കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് ജാസിമിന്റെ മരണം: സത്യാഗ്രഹ സമരം തുടങ്ങി

Google Oneindia Malayalam News

മേല്‍പറമ്പ: ദുരൂഹ സാഹചര്യത്തില്‍ കളനാട് റെയില്‍വെ മേല്‍പാലത്തിന് താഴെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജാസിമിന്റെ മരണം നിസാരവല്‍ക്കരിക്കാനുള്ള പൊലീസ് ശ്രമങ്ങള്‍ക്കെതിരെയും കുറ്റവാളികളെ കണ്ടെത്തി കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേല്‍പറമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിനു തുടക്കം കുറിച്ചു. കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കീഴൂര്‍ ഖത്തീബ് മുനീര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി.

death

സൈഫുദ്ദീന്‍ മാക്കോട് സ്വാഗതം പറഞ്ഞു. ഷാഫി കട്ടക്കാല്‍, ജലീല്‍ കോയ, ഖാദര്‍ അറഫ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എം.എച്ച് മുഹമ്മദ്കുഞ്ഞി, അബ്ദുല്ല കുഞ്ഞി കളനാട്, അഹമ്മദലി ബെണ്ടിച്ചാല്‍, ഇംഗ്ലീഷ് അഷ്‌റഫ്, അന്‍വര്‍ കോളിയടുക്കം, ഹനീഫ് ഹാജി എം. എം., സോമന്‍ കീഴൂര്‍, റിയാസ് കീഴൂര്‍, ഫര്‍ഷാദ് മാങ്ങാട്, മുനീര്‍ മിലിട്ടറി, സലാം കൈനോത്ത്, വാസു മാങ്ങാട്, അഷ്‌റഫ് കീഴൂര്‍, അബ്ദുല്‍ റഹ്മാന്‍ കളനാട്, ശിഹാബ് കടവത്ത്, ഇ.എം. ഇബ്രാഹിം, ഇല്യാസ് പള്ളിപ്പുറം, ഉസ്മാന്‍ കീഴൂര്‍, അസ്‌കര്‍ കീഴൂര്‍, മായാ അച്ചു, ഇല്യാസ് കീഴൂര്‍ സംസാരിച്ചു, സത്യാഗ്രഹമിരിക്കുന്ന അഷ്‌റഫ് ഇംഗ്ലീഷിനെ കല്ലട്ര മാഹിന്‍ ഹാജിയും ഷാഫി കട്ടക്കാലും ഷാള്‍ അണിയിച്ചു.

കർഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കാൻ കിസാൻ സഭ.. മോദി സർക്കാരിനെതിരെ വൻ സമരമൊരുങ്ങുന്നുകർഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കാൻ കിസാൻ സഭ.. മോദി സർക്കാരിനെതിരെ വൻ സമരമൊരുങ്ങുന്നു

സിപിഎം അക്രമത്തിനും,കള്ളക്കേസ്സുകൾക്കുമെതിരെ ആർഎംപിഐ ജനകീയ കൂട്ടായ്മസിപിഎം അക്രമത്തിനും,കള്ളക്കേസ്സുകൾക്കുമെതിരെ ആർഎംപിഐ ജനകീയ കൂട്ടായ്മ

English summary
kasarkode school student death;action committee starts non violent protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X