര്‍ 15 നാണ് ആണ് പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നിനെതിരെ നടി അലിസാ മിലാനോ മീ ടൂ എന്ന ഹാഷ്ടാഗുമായി കൂടി ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ ഹാഷ്ടാഗ് പിന്നീട് ലോകം മുഴുവന്‍ ഏറ്റെടുക്കുകയുണ്ടായി. സമത്വ സുന്ദരമെന്നും, സ്ത്രീപുരുഷ സമത്വം വാഴുന്ന ഇടമെന്നും നമ്മള്‍ കൊട്ടിഘോഷിച്ച ഈ ഇടങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ എല്ലാം സാകൂതം നോക്കി?

 പൊയ് മുഖങ്ങള്‍

പൊയ് മുഖങ്ങള്‍

തെഹല്‍ക്കയുടെ സ്ഥാപക പത്രാധിപര്‍ ആയിരുന്ന തരുണ്‍ തേജ്പാല്‍ അടക്കമുള്ളവര്‍ ഈ ആപവാദത്തിന് അടിമയായി എന്നത് ഏറെ അത്ഭുതത്തോടെയാണ് നമ്മള്‍ നോക്കി കണ്ടത്.
ലിബറല്‍ ഇടങ്ങള്‍ എന്ന് നമ്മള്‍ വിളിച്ചു കൊണ്ടിരിക്കുന്ന മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും സിനിമ മേഖലയില്‍ നിന്നമൊക്കെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. പുറമെ അവര്‍ കാണിച്ചിരുന്ന സ്വാതന്ത്ര്യം അവര്‍ അനുഭവിച്ചു എന്ന് നമ്മള്‍ കരുതിയിരുന്നതും എല്ലാം പൊയ്മുഖം ആയിരുന്നുവോ എന്ന് സംശയം അപ്പോഴും ബാക്കി.

 ഖുര്‍ആന്‍ പഠിപ്പിക്കുന്നത്

ഖുര്‍ആന്‍ പഠിപ്പിക്കുന്നത്

നമുക്കറിയാം വിശുദ്ധ ഖുര്‍ ആനില്‍ അല്ലാഹു സ്ത്രീ പുരുഷ ഇടകരവുകളെ പറ്റിയുള്ള പാഠം നമ്മളെ കൃത്യമായി പഠിപ്പിക്കുന്നുണ്ട്, വ്യക്തി ജീവിതത്തിലും, കുടുംബത്തിലും സമൂഹത്തിലും എങ്ങനെയാണ് നമ്മള്‍ ഇടപെടേണ്ടതെന്ന് ഖുര്‍ ആര്‍ പഠിപ്പിച്ച് തരുന്നുണ്ട്. വിവാഹം അനുവദിക്കപ്പെട്ടവര്‍, വിവാഹം നിഷിദ്ധമാക്കപ്പെട്ടവര്‍ എന്നിങ്ങനെ രണ്ട് കൂട്ടര്‍മാത്രമേ യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമില്‍ ഉള്ളൂ. ഈ രണ്ട് കൂട്ടരുമായി ഇടപെടേണ്ടത് രണ്ട് വ്യത്യസ്ത തരത്തിലാണ് രണ്ട് നിലപാടിലാണ് എന്നാണ് ഖുര്‍ ആന്‍ പഠിപ്പിക്കുന്നത്.

 എന്തിനാണ് ഹിജാബ്

എന്തിനാണ് ഹിജാബ്

ഹിജാബുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ വരുമ്പോള്‍ നാം പറയാറുണ്ട് ഇത് എന്തിനാണിതെന്ന്. പക്ഷേ വീട്ടിലിരിക്കുന്ന ഒരു സ്ത്രീക്ക് മാതാവിന്റേയും പിതാവിന്റേയും ഭര്‍ത്താവിന്റേയും അടുത്തിരിക്കുന്ന സ്ത്രീയ്ക്ക് ഹിജാബ് ആവശ്യമില്ലല്ലോ. ഒരുവള്‍ ഹിജാബ് ധരിക്കേണ്ടത് അവള്‍ പൊതു വ്യവഹാരത്തിന് ഇറങ്ങുമ്പോഴാണ്. പൊതു വ്യവഹാരത്തിലേക്ക് ഇറങ്ങേണ്ട എന്നല്ല ഇസ്ലാം പറയുന്നത്.

 സൂക്ഷ്മത പുലര്‍ത്തണം

സൂക്ഷ്മത പുലര്‍ത്തണം

പക്ഷെ ഇറങ്ങുമ്പോള്‍ ഇന്ന ഇന്ന കാര്യങ്ങള്‍ സൂക്ഷ്മമായി പുലര്‍ത്തേണ്ടതുണ്ട്. ഈ നിയമങ്ങള്‍ അവള്‍ക്ക് അരോചകമല്ല മറിച്ച് സുരക്ഷിതത്വമാണ് നല്‍കുന്നത് എന്നാണ് വസ്തുത.
എന്തും നിയമങ്ങള്‍ ഉണ്ടാകുമ്പോഴാണ് മനോഹരമായി തീരുന്നത്. നിയമമില്ലാത്തതൊക്കെയും മനോഹരമല്ലാത്തത് എന്നതാണ് യാഥാര്‍ത്ഥ്യം.പ്രകൃതിക്ക് ഒരു നിയമമുണ്ട്. പ്രകൃതിയില്‍ പണിയെടുത്തപ്പോഴാണ് പ്രളയമെന്ന ദുരന്തം സംഭവിച്ചത്.

 നമ്മുടെ ശരീരം

നമ്മുടെ ശരീരം

കാറല്‍മാര്‍ക്‌സിനെപ്പോലുള്ള ഭൗതിക വാദികളും മുതലാളിത്തവാദികളും അടക്കമുള്ള വാദിച്ചുകൊണ്ടിരുന്നത് ശരീരം എന്റേതാണ്. എനിക്ക് ഇഷ്ടമുള്ളതുപോലെ അതില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം എനിക്കുണ്ട്.ഈയൊരു വാദത്തിന്റെ അപകടമാണ് ഈയടുത്തുവന്ന ലൈംഗികതയുമായി ബന്ധപ്പെട്ടു വന്ന രണ്ട് വിധികള്‍ നമുക്ക് മുന്‍പിലെത്തിച്ചത് എന്ന് നമ്മള്‍ മനസിലാക്കണം. അതുണ്ടാക്കുന്ന പ്രശ്‌നം രൂക്ഷമാണ് എന്ന് നാം അറിയേണ്ടതുണ്ട്.

 ഇപ്പോഴും ഇരുട്ടിലാണ്

ഇപ്പോഴും ഇരുട്ടിലാണ്

പലപ്പോഴും വാദമുന്നയിച്ചവര്‍ ഇപ്പോഴും ഇരുട്ടിലാണ്. കുറ്റമാരോപിക്കപ്പട്ടവര്‍ ഇപ്പോഴും സുരക്ഷിതരാണ്. അവര്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. ആര്‍ക്കും എതിരായിരുന്നാലും ശരി നീതി ലഭിക്കുന്ന കാലത്തെയാണ് നമ്മള്‍ കാത്തിരിക്കേണ്ടത്.

 ദീനരോദനങ്ങള്‍

ദീനരോദനങ്ങള്‍

ലിബറലിടമെന്ന് നമ്മള്‍ വിശ്വസിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിശാലയിടമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഇടങ്ങളില്‍ നിന്നാണ് ഈ ദീനരോദനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ആരെയൊണ് വിവാഹം ചെയ്യേണ്ടതെന്ന് എന്താണ് വിവാഹത്തിന്റെ മാനദണ്ഡമെന്ന് വസ്ത്രധാരണം എന്തായിരിക്കണമെന്നത് വിശുദ്ധ ഖുര്‍ ആനില്‍ പറയുന്നുണ്ട്.

 കൊഞ്ചിക്കുഴയരുത്

കൊഞ്ചിക്കുഴയരുത്

നിങ്ങള്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. നിങ്ങള്‍ പക്വതയോടുകൂടി ഗൗരവത്തില്‍ സംസാരിക്കുക എന്ന്. സംസാരിക്കേണ്ട എന്നല്ല പറയുന്നത് മറിച്ച് നിങ്ങള്‍ സംസാരിക്കുമ്പോള്‍ പുലര്‍ത്തേണ്ട മാന്യതയെ കുറിച്ചാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഈ പഠനങ്ങള്‍ നമ്മുടെ മുന്‍പില്‍ വലിയ വിശാലയമായ വാതിലാണ് തുറന്നുവെക്കുന്നത് എന്നാണ് അവര്‍ പ്രസംഗത്തില്‍ പറയുന്നത്. എന്നാല്‍ റുക്‌സാനക്ക്‌ മറുപടിയുമായി സംവിധായകൻ ആഷിക്‌ അബു രംഗത്തെത്തി.

മറുപടി

മറുപടി

‘സ്ത്രീകളെല്ലാംകൂടി ചാക്കിൽ കേറി ഒളിച്ചാൽ ഒക്കുമോ?' എന്നായിരുന്നു പരാമർശങ്ങളെക്കുറിച്ചുള്ള വാർത്ത ഷെയർചെയ്‌തുകൊണ്ട്‌ ആഷിക്‌ അബു ഫേസ്‌ബുക്കിൽ കുറിച്ചത്‌. ഇതോടെ ആഷിക്‌ അബുവിന്റെ പോസ്റ്റിനു താഴെ ആക്ഷേപകരമായ കമന്റുകളുമായി മൗലികവാദികൾ ആക്രമണമാരംഭിച്ചിട്ടുണ്ട്‌.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

English summary
jamaat e islami leader ruksana speech facebook video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X