കുന്ദമംഗലത്തെ റോഡ് ടാറിങ് ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ചു
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് റോഡ് മനോഹരമായപ്പോള്‍ ജനങ്ങളുടെ വെള്ളംകുടി മുട്ടി. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ മാന്‍ ഹോളുകള്‍ക്ക് മുകളില്‍ ടാറിംഗ് നടത്തിയതോടെയാണ് നാട്ടുകാരുടെ വെള്ളംകുടി മുട്ടിയത്.
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി ജനുവരി 31 ന് ജല അതോറിറ്റിക്ക് കൈമാറുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. ആദ്യഘട്ടമായി കുന്ദമംഗലം പഞ്ചായത്തിലെ പദ്ധതി ജല അതോറിറ്റിക്ക് കൈമാറാനായിരുന്നു ഒരു മാസം മുമ്പ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ എംഎൽഎ യുടെ സാന്നിദ്ധ്യത്തിൽ ചേർന്ന വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ജപ്പാൻ കുടിവെളള പദ്ധതി എന്നീ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നത്.

ടാറിംഗ് നടത്തുന്ന കാര്യം ജല അതോറിറ്റി ഉദ്യോഗസ്ഥരെ നേരത്തെ അറിയിച്ചിരുന്നു എന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. ആദ്യഘട്ട ടാറിംഗ് മാത്രമാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത് ഇതിനുമുകളില്‍ ഒരു തവണ കൂടി ടാറിംഗ് നടക്കാനുണ്ട് അതിന് മുമ്പ് മാന്‍ ഹോളിന്‍റെ പണി പൂര്‍ത്തിയാക്കണം അല്ലെങ്കില്‍ പിന്നീട് റോഡ് വെട്ടിപൊളിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications