സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്ക്; സംബ്‌സിഡി നിലച്ചു, 20 രൂപ ഊൺ ഇനിയില്ലേ?

കൊച്ചി: കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് ഭക്ഷണം ലഭിച്ചിരുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. നേരത്തെ കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന അരി ഇപ്പോൾ ലഭിക്കാതായതോടെയാണ് ഹോട്ടലുകളിൽ പലതിനും പൂട്ടുവീഴുന്നത്. കേരളത്തിൽ ആകെ 1198 ജനകീയ ഹോട്ടലുകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ അതിൽ 543 എണ്ണം ഇതിനകം തന്നെ പൂട്ടിയിരിക്കുകയാണ്.

നിലവിൽ വെറും 655 ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് ഉൾപ്പെടെ ഒരു ഊണിന് 10 രൂപ സർക്കാർ സബ്‌സിഡി നൽകിയിരുന്നതിനാൽ 20 രൂപയ്ക്ക് ഭക്ഷണം നൽകാൻ സാധിച്ചിരുന്നു. നിരവധി പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ സബ്‌സിഡി നിർത്തിയതോടെ ഊൺ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതി വിശേഷമാണ് ഉടലെടുത്തിരിക്കുന്നത്.

janakeeya hotels

ഇതോടെ പകുതിയിൽ അധികം കടകളും അടക്കേണ്ടി വന്നു, ശേഷിക്കുന്നവ ആവട്ടെ നിലവിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുമുണ്ട്. 10.90 രൂപ നിരക്കിൽ മാവേലി സ്‌റ്റോറുകൾ മുഖേന നൽകിയിരുന്ന അരി മാർച്ച് മുതൽ ലഭിക്കുന്നുമില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം ഈ അരി ലഭിച്ചിട്ടുമില്ല. നേരത്തെ ഒരു ഹോട്ടലിന് മാസം 600 കിലോ അരിയാണ് കുറഞ്ഞ നിരക്കിൽ അനുവദിച്ചിരുന്നത്.

ഇതിന് പുറമേ പാചക വാതകത്തിനും വില കുത്തനെ കൂടിയിരുന്നു. മറ്റ് സാധനങ്ങളും വില ഉയരുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് ഹോട്ടലുകൾ പലതും അടച്ചുപൂട്ടേണ്ടി വന്നത്. ഇതിനിടയിൽ ഊണിന്റെ വില 30 മുതൽ 45 രൂപ വരെയാക്കി ഉയർത്തിയിട്ടും ഹോട്ടലുകൾക്ക് രക്ഷയുണ്ടായില്ല. വരുമാനം കാര്യമായി ഉയരാതെ വന്നതോടെയാണ് ഇത്. കെട്ടിട വാടക, വൈദ്യുതി, വെള്ളക്കരം തുടങ്ങിയ ചിലവുകളിലും കാര്യമായ വർധന ഉണ്ടായിട്ടുണ്ട്.

'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി 2020-21ലാണ്‌ എൽഡിഎഫ്‌ സർക്കാർ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് തുടക്കമിട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലെ മാതൃകാപദ്ധതി വിജയമായതിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. 20 രൂപയ്‌ക്ക്‌ ഉ‍ൗണുനൽകുകയായിരുന്നു പ്രധാന ലക്ഷ്യം. ഒരു തദ്ദേശസ്ഥാപനത്തിൽ ഒന്നെങ്കിലുമായി ആയിരം ഹോട്ടൽ തുടങ്ങുക എന്നതായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി 1198 ഹോട്ടലുകൾ തുറന്നു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകളുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 144 ഹോട്ടലുകളുണ്ടായിരുന്നതിൽ 41 എണ്ണം പൂട്ടി. പത്തനംതിട്ടയിൽ 58 ഹോട്ടലുകളുണ്ടായിരുന്നതിൽ 39 എണ്ണവും കോട്ടയത്ത് 110 ഹോട്ടലുകളിൽ 71 എണ്ണവും അടച്ചു. ഇതോടെ നിരവധി സ്ത്രീകളുടെ ഉപജീവന മാർഗവും ഇല്ലാതായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma