Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശുദ്ധനാക്കാന്‍ തക്ക മഹത്വം ദേവസഹായം പിള്ളയ്ക്കില്ല; വിമര്‍ശിച്ച് ജന്മഭൂമിയില്‍ ലേഖനം

തിരുവനന്തപുരം: ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് എതിരെ ബി ജെ പി മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. ചരിത്രകാരന്‍ ഡോ ടി പി ശങ്കരന്‍കുട്ടി നായരാണ് ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനെതിരെ ലേഖനമെഴുതിയിരിക്കുന്നത്. ഹിന്ദു മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യുകയും നിരവധി പേരെ മതം മാറ്റുകയും ചെയ്തയാളാണ് ദേവസഹായം പിള്ളയെന്നും ഇദ്ദേഹത്തെ മാര്‍ത്താണ്ഡ വര്‍മ രാജാവ് വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടതിന് ന്യായമായ കാരണമുണ്ടെന്നുാണ് ലേഖനത്തില്‍ പറയുന്നത്.

ദേവസഹായം പിള്ളയെ വാഴ്ത്തുന്നവരോട് എന്ന തലക്കെട്ടിലാണ് ലേഖലമെഴുതിയിരിക്കുന്നത്. മതം മാറിയതിനല്ല ദേവസഹായം പിള്ളയെ വെടിവെച്ച് കൊന്നതെന്നും വടക്കന്‍ പള്ളി പണിയുന്നതിനായി അനധികൃതമായി തേക്കുതടി വെട്ടി വടക്കന്‍ കുളത്തേക്ക് കടത്തിയെന്നായിരുന്നു പിള്ളയ്‌ക്കെതിരായ കുറ്റമെന്നും ലേഖനത്തില്‍ പറയുന്നു. 1745 ല്‍ നായര്‍ സമുദായത്തില്‍ പെട്ട നീലകണ്ഠന്‍ പിള്ള ക്രിസ്ത്യന്‍ മതം സ്വീകരിച്ചതിനെക്കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ലുക്കും കൊള്ളാം ഡ്രസും കൊള്ളാം; ശിവദയുടെ വൈറല്‍ ചിത്രങ്ങള്‍

1

മതത്തിന് വേണ്ടി ആത്മബലി നടത്തിയതിന്റെ പേരില്‍ വിശുദ്ധനാക്കാന്‍ തക്ക മഹത്വം നീലകണ്ഠപിള്ളയെന്ന ദേവ സഹായം പിള്ളയ്ക്കില്ല എന്ന് പറയേണ്ടി വരും എന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദേവസഹായം പിള്ളയെ മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്. വത്തിക്കാനിലെ ദേവാലയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ചരിത്രത്തില്‍ ആദ്യമായാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാള്‍ക്ക് വിശുദ്ധ പദവി ലഭിക്കുന്നത്.

2

തമിഴ്‌നാട്ടിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ദേവസഹായം പിള്ളയുടെ വിശുദ്ധ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ന്യൂനപക്ഷ ക്ഷേമ, പ്രവാസി തമിഴ് ക്ഷേമ വകുപ്പ് മന്ത്രി കെ എസ് മസ്താന്‍ ഉള്‍പ്പടേയുള്ളവര്‍ തമിഴ്നാട് സര്‍ക്കാരിന് വേണ്ടി വിശുദ്ധനായി പ്രഖ്യാപിക്കുന്നത് കാണാന്‍ റോമില്‍ പോയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ അല്‍മായ രക്തസാക്ഷിയായാണ് ദേവസഹായം പിള്ള അറിയപ്പെടുന്നത്.

3

ദേവസഹായം പിള്ളയടക്കം 10 പേരെയാണ് ഇന്ന് വത്തിക്കാനില്‍ വിശുദ്ധരായി പ്രഖ്യാപിച്ചത്. വിശുദ്ധ പ്രഖ്യാപന സമയത്ത് ദേവസഹായം പിള്ള കൊല്ലപ്പെട്ട കാറ്റടിമലയിലെ പള്ളിയില്‍ പ്രത്യേക കൃതജ്ഞത ബലി അര്‍പ്പിച്ചിരുന്നു. 2012 ഡിസംബര്‍ 2 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. മാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരുന്നു നീലകണ്ഠപിള്ള എന്ന ദേവസഹായം പിളള.

4

പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് 1712 ഏപ്രില്‍ 23 നാണ് ദേവസഹായം പിളളയുടെ ജനനമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഒരു ഡച്ച് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് ദേവസഹായം പിളള കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും പിന്നീട് ക്രിസ്തുമതം സ്വീകരിക്കുന്നതും. ദേവസാഹയം പിള്ളയെ രാജദ്രോഹ കുറ്റം ചുമത്തി തടവിലിടുകയും പിന്നീട് 1752 ജനുവരി 14 നു കാട്ടാടി മലയില്‍ വെച്ച് വെടിവെച്ച് കൊല്ലുകയുമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

5

എന്നാല്‍ ഇക്കാര്യം തെറ്റാണെന്ന് ജന്മഭൂമി ലേഖനത്തില്‍ അവകാശപ്പെടുന്നത്. ക്രിസ്തുമതേത്താടും ഇതരമതസ്ഥരോടും അനുകമ്പയോടെ പ്രവര്‍ത്തിച്ചിരുന്നവരാണ് മഹോദയപുരത്തേയും പത്മനാഭപുരത്തേയും രാജാക്കന്മാര്‍ എന്നും മതം മാറിയെന്ന കാരണത്തിന് ഒരാളെ വെടിവച്ച് കൊല്ലുകയില്ലെന്ന് സ്റ്റേറ്റ് മാനുവല്‍ കര്‍ത്താവായ വി. നാഗമയ്യ (രണ്ടാം വാല്യം പേജ് 130) പറയുന്നുണ്ട് എന്നുമാണ് ലേഖനത്തില്‍ പറയുന്നത്. ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ വേണ്ട കുറ്റം ദേവസഹായം പിള്ള ചെയ്തിരുന്നു എന്നാണ് മറ്റ് ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് ലേഖകന്‍ അവകാശപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+